ജനുവരി മൂന്നാം വാരത്തിലേക്ക് കടക്കുമ്പോൾ നാല് പ്രാരംഭ ഓഹരി വിൽപ്പനകളാണ് വിപണിയിലേക്ക് എത്തുന്നത്. മൂന്ന് എസ്എംഇ ഐപിഒകളും ഒരു മെയിൻ ബോർഡ് ഐപിഒയും സബ്സ്ക്രിപ്ഷനായി തുറക്കും.
സബ്സ്ക്രിപ്ഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ കമ്പനികളുടെ ഓഹരികൾ ഗ്രേ മാർക്കറ്റിൽ മികച്ച രീതിയിൽ വ്യാപാരം നടക്കുന്നുണ്ട്. 'ഗ്രേ മാർക്കറ്റ് പ്രീമിയം' എന്നത് ഇഷ്യൂ വിലയേക്കാൾ എത്ര തുക കൂടുതൽ നൽകാൻ നിക്ഷേപകർ തയ്യാറാകുന്നു എന്നതാണ് സൂചിപ്പിക്കുന്നത്. ഈ വാരം വിപണിയിലെത്തുന്ന ഐപിഒകളെ വിശദമായി പരിശോധിക്കാം.
മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ്
ഹെല്‍ത്ത് ടെക്, ഇന്‍ഷൂറന്‍സ് കമ്പനിയായ മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ 1,171.58 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ഒരുങ്ങുന്നത്. പൂർണമായും ഓഫര്‍ ഫോര്‍ സെയില്‍ വഴി 2.80 കോടി ഓഹരികളാണ് കമ്പനി അനുവദിക്കുക. മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസിന്റെ പ്രാരംഭ ഓഹരി വില്‍പനയുടെ സബ്‌സ്‌ക്രിപ്ഷന്‍ ജനുവരി 15 ന് ആരംഭിച്ച് 17 ന് അവസാനിക്കും. 22 നാണ് ഓഹരി ലിസ്റ്റ് ചെയ്യാന്‍ സാധ്യത.

397- 418 രൂപ നിലവാരത്തിലാണ് മെഡി അസിസ്റ്റ് ഹെല്‍ത്ത് കെയര്‍ സര്‍വീസസിന്റെ ഐപിഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിട്ടുള്ളത്. സബ്‌സ്‌ക്രിപ്ഷനുള്ള കുറഞ്ഞ ലോട്ട് സൈസ് 35 ഓഹരികളാണ്. ഇത് പ്രകാരം റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 14,360 രൂപയാണ് നിക്ഷേപത്തിന് ആവശ്യം. ശനിയാഴ്ചയിലെ ഗ്രേ മാർക്കറ്റിൽ ഓഹരി 52 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടത്തുന്നത്.
ഇത് പ്രകാരം 470 രൂപയിൽ ഓഹരി ലിസ്റ്റ് ചെയ്യാനാണ് സാധ്യത. അതേസമയം കഴിഞ്ഞ ദിവസങ്ങളിൽ 80 രൂപയായിരുന്ന ഗ്രേ മാർക്കറ്റ് പ്രീമിയം ഐപിഒ സബ്സ്ക്രിപ്ഷന് മുന്നോടിയായി ഇടിയുകയാണ്.
കോൺസ്റ്റലെക് എൻജിനീയറിംഗ്
ഇന്ത്യയിലും ആഫ്രിക്കയിലും എൻജിനീയറിംഗ്, നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന എൻജിനീയറിംഗ് കമ്പനിയാണ് കോൺസ്റ്റലെക് എൻജിനീയറിംഗ്. 28.70 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐപിഒയാണ് കമ്പനി നടത്തുന്നത്. പൂര്‍ണമായും ഫ്രഷ് ഇഷ്യു വഴി 41 ലക്ഷം ഓഹരികളാണ് കമ്പനി വിപണിയിലെത്തിക്കുന്നത്.
ജനുവരി 19 ന് ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ 22 വരെ നീണ്ടു നില്‍ക്കും. 66 രൂപയ്ക്കും 70 രൂപയ്ക്കും ഇടയിലാണ് കമ്പനിയുടെ ഐപിഒ പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 2000 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാം. കുറഞ്ഞ നിക്ഷേപ തുക 1.40 ലക്ഷം രൂപയാണ്. ജനുവരി 25 ന് കമ്പനി എന്‍എസ്ഇ എസ്എംഇയില്‍ ലിസ്റ്റ് ചെയ്യും. കമ്പനി ഗ്രേ മാർക്കറ്റിൽ വ്യാപാരം നടക്കുന്നില്ല.
മാക്‌സ്‌പോഷര്‍ ലിമിറ്റഡ്
മുന്‍നിര ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കമ്പനിയായ മാക്‌സ്‌പോഷര്‍ ലിമിറ്റഡ് 20.2 കോടി രൂപയാണ് പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 61.4 ലക്ഷം ഓഹരികളുടെ ഫ്രഷ് ഇഷ്യു അടങ്ങുന്നതാണ് ഐപിഒ. ജനുവരി 15 ന് ആരംഭിക്കുന്ന സബ്‌സ്‌ക്രിപ്ഷന്‍ 17 ന് അവസാനിക്കും. 31-33 രൂപ നിലവാരത്തിലാണ് ഐപിഒയുടെ പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 4,000 ഓഹരികളുള്ള ഒരു ബിഡ്ഡിന് അപേക്ഷിക്കാം. കുറഞ്ഞത് 1.32 ലക്ഷം രൂപ അപേക്ഷയ്ക്ക് ആവശ്യമാണ്.
36 രൂപ പ്രീമിയത്തിലാണ് വെള്ളിയാഴ്ച മാക്‌സ്‌പോഷര്‍ ലിമിറ്റഡ് ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം നടക്കുന്നത്. ഇതുപ്രകാരം 69 രൂപയിലാണ് ഓഹരി ലിസ്റ്റ് ചെയ്യാന്‍ സാധ്യത. പ്രതീക്ഷിക്കുന്ന നേട്ടം 109.09 ശതമാനമാണ്. ജനുവരി 22 ന് കമ്പനി എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എഡിക്റ്റീവ് ലേണിംഗ് ടെക്‌നോളജി
എഡ്യുക്കേഷണല്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമായ എഡിക്റ്റീവ് ലേണിംഗ് ടെക്‌നോളജി 60.16 കോടി രൂപയാണ് ഐപിഒ വഴി സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 42.97 ലക്ഷം ഓഹരികളാണ് വിപണിയിലെത്തുക. ഫ്രഷ് ഇഷ്യു വഴി 41.37 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 57.92ലക്ഷം രൂപയും ഓഫര്‍ ഫോര്‍ സെയില്‍ വഴി 1.60 ലക്ഷം ഓഹരികള്‍ വിറ്റഴിച്ച് 2.24 കോടിരൂപയും സമാഹരിക്കാനാണ് പദ്ധതി.
എഡിക്റ്റീവ് ലേണിംഗ് ടെക്‌നോളജി ഐപിഒയ്ക്കായുള്ള സബ്‌സ്‌ക്രിപ്ഷന്‍ ജനുവരി 19 തിന് ആരംഭിക്കും. അവസാന തീയതി ജനുവരി 23 ആണ്. 130-140 രൂപ പ്രൈസ് ബാന്‍ഡിലാണ് ഇഷ്യുവിന് അപേക്ഷിക്കാനാവുക.
1,000 ഓഹരികളുള്ള ഒരു ലോട്ടിന് അപേക്ഷിക്കാന്‍ കുറഞ്ഞത് 1.40 ലക്ഷം രൂപ വേണം. ഗ്രേ മാര്‍ക്കറ്റില്‍ 125 രൂപ പ്രീമിയത്തിലാണ് ഓഹരി വ്യാപാരം നടക്കുന്നത്. 83.89 ശതമാനം ലിസ്റ്റിംഗ് നേട്ടമാണ് പ്രതീക്ഷിക്കുന്നത്. കമ്പനി ജനുവരി 29 ന് എൻഎസ്ഇ എസ്എംഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം വിവിധ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയും പഠനാവശ്യത്തിന് നല്‍കുന്നതുമാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭ നഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു



Click it and Unblock the Notifications