മൂന്ന് ദിവസത്തെ തുടർച്ചയായ അവധിക്ക് ശേഷമാണ് അടുത്താഴ്ച ഓഹരി വിപണി തുറക്കുന്നത്. ഡിസംബർ 25 ന് ക്രിസ്തുമസിന്റെ അവധിയാണ് മൂന്ന് ദിവസത്തെ അവധിയിലേക്ക് വിപണിയെ നയിച്ചത്. ഡിസംബർ 26 മുതൽ 29 വരെ നീണ്ടു നിൽക്കുന്ന വ്യാപാര ആഴ്ചയിൽ ലാഭവിഹിതം, ഓഹരി വിഭജനം, ബോണസ് ഓഹരി എന്നിങ്ങനെ എല്ലാ കോർപ്പറേറ്റ് നടപടികളുമുണ്ട്. ഓരോ കോർപ്പറേറ്റ് നടപടികളുടെയും റെക്കോർഡ് തീയതിയും അറിയാം.
കോർപ്പറേറ്റ് നടപടികൾ
ഒരു കമ്പനിയുടെ ലാഭത്തിൽ നിന്നും നിന്നും ഓഹരി ഉടമകള്‍ക്ക് നല്കുന്ന പ്രതിയോഹരി വീതമാണ് ലാഭവിഹിതം അഥവാ ഡിവിഡന്റ്. പണമായി ലാഭവിഹിതം കൈമാറാൻ സാധിക്കാത്ത ഘട്ടത്തിൽ കമ്പനികൾ ഓഹരികളായി ലാഭവിഹിതം നൽകുന്നുണ്ട്. ഇതാണ് ബോണസ് ഇഷ്യു.
കമ്പനി അതിന്റെ മുഖവില കുറച്ചു കൊണ്ട് നിലവിലെ ഓഹരി ഉടമകള്‍ക്ക് അധിക ഓഹരികള്‍ അനുവദിക്കുന്നതിനെയാണ് ഓഹരി വിഭജനം എന്ന് പറയുന്നത്. ഉയർന്ന് നിൽക്കുന്ന ഓഹരി വില കുറയ്ക്കാനും ലിക്വിഡിറ്റി പ്രശ്നം പരിഹരിക്കാനും ഓഹരി വിഭജനം ഉപയോഗിക്കാം.

റെക്കോർഡ് തീയതി
കോർപ്പറേറ്റ് നടപടികൾക്ക് യോഗ്യരായ ഓഹരി ഉടമകളെ കണ്ടെത്തുന്നതിനാണ് റെക്കോർഡ് തീയതി നിശ്ചയിക്കുന്നത്. ഈ തീയതിയിൽ പോർട്ടഫോളിയോയിൽ ഓഹരി കൈവശമുള്ളവർക്ക് ബോണസ് ഓഹരികളും ലാഭവിഹിതവും ലഭിക്കും. ഈ വാരം ഓഹരി വിഭജനം, ബോണസ് ഇഷ്യൂ, ലാഭവിഹിതം തുടങ്ങിയ കോർപ്പറേറ്റ് നടപടികളിലേക്ക് കടക്കുന്ന ഓഹരികളെ നോക്കാം.
ഓഹരി വിഭജനം
എച്ച്എംഎ അഗ്രോയാണ് ഓഹരി വിഭജനത്തിലേക്ക് കടക്കുന്നത.1:10 അനുപാതത്തിലാണ് ഓഹരികള്‍ വിഭജിക്കുന്നത്.10 രൂപ മുഖവിലയുള്ള ഓഹരികള്‍ 1 രൂപ വിലയുള്ള 10 ഓഹരികളായാണ് വിഭജിക്കുന്നത്. പോര്‍ട്ട്ഫോളിയോയില്‍ എച്ച്എംഎ അഗ്രോയുടെ ഒരു ഓഹരി ഹോള്‍ഡ് ചെയ്യുന്നവര്‍ക്ക് 10 ഓഹരികളായി മാറുമെന്ന് ചുരുക്കം. ഓഹരി വിഭജനത്തിനുള്ള എക്സ് സ്പ്ലിറ്റ് തീയതി ഡിസംബര്‍ 29 ആണ്.
ബോണസ് ഇഷ്യൂ
ആക്സിറ്റ കോട്ടണ്‍ ഓഹരികള്‍ 1:3 അനുപാതത്തിലാണ് ബോണസ് ഇഷ്യു നല്‍കുന്നത്. ആക്സിറ്റ കോട്ടണ്സിന്റെ മൂന്ന് ഓഹരികള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് 1 ഓഹരി സൗജന്യമായി ലഭിക്കും. ഇതിനുള്ള എക്സ് ബോണസ് തീയതി ഡിസംബര്‍ 22 ഉം റെക്കോര്‍ഡ് തീയതി ഡിസംബര്‍ 25 മാണ്.
ലാഭവിഹിതം
ലാഭവിഹിതത്തിനായി റെക്കോര്‍ഡ് തീയതി കുറിച്ചത് രണ്ട് കമ്പനികളാണ്. ഡിവിഡന്റ് യീല്‍ഡില്‍ മുന്നിലുള്ള വേദാന്ത ഡിസംബര്‍ 27 ന് എക്സ് ഡിവിഡന്റ് ട്രേഡ് ചെയ്യും. 1 രൂപ മുഖവിലയുള്ള ഓഹരിക്ക് 1,100 ശതമാനം ലാഭവിഹിതമാണ് വേദാന്ത നല്‍കുന്നത്. പ്രതിയോഹരി 11 രൂപ ലഭിക്കും. 2020 തിന് ശേഷം വേദാന്ത നൽകുന്ന ഏറ്റവും കുറഞ്ഞ ലാഭവിഹിതമാണിത്. നിലവിൽ 39.08 ശതമാനം ഡിവിഡന്റ് യീല്‍ഡുള്ള ഓഹരിയാണ് വേദാന്ത.
ലാഭവിഹിതം നല്കുന്ന മറ്റൊരു ഓഹരിയാണ് കാന്‍ ഫിന് ഹോംസ്. 2 രൂപ മുഖവിലയുള്ള ഓഹരിക്ക് 100 ശതമാനമാണ് കമ്പനി നല്കുന്ന ലാഭവിഹിതം. പ്രതിയോഹരകി 2രൂപ ലാഭവിഹിതം ലഭിക്കും. ഇതിനുള്ള റെക്കോര്‍ഡ് തീയതി ഡിസംബര്‍ 29 ആണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുൻപ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?



Click it and Unblock the Notifications