സെന്‍സെക്സ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് 6 ശതമാനം ഇടിവിലാണ് വ്യാപാരം നടക്കുന്നത്. മിഡ് കാപ് സൂചികളും സമാനമായി ഇടിവ് നേരിട്ടു. 5.5 ശതമാനമാണ് മിഡ് കാപ് സൂചികൾ ഇടിഞ്ഞത്. മിഡ് കാപ് വിഭാഗത്തിലെ ഓഹരികളെ പരിശോധിച്ചാൽ ഭൂരിഭാഗം ഓഹരികളും 52 ആഴ്ചയിലെ ഉയർന്ന വിലയിൽ നിന്ന് ഇരട്ട അക്കങ്ങളുടെ ഇടിവ് നേരിട്ടിട്ടുണ്ട്.
ഇതിൽ 5 ഓഹരികൾ 50 ശതമാനത്തിലധികം ഇടിഞ്ഞിട്ടുണ്ട്. ഇതിൽ അദാനി ഗ്രൂപ്പ് ഓഹരി ഒഴികെ നാലെണ്ണവും തിരിച്ചു വരവിന്റെ പാതയിലാണെന്നാണ് ട്രെൻഡ്ലൈൻ ഡാറ്റ സൂചിപ്പിക്കുന്നത്. ട്രെന്ഡ്ലൈൽ ഡാറ്റ അനുസരിച്ച് 50 ശതമാനം താഴ്ചയിലുള്ള എന്നാൽ മുന്നേറാൻ സാധ്യത കാണിക്കുന്ന നാല് മിഡ് കാപ് ഓഹരികളെയാണ് ഈ ലേഖനത്തിൽ വിശദമാക്കുന്നത്.
പിറാമല് എന്റര്‍പ്രൈസ്
പിറാമല് ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നൊരു ബാങ്കിതര ധനകാര്യ സ്ഥാപനമാണ് പിറാമല് എന്റര്‍പ്രൈസ്. 10 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആസ്തിയുള്ള കമ്പനിക്ക് 25 സംസ്ഥാനങ്ങളിലായി 300 ലധികം ശാഖകളുണ്ട്. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 2,256 രൂപയില്‍ നിന്ന് 68 ശതമാനം ഇടിഞ്ഞ ഓഹരികള്‍ വെള്ളിയാഴ്ച 718 രൂപയിലാണ് ക്ലോസ് ചെയ്തത്. ട്രെന്ഡ്ലൈന് ഡാറ്റ അനുസരിച്ച് ഓഹരിക്ക് ബ്രോക്കര്‍മാര്‍ നിശ്ചയിച്ച ശരാശരി ലക്ഷ്യവില 1,086 രൂപയാണ്. നിലവിലെ വിലയില്‍ നിന്ന് 52 ശതമാനം ഉയര്‍ച്ചയാണ് ഇത് കാണിക്കുന്നത്.

ഗ്ലാന്‍ഡ് ഫാര്‍മ
രാജ്യത്തെ മുന്‍നിര മരുന്ന് കമ്പനികളിലൊന്നാണ് ഗ്ലാന്‍ഡ് ഫാര്‍മ. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 3,556 രൂപയില്‍ നിന്ന് 60 ശതമാനം ഇടിഞ്ഞ് 1310 രൂപയിലാണ് ഓഹരികള്‍ വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ബ്രോക്കര്‍മാര്‍ ഓഹരിക്ക് നല്കിയ ശരാശരി ലക്ഷ്യ വില 1,735 രൂപയാണ്. 22 ശതമാനം നേട്ടമാണ് നിലിവെല വിലയില്‍ നിന്ന് കാണുന്നത്.
അദാനി പവര്‍
അദാനി ഗ്രൂപ്പിന്റെ ഭാഗമായ പവര്‍ ആന്‍ഡ് എനര്‍ജി കമ്പനിയാണ് അദാനി പവര്‍. 12,450 മെഗാവാട്ട് ശേഷി കമ്പനിക്കുണ്ട്. ഹിന്‍ഡന്‍ബര്‍ഗി റിസര്‍ച്ച് റിപ്പോര്‍ട്ടിന് പിന്നാലെ അദാനി പവര്‍ ഓഹരികളും വലിയ ഇടിവ് നേരിട്ടു. 52 ആഴ്ചയിലെ ഉയര്‍ന്ന വിലയായ 433 രൂപയില്‍ നിന്ന് 57 ശതമാനം ഇടിഞ്ഞ് 197 രൂപയിലാണ് വെള്ളിയാഴ്ച ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
ഡെല്‍ഹിവെറി
ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോജിസ്റ്റിക്സ് സപ്ലൈ ചെയിന്‍ കമ്പനിയാണ് ഡെല്‍ഹിവെറി. 350 രൂപയുള്ള ഡെല്‍ഹിവെറി ഓഹരികള്‍ 52 ആഴ്ച ഉയര്‍ന്ന വിലയായ 708 രൂപയില്‍ നിന്ന് 54 ശതമാനം താഴ്ചയിലാണ്. ഓഹരികള്‍ 408 രൂപയിലേക്ക് എത്താമെന്നാണ് ട്രെന്ഡ്ലൈന് ഡാറ്റ സൂചിപ്പിക്കുന്നത്. നിലവിലെ വിപണി വിലയേക്കാള്‍ 22 ശതമനം നേട്ടമാണിത്.
ലോറസ് ലാബ്സ്
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ആന്‍ഡ് ബയോടെക്നോളജി കമ്പനിയാണ് ലോറസ് ലാബ്സ്. 303 രൂപയാണ് ഓഹരി വില. 52 ആഴ്ച ഉയര്‍ന്ന വിലയായ 622 രൂപയില്‍ നിന്ന് 50 ശതമാനം താഴ്ചയിലാണ് ഓഹരി വിലയുള്ളത്. 430 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജുകള്‍ നല്കുന്ന ശരാശരി ലക്ഷ്യ വില. 38 ശതമാനം നേട്ടമാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
