2024 ലെ ഇടക്കാല ബജറ്റിന്റെ സാധ്യതകളിൽ നിന്നുള്ള ഊർജ്ജത്തിൽ തിങ്കളാഴ്ച ഇന്ത്യൻ വിപണി നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെബ്രുവരി ഒന്നിനാണ് കേന്ദ്രധനകാര്യ മന്ത്രി നിർമലാ സീതാരമൻ ഇടക്കാല ബജറ്റ് അവതിരിപ്പിക്കുന്നത്. ബജറ്റ് പ്രതീക്ഷകളും അനുകൂല ആഗോള സൂചനകൾക്കും ഇടയിൽ വിപണി നേട്ടത്തിൽതുടരാൻ സാധ്യതയുണ്ട്. ഈ അവസരത്തിൽ രണ്ട് കമ്പനികൾ വലിയ അളവിൽ ബോണസ് ഓഹരികൾ അനുവദിക്കുന്നുണ്ട്.
100 ശതമാനത്തിലധികം റിട്ടേൺ നൽകി 6 മാസത്തിനുള്ളിൽ മൾട്ടിബാഗറുകളായി രണ്ട് സ്‌മോൾ ക്യാപ്‌സ് ഓഹരികളാണ് ഈ വാരത്തിൽ എക്‌സ്-ബോണസായി മാറാൻ പോകുന്നു. 4:1, 5:1 അനുപാതത്തിൽ വലിയ ബോണസ് ഓഹരികളാണ് കമ്പനി അനുവദിക്കുന്നത്. സലാസർ ടെക്‌നോ എൻജിനീയറിംഗ്, സന്ദൂർ മാംഗനീസ് ആൻഡ് ഇരുമ്പ് അയിര് എന്നിവയാണ് ഈ കമ്പനികൾ. ബോണസ് ഓഹരി വിശദാംശങ്ങളും റെക്കോർഡ് തീയതിയും അറിയാം.

ആർക്കൊക്കെ അർഹത
ഒരു നിശ്ചിത അനുപാതത്തിൽ നിലവിലുള്ള ഓഹരി ഉടമകൾക്ക് മാത്രം സൗജന്യമായി ഇഷ്യൂ ചെയ്യുന്നവയാണ് ബോണസ് ഓഹരികൾ. കമ്പനിയുടെ ഓഹരിയുടെ നിലവിലുള്ള മുഖവിലയിൽ പുതിയ ഓഹരികൾ ഇഷ്യൂ ചെയ്യും. ബോണസ് ഷെയറുകൾക്ക് അർഹത നേടണമെങ്കിൽ റെക്കോർഡ് തീയതിക്കകം ഓഹരികൾ ഡീമാറ്റ് അക്കൗണ്ടുകളിൽ ഉണ്ടായിരിക്കണം. ബോണസ് ഓഹരികൾ, ഡിവിഡന്റ്, ഓഹരി വിഭജനം പോലുള്ള കോർപ്പറേറ്റ് നടപടികൾക്ക് യോഗ്യരായ ഓഹരി ഉടമകളെ തിരിച്ചറിയുന്നതിനാണ് റെക്കോർഡ് തീയതികൾ നിശ്ചയിക്കുന്നത്.
സലാസർ ടെക്‌നോ
കസ്റ്റസ്ഡ് സ്റ്റീൽ ഫാബ്രിക്കേഷൻ ആൻഡ് ഇൻഫ്രാസ്ട്രക്ചർ സൊല്യൂഷൻസ് കമ്പനിയാണ് സലാസർ ടെക്‌നോ. 4:1 എന്ന അനുപാതത്തിലാണ് കമ്പനി ബോണസ് ഇഷ്യൂ നടത്തുന്നത്. നിലവിലുള്ള ഓരോ ഓഹരിക്കും നാല് ബോണസ് ഓഹരികൾ സലാസർ അനുവദിക്കും. ഇതിനുള്ള റെക്കോർഡ് തീയതി 2024 ഫെബ്രുവരി 1 ആണ്. ഇതേ ദിവസം മൂന്നാം പാദ പ്രവർത്തന ഫലങ്ങളും കമ്പനി പ്രഖ്യാപിക്കും.
സലാസർ ടെക്നോ എൻജിനീയറിങ് ഓഹരികൾ തിങ്കളാഴ്ച 8.25 ശതമാനം ഉയർന്ന് 129.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഒരാഴ്ചയ്ക്കിടെ 37.70 ശതമാനം ഉയർന്ന സാലസർ ടെക്നോ ഓഹരി ഒരു മാസത്തിനിടെ 98.33 ശതമാനവും മൂന്ന് മാസത്തിനിടെ 174.53 ശതമാനവും റിട്ടേൺ നൽകി. ഒരു വർഷ കാലത്തെ റിട്ടേൺ 189.46 ശതമാനമാണ്.
സന്ദൂർ മാംഗനീസ്
സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലം മുതൽ സാന്നിധ്യമുള്ള സന്ദൂർ മാംഗനീസ് ആൻഡ് ഇരുമ്പയിര് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന മാംഗനീസ് അയിര് ഖനന കമ്പനികളിലൊന്നാണ്. കമ്പനി ഓഹരികൾ 5:1 അനുപാതത്തിൽ ബോണസ് ഇഷ്യു നടത്തും.
കയ്യിലുള്ള സന്ദൂപ്‍ മാംഗനീസിന്റെ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 10 രൂപ മുഖവിലയുള്ള അഞ്ച് ഓഹരികൾ ബോണസായി അനുവദിക്കും. ഇതിനുള്ള റെക്കോർഡ് തീയതി ഫെബ്രുവരി 2 ആണ്. ഈ തീയതിക്കുള്ളിൽ ഓഹരി കയ്യിലുള്ളവർക്ക് ബോണസ് ഓഹരിക്ക് അർഹത ലഭിക്കും.
തിങ്കളാഴ്ച ഓഹരികൾ 5.76 ശതമാനം നേട്ടത്തിൽ 3,385 രൂപയിലാണ് ക്ലോസ് ചെയ്തത്. മൂന്ന് മാസത്തിനിടെ ഓഹരി 121.83 ശതമാനം റിട്ടേൺ നൽകി. ഒരു മാസത്തിനിടെ 16.52 ശതമാനമാണ് ഓഹരിയുടെ മുന്നേറ്റം.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ കനത്ത ഇടിവ്; ക്രൂഡ് ഓയിൽ വില 100 ഡോളർ കടന്നു, ഓഹരി വിപണിയിൽ ആശങ്ക

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?



Click it and Unblock the Notifications
