റെസിഡന്റ്സ് വിസ കഴിഞ്ഞ് നാട്ടില്‍ തങ്ങുന്ന യുഎഇ പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. പിഴ നല്‍കാതെ ഇവര്‍ക്ക് യുഎഇയില്‍ തിരിച്ചെത്താം. മാര്‍ച്ച് 31 വരെയാണ് ഇളവ്. അവധിയിലിരിക്കെ റെസിഡന്‍സി വിസാ കാലാവധി അവസാനിച്ചവര്‍ക്ക് നടപടി ഉപകാരപ്പെടും.

ഫെബ്രുവരി 28, 2026ന് ശേഷം വിദേശത്ത് കഴിയേണ്ടിവന്ന, വിസ കാലാവധി കഴിഞ്ഞ, വിദേശീയരായ, യുഎഇ താമസക്കാര്‍ക്കാണ് ഇളവ് ബാധകം. പുതിയ നിയമപ്രകാരം ഇവര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് എന്‍ട്രി പെര്‍മിറ്റ് എടുക്കേണ്ടതില്ല. അതില്ലാതെ തന്നെ യു.എ.ഇയില്‍ തിരിച്ചെത്താം.
ഇവര്‍ മാര്‍ച്ച് 31നകം യു.എ.ഇയില്‍ പ്രവേശിക്കുകയും വിസ പുതുക്കുകയും വേണം. ഈ കാലയളവില്‍ പിഴയില്‍ ഇളവുണ്ടാകും. ഓവര്‍സ്റ്റേ പിഴകള്‍ അടയ്ക്കാതെ തന്നെ തിരിച്ചെത്തി റെസിഡന്‍സി നില വീണ്ടെടുക്കാനാകും.
മാര്‍ച്ച് 31 ന് ശേഷം കുടിയേറ്റ നിയമങ്ങള്‍ പഴയപടിയാകും.
ഹാജരാക്കേണ്ട രേഖകള്‍
യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ കാലാവധി കഴിഞ്ഞ എമിറേറ്റ്സ് ഐഡി കാര്‍ഡ് അല്ലെങ്കില്‍ റെസിഡന്‍സി വിസയുടെ ഡിജിറ്റല്‍ പകര്‍പ്പ് എന്നിവയിലേതെങ്കിലും കൈവശം വെക്കണം. വിമാനത്തില്‍ ചെക്കിന് ചെയ്യുമ്പോഴും ഈ രേഖകള്‍ ആവശ്യമായേക്കും.
യാത്രാ തടസ്സങ്ങളെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിക്കിടക്കുന്ന താമസക്കാരെ സഹായിക്കാനാണ് നടപടി. രാജ്യത്ത് തിരിച്ചെത്തിയ ശേഷം കുടിയേറ്റ അധികാരികളുമായി ബന്ധപ്പെട്ട്, ആവശ്യമായ നടപടികള്‍ പൂര്‍ത്തിയാക്കി ,റെസിഡന്‍സി വിസ പുതുക്കാനോ ക്രമീകരിക്കാനോ ആകും.
ഇറാന്-ഇസ്രായേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെയാണ് പ്രവാസികള്‍ നാട്ടില്‍ കുടുങ്ങിയത്. ഇതില്‍ പലരുടേയും റെസിഡന്‍സി വിസ കാലാവധി അവസാനിച്ചു.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

സോവറിൻ ഗോൾഡ് ബോണ്ട്: യൂണിറ്റൊന്നിന് 15,334 രൂപ; നിക്ഷേപകർക്ക് പണം അക്കൗണ്ടിലെത്തുന്നത് എപ്പോൾ?

ഇലക്ട്രോണിക്സ് സിറ്റി ഫ്ലൈഓവർ ടോൾ പിരിവ് തുടരുമോ? സെപ്റ്റംബർ 11 മുതൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാം

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ബെംഗളൂരു-മംഗളൂരു വന്ദേ ഭാരത്: സെപ്റ്റംബർ 5-ന് നിർണ്ണായക ട്രയൽ റൺ; യാത്രാസമയം കുറയുമോ?

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
