ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയില്‍ നാല് മെയിന്‍ ബോര്‍ഡ് ഐപിഒയും ഒരു എസ്എംഇ ഇഷ്യുവും അടക്കം 5 കമ്പനികളാണ് വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. ആകെ 2,700 കോടി രൂപയാണ് കമ്പനികള്‍ പ്രാഥമിക വിപണിയിലൂടെ സമാഹരിക്കാന്‍ ഒരുങ്ങുന്നത്. പാര്‍ക് ഹോട്ടല്‍, ജന സ്മോള്‍ ഫിനാന്‍സ് ബാങ്ക്, ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക്, റിഷി പെറിഫെറല്സ് എന്നി മെയിന്‍ബോര്‍ഡ് ഐപിഒകളും എസ്എംഇ സെഗ്മെന്റില്‍ അലക് സോളാറും ഉള്‍പ്പെടുന്നതാണ് ഈ ആഴ്ചയിലെ ഇഷ്യു.
പാര്‍ക്ക് ഹോട്ടല്‍ ഐപിഒ
ഇന്ത്യയിലെ എട്ടാമത്തെ വലിയ ഹോട്ടല്‍ ശ്രംഖലയാണ് പാര്‍ക്ക് ഹോട്ടല്‍ കമ്പനി. അപ്പര്‍- മിഡ് സ്കെയില്‍ വിഭാഗത്തില്‍ 27 ഹോട്ടലുകളാണ് കമ്പനിക്കുള്ളത്. 920 കോടി മൂല്യമുള്ള പാര്‍ക്ക് ഹോട്ടല്‍ ഐപിഒ സബ്സ്ക്രിപ്ഷന് ഫെബ്രുവരി 5-7 വരെയാണ് നടക്കുന്നത്. 147- 155 രൂപ വരെയാണ് ഓഹരിയുടെ പ്രൈസ് ബാന്‍ഡ്. 600 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 320 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെടുന്നതാണ് ഐപിഒ.
പ്രമോട്ടര്‍ ഗ്രൂപ്പായ അപീജെയ് പ്രൈവറ്റ് ലിമിറ്റഡ് 296 കോടി രൂപയുടെ ഓഹരികള്‍ ഐപിഒയിലൂടെ വിറ്റഴിക്കും. ഒഎഫ്എസിന്റെ ബാക്കിയുള്ള ഭാഗം ആര്‍ഇസിപി കഢ പാര്‍ക്ക് ഹോട്ടല്‍ ഇന്‍വെസ്റ്റേഴ്സും മറ്റു നിക്ഷേപകരും വിറ്റഴിക്കും. 96 രൂപയുടെ ഒരു ലോട്ട് മുതല്‍ നിക്ഷേപം തുടങ്ങാം. അലോട്ട്മെന്റ് തീയതി ഫെബ്രുവരി എട്ടാണ്. ഫെബ്രുവരി 12 ഓടെയാണ് ലിസ്റ്റിംഗ് പ്രതീക്ഷിക്കുന്നത്.

റാഷി പെരിഫറല്‍സ് ഐപിഒ
600 കോടി രൂപയുടെ ഫ്രഷ് ഇഷ്യു മാത്രം അടങ്ങുന്നതാണ് റാഷി പെരിഫറല്‍സ് ഐപിഒ. ഫെബ്രവുവരി ഏഴിന് സബ്സ്ക്രിപ്ഷന് ആരംഭിക്കും. 295-311 രൂപ പ്രൈസ് ബാന്‍ഡില്‍ ഐപിഒയ്ക്ക് അപേക്ഷിക്കാം. കുറഞ്ഞ 48 ഓഹരികളുള്ളൊരു ലോട്ടിന് അപേക്ഷിക്കാം. റീട്ടെയില്‍ നിക്ഷേപകര്‍ക്കായി 35 ശതമാനം ഓഹരികള്‍ മാറ്റിവെച്ചിട്ടുണ്ട്.
ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ
ഫെബ്രുവരി ഏഴിനാണ് ക്യാപിറ്റല്‍ സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ സബ്സ്ക്രിപ്ഷന് തുറക്കുന്നത്. 9 തിന് സബസ്ക്രിപ്ഷന് അവസാനിക്കും. 450 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 15.61 ലക്ഷം ഓഹരികകള്‍ അടങ്ങുന്ന ഓഫര്‍ ഫോര്‍ സെയിലും വഴി 523 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 445-468 രൂപ നിലവാരത്തിലാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. 32 ഓഹരികളുള്ള ഒരു ലോട്ട് മുതല്‍ നിക്ഷേപിക്കാം.
ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ
462 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 26.08 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാണ് ജനസ്മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന സബ്സ്ക്രിപ്ഷന് ഒന്‍പത് വരെ നീണ്ട് നില്ക്കും.
ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ നിക്ഷേപകരായ റോസ്ഹില്, ഗ്ലോബല്‍ ഇംപാക്ട് ഫണ്ട്സ്, ഗ്രോര്ത്ത് പാര്‍ട്ണര്‍ഷിപ്പ്, ഹീറോ എന്റര്‍പ്രൈസ് പാര്‍ട്ണര്‍ വെഞ്ചഴ്സ് എന്നിവര്‍ ഓഹരികള്‍ വിറ്റഴിക്കും. 393- 414 രൂപ നിലവാരത്തിലാണ് പ്രൈസ് ബ്രാന്‍ഡ്. 36 ഓഹരികളുള്ള ഒരു ലോട്ട് മുതല്‍ അപേക്ഷിക്കാം.
എസ്എംഇ ഐപിഒ
അപെക്സ് സോളര്‍ ഐപിഒ ഫെബ്രുവരി എട്ടിന് സബ്സ്ക്രിപ്ഷനായി തുറയ്ക്കും. 64.8 ലക്ഷം ഓഹരികള്‍ അടങ്ങുന്ന പൂര്‍ണമായും ഫ്രഷ് ഇഷ്യു ഉള്‍പ്പെടുന്നതാണ് ഐപിഒ. 115 രൂപയാണ് പ്രൈസ് ബാന്‍ഡ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ



Click it and Unblock the Notifications