പ്രാഥമിക ഓഹരി വിപണിയിൽ ഈ ആഴ്ചയിലെ ഗ്ലാമർ താരങ്ങൾ സ്മോൾ ഫിനാൻസ് ബാങ്കുകളാണ്. ജന സ്മോൾ ഫിനാൻസ് ബാങ്ക്, ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക് എന്നിങ്ങനെ രണ്ട് സ്മോൾ ഫിനാൻസ് ബാങ്കുകളാണ് ഈ ആഴ്ച്ചയിൽ ഐപിഒയ്ക്ക് ഒരുങ്ങുന്നത്.
ബുധനാഴ്ച ആരംഭിക്കുന്ന രണ്ട് സബ്സ്ക്രിപ്ഷനുകളും ഫെബ്രുവരി 9 ന് അവസാനിക്കും. ഗ്രേ മാർക്കറ്റിൽ രണ്ട് ബാങ്കുകളും ആവേശത്തിലാണ്. പ്രീമിയത്തിൽ തുടരുന്ന ഇവ ലാഭ സാധ്യത തുറന്നിടുന്നു.

ഐപിഒ വിശദാംശങ്ങൾ
ജന സ്മോൾ ഫിനാൻസ് ബാങ്കിന്റെ 570 കോടി രൂപ മൂല്യം വരുന്ന ഐപിഒയുടെ പ്രൈസ് ബ്രാന്‍ഡ് 393- 414 രൂപ നിലവാരത്തിലാണ്. 523 കോടി രൂപയുടെ ഐപിഒയാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിന്റേത്. 445-468 രൂപ നിലവാരത്തിലാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്.
ഭാവി മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനായി ടയർ 1 മൂലധന അടിത്തറ മെച്ചപ്പെടുത്തുന്നതിന് ഐപിഒയിൽ നിന്നുള്ള അറ്റ വരുമാനം ഉപയോഗിക്കാനാണ് രണ്ട് ബാങ്കിംഗ് കമ്പനികളുടെയും തീരുമാനം.
ജന സ്മോൾ ഫിനാൻസ് ബാങ്ക്
462 കോടി രൂപയുടെ ഫ്രഷ് ഇഷ്യുവും 26.08 ലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയിലും അടങ്ങുന്നതാണ് ജനസ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഐപിഒ.
ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ നിക്ഷേപകരായ റോസ്ഹില്‍, ഗ്ലോബല്‍ ഇംപാക്ട് ഫണ്ട്‌സ്, ഗ്രോര്ത്ത് പാര്‍ട്ണര്‍ഷിപ്പ്, ഹീറോ എന്റര്‍പ്രൈസ് പാര്‍ട്ണര്‍ വെഞ്ചഴ്‌സ് എന്നിവര്‍ ഓഹരികള്‍ വിറ്റഴിക്കും.
കൈകാര്യം ചെയ്യുന്ന ആസ്തിയുടെ അടിസ്ഥാനത്തിൽ നാലാമത്തെ വലിയ സ്മോൾ ഫിനാൻസ് ബാങ്കാണ് ജന സ്മോൾ ഫിനാൻസ് ബാങ്ക്. 2023 സെപ്‌റ്റംബർ വരെ 771 ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ ജനയ്ക്കുണ്ട്. ഇതിൽ 278 ബാങ്കിംഗ് ഔട്ട്‌ലെറ്റുകൾ ഗ്രാമീണ മേഖലയിലാണ്.
ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്
ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിന്റെ 523 കോടി രൂപയുടെ ഐപിഒയിൽ 450 കോടി രൂപയുടെ ഫ്രഷ് ഇഷ്യൂവും 15.61 ലക്ഷം ഓഹരികളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു. ഓഫർ ഫോർ സെയിലിൽ ഒമാൻ ഇന്ത്യ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, അമിക്കസ്, തുടങ്ങിയവർ ഓഹരികൾ വിറ്റഴിക്കും.
പ്രാഥമികമായി ഇടത്തരം വരുമാനമുള്ള ഉപഭോക്തൃ വിഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ബാങ്കാണ് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്ക്. അർധ-നഗര, ഗ്രാമീണ മേഖലകളിൽ ശരാശരി 4-5 ലക്ഷം രൂപയുടെ വാർഷിക വരുമാനമുള്ളവരാണ് ബാങ്കിന്റെ ഉപഭോക്താക്കൾ. ബാങ്ക് ശാഖകളിൽ 42 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്.
ഗ്രേ മാർക്കറ്റിൽ പ്രീമിയം
ഐപിഒയ്ക്ക് മുന്നോടിയായി, ജന സ്മോൾ ഫിനാൻസ് ബാങ്കിന്റെ ഓഹരികൾ 80 രൂപയുടെ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നത്., മറുവശത്ത് ക്യാപിറ്റൽ സ്മോൾ ഫിനാൻസ് ബാങ്കിന് 47 രൂപ ജിഎംപി ലഭിക്കുന്നു.
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

ബേൺസ്റ്റീൻ റിപ്പോർട്ട്: ബിഎസ്ഇ ഓഹരികൾ കൂപ്പുകുത്തുന്നു, എംസിഎക്സിന് കുതിപ്പ്; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

903 കോടിയുടെ വമ്പൻ കരാർ; ആർവിഎൻഎൽ ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുന്നു?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
