ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന വ്യാപാര ആഴ്ചയിൽ വിവിധ ഘടകങ്ങൾ ഇന്ത്യൻ ഇക്വിറ്റി വിപണിയെ സ്വാധീനിക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് ആർബിഐയുടെ പണനയ അവലോകന യോഗതീരുമാനം. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ മോണിറ്ററി പോളിസി കമ്മിറ്റി ഫെബ്രുവരി 6 മുതൽ 8 വരെയാണ് യോഗം ചേരുന്നത്.
വിവിധ കമ്പനികളുടെ മൂന്നാം പാദഫലവും ആഗോള ആഭ്യന്തര സൂചനകളും വിദേശ നിക്ഷേപകരുടെ പങ്കാളിത്തവും വിപണിയെ സ്വാധീനിക്കും. ഇതോടൊപ്പം നിക്ഷേപകരെ സംബന്ധിച്ച് സുപ്രധാനമാണ് ഓഹരി വിഭജനവും ബോണസ് ഓഹരിയും. ഈ വാരത്തിൽ കോർപ്പറേറ്റ് നടപടിയിലേക്ക് കടക്കുന്ന ഓഹരികളറിയാം.
ബോണസ് ഓഹരി
കമ്പനികളുടെ സാധാരണയായൊരു കോർപ്പറേറ്റ് നടപടിയാണ് ബോണസ് ഇഷ്യൂ. കമ്പനിയുടെ നിലവിലുള്ള ഓഹരി ഉടമകൾക്ക് അധിക ഓഹരികൾ സൗജന്യമായി നൽകുന്ന നടപടിയാണിത്. ഡിവിഡൻ്റ് പേഔട്ട് വർധിപ്പിക്കുന്നതിനുപകരം ഓഹരി ഉടമകൾക്ക് കമ്പനികൾ അധിക ഓഹരികൾ വിതരണം ചെയ്യാൻ നൽകുകയാണ് ചെയ്യുന്നത്. നിശ്ചിത അനുപാതത്തിലാണ് സൗജന്യ ഓഹരികൾ നൽകുന്നത്.

മാഗ് അഡ്വൈടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് സർവീസ്
ക്രിയേറ്റീവ്, മീഡിയ സേവനങ്ങൾ നൽകുന്ന പരസ്യ ഏജൻസിയായ മാഗ് അഡ്വൈടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് സർവീസ് 1:4 എന്ന അനുപാതത്തിൽ ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. കമ്പനിയുടെ 10 രൂപ മുഖവിലയുള്ള നാല് ഓഹരികൾ ഹോൾഡ് ചെയ്യുന്നൊരാൾക്ക് ഒരു ഓഹരി അധികമായി ലഭിക്കും. ഫെബ്രുവരി 5 ന് ഓഹരികൾ എക്‌സ്-ബോണസ് ട്രേഡ് ചെയ്യും.
ഇൻ്റലിവേറ്റ് ക്യാപിറ്റൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്
ഇൻ്റലിവേറ്റ് ക്യാപിറ്റൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ് 2:1 എന്ന അനുപാതത്തിലാണ് ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ളത് ഒരു രൂപ മുഖവിലയുള്ള ഇൻ്റലിവേറ്റ് ക്യാപിറ്റൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡിന്റെ ഒരു ഓഹരി കൈവശമുള്ളവർക്ക് രണ്ട് ഓഹരികൾ സൗജന്യമായി നേടാം.. ഫെബ്രുവരി 7 ന് ഓഹരികൾ എക്‌സ്-ബോണസ് ട്രേഡ് ചെയ്യും.
അക്ഷര് സ്പിൻ്റക്‌സ് ലിമിറ്റഡ്
1:5 എന്ന അനുപാതത്തിലാണ് അക്ഷര് സ്പിൻ്റക്‌സ് ലിമിറ്റഡ് ബോണസ് ഇഷ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. 10 രൂപ മുഖവിലയുള്ള അക്ഷര് സ്പിൻ്റക്‌സ് ലിമിറ്റഡിന്റെ 5 ഓഹരികൾ കൈവശമുള്ളവർക്ക് ഒരു ഓഹരി അധികമായി ലഭിക്കും. ഇതിനുള്ള റെക്കോർഡ്/ എക്‌സ്- ബോണസ് തീയതി ഫെബ്രുവരി 8 ആണ്.
ശ്രീജി ട്രാൻസ്‌ലോജിസ്റ്റിക്‌സ് ലിമിറ്റഡ്
ശ്രീജി ട്രാൻസ്‌ലോജിസ്റ്റിക്‌സ് 1:3 എന്ന അനുപാതത്തിൽ ബോണസ് ഇഷ്യൂ നടത്തും. 10 രൂപ മുഖവിലയുള്ള ശ്രീജി ട്രാൻസ്‌ലോജിസ്റ്റിക്‌സിന്റെ 3 ഓഹരികൾ കൈവശമുണ്ടെങ്കിൽ സൗജന്യമായി ഒരു ഓഹരി നേടാം. എക്‌സ്-ബോണസ് ട്രേഡ് ചെയ്യുന്ന തീയതി ഫെബ്രുവരി 8.
ഓഹരി വിഭജനം
ഒരു കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഓഹരി വിഭജനം നടക്കുന്നത് നിശ്ചിത അനുപാതത്തിലായിരിക്കും. ഓഹരി വിഭജനത്തിലൂടെ ഓഹരി ഉടമയ്ക്ക് അധിക ഓഹരികള്‍ നേടാം.
ഓഹരി വിലകള്‍ ക്രമാതീതമായി ഉയര്‍ന്നാല്‍ സാധാരണ നിക്ഷേപകര്‍ക്ക് അതു വാങ്ങാന്‍ കഴിയാതെ വരും. ഇതു ലഘൂകരിക്കാനാണു വിഭജനം നടത്തുന്നത്. ഇതോടൊപ്പം ലിക്വിഡിറ്റ് പ്രശ്‌നം പരിഹരിക്കാനും ഓഹരി വിഭജനം നടത്തുന്നുണ്ട്. ഈ ആഴ്ച ഓഹരി വിഭജനം നടത്തുന്ന കമ്പനികൾ നോക്കാം.
മാഗ് അഡ്വൈടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് സർവീസ്
മാഗ് അഡ്വർടൈസിംഗ് ആൻഡ് മാർക്കറ്റിംഗ് സർവീസസ് ലിമിറ്റഡ് ഫെബ്രുവരി 5-ന് ഓഹരി വിഭജനത്തിനുള്ള റെക്കോർഡ് തീയതി നിശ്ചയിച്ചിട്ടുണ്ട്. 1:10 അനുപാതത്തിലാണ് ഓഹരി വിഭജനം നടക്കുന്നത്. 10 രൂപ മുഖവിലയുള്ള ഓഹരികൾ ഒരു രൂപ മുഖവിലയുള്ള 10 ഓഹരികളായി വിഭജിക്കും.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: ഇന്ന് വിപണിയിൽ ശ്രദ്ധിക്കേണ്ട നിർണ്ണായക നീക്കങ്ങൾ!

മുംബൈ ലോക്കലുകളിൽ 'കവച് 5.0': സുരക്ഷയ്ക്കൊപ്പം റെയിൽവേ ഓഹരികളിലും വൻ കുതിപ്പിന് സാധ്യത!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

എസ്എംഇ ഐപിഒ ലിസ്റ്റിംഗ് ദിനം: പെന്നി സ്റ്റോക്കുകളിൽ നിക്ഷേപിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ



Click it and Unblock the Notifications