വരാനിരിക്കുന്ന ആഴ്ച വിവിധ കമ്പനികളാണ് പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ ഓഹരി വിപണിയിലേക്ക് പ്രവേശിക്കാനിരിക്കുന്നത്. സബ്സ്ക്രിപ്ഷൻ ആരംഭിക്കാനിരിക്കുന്ന കമ്പനികളും ആരംഭിച്ച കമ്പനികളും ലിസ്റ്റിംഗും അടക്കം ഐപിഒയുമായി ബന്ധപ്പെട്ട് അടുത്താഴ്ചയും വിപണിയിൽ തിരക്ക് തന്നെയാണെന്നർഥം. നാലോളം എസ്എംഇ ഐപിഒയും ഒരു മെയിൻ ബോർഡ് ഐപിഒയും ജനുവരി 23 ന് ആരംഭിക്കുന്ന ആഴ്ചയിൽ സംബ്സ്ക്രിപ്ഷൻ തുറക്കും. ഇതിൽ ഗ്രേ മാർക്കറ്റിൽ താരമായ കമ്പനിയുടെ ഐപിഒ വിശദാംശങ്ങൾ നോക്കാം.
എസ്എംഇ ഐപിഒ
ചെറുകിട/ ഇടത്തരം കമ്പനികള്‍ ആദ്യമായി ഓഹരികള്‍ വിറ്റഴിച്ച് പൊതുജനങ്ങളില്‍ നിന്നും മൂലധന സമാഹരണം നടത്തുന്നതിനെയാണ് എസ്എംഇ ഐപിഒ എന്നു വിശേഷിപ്പിക്കുന്നത്. ബിഎസ്ഇ എസ്എംഇ, എന്‍എസ്ഇ എമേര്‍ജ് പ്ലാറ്റ്‌ഫോം എന്നിവിടങ്ങളിലാണ് ഇത്തരം കമ്പനികൾ ലിസ്റ്റ് ചെയ്യുന്നത്.

മെഗാതെർ ഇൻഡക്ഷൻ ലിമിറ്റഡ്
ഇലക്ട്രിക്കൽ ഇൻഡക്ഷൻ ഉപയോഗിച്ച് ഇൻഡക്ഷൻ മെൽറ്റിംഗ് ഫർണസുകളും മറ്റ് ഇൻഡക്ഷൻ തപീകരണ ഉപകരണങ്ങളും നിർമിക്കുന്ന കമ്പനിയാണ് മെഗാതെർ ഇൻഡക്ഷൻ ലിമിറ്റഡ്. മെഗാതെർം ഇലക്‌ട്രോണിക്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമാണിത്.
സ്റ്റീൽ, എൻജിനീയറിംഗ്, റെയിൽറോഡ്, പൈപ്പ്, ട്യൂബ്, ഓട്ടോ ഓക്സിലറി വ്യവസായങ്ങളിൽ നിന്നായി എംഎം ഫോർജിംഗ്, ടാൽബ്രോസ് ആക്‌സിൽസ്, ശ്യാം മെറ്റാലിക്‌സ്, സർദാ എനർജി, പ്രകാശ് ഇൻഡസ്ട്രീസ്, ഇന്ത്യൻ റെയിൽവേ, ഭെൽ, ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര, സിഇഎസ്‌സി, ഹിൻഡാൽകോ, ഓർഡിനൻസ് ഫാക്ടറി എന്നിവരാണ് കമ്പനിയുടെ ആഭ്യന്തര ഉപഭോക്താക്കൾ. ഇതോടൊപ്പം ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
മെഗാതെർ ഇൻഡക്ഷൻ ലിമിറ്റഡ് ഐപിഒ
53.91 കോടി രൂപ വിലമതിക്കുന്ന മെഗാതെർ ഇൻഡക്ഷൻ ഐപിഒ പൂർണമായും ഫ്രഷ് ഇഷ്യുവിലാണ് നടക്കുന്നത്. 10 രൂപ മുഖവിലയുള്ള 4,992,000 ഇക്വിറ്റി ഓഹരികൾ കമ്പനി ഇഷ്യു ചെയ്യും. ജനുവരി 25 വ്യാഴാഴ്ചയാണ് സബ്‌സ്‌ക്രിപ്‌ഷൻ ആരഭിക്കുന്നത്. ഇത് ജനുവരി 30 ചൊവ്വാഴ്ച വരെ നീണ്ടു നിൽക്കും.
പ്രൈസ് ബാൻഡ്
100 രൂപ മുതൽ 108 രൂപ നിലവാരത്തിലാണ് ഐപിഒ പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. 1,200 ഓഹരികൾ അടങ്ങുന്ന ഒരു ലോട്ട് മുതൽ നിക്ഷേപിക്കാം. കുറഞ്ഞത് 129,600 രൂപ ആവശ്യമാണ്.
ഐപിഒ ലക്ഷ്യം
ഐപിഒയിൽ നിന്ന് സമാഹരിക്കുന്ന തുക പുതിയ ഉപകരണങ്ങളും പ്ലാന്റും സ്ഥാപിക്കുന്നതിനും പൊതു ബിസിനസ് ആവശ്യങ്ങൾക്കും നിർമ്മാണ ഷെഡ് നിർമിക്കുന്നതിനുമുള്ള മൂലധന ചെലവുകൾക്കായി ഉപയോഗിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
ശ്രദ്ധിക്കേണ്ട തീയതികൾ
മെഗാതെർ ഇൻഡക്ഷൻ ഐപിഒയിൽ ഓഹരികളുടെ അലോട്ട്‌മെന്റ് ജനുവരി 31 ബുധനാഴ്ച പൂർത്തിയാകും. കമ്പനി ഫെബ്രുവരി 1 വ്യാഴാഴ്ച മുതൽ റീഫണ്ട് ആരംഭിക്കും. റീഫണ്ടിന് ശേഷം അതേ ദിവസം തന്നെ ഓഹരികൾ അലോട്ട് ചെയ്തവരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഫെബ്രുവരി 2 ന് വെള്ളിയാഴ്ച ഓഹരി എൻഎസ്ഇ എംഎസ്ഇയിൽ ലിസ്റ്റ് ചെയ്യും.
ഗ്രേ മാർക്കറ്റ് പ്രീമിയം
മെഗതെർ ഇൻഡക്ഷൻ ഓഹരികൾ ഗ്രേമാർക്കറ്റിൽ വ്യാപാരം നടക്കുന്നത്. Investorgain.com പ്രകാരം സബ്സ്ക്രിപ്ഷന് മുന്നോടിയായി ശനിയാഴ്ച ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം 40 രൂപയാണ്. ഇതുപ്രകാരം കണക്കാക്കിയ ലിസ്‌റ്റിംഗ് വില 148 രൂപയാണ്. ഐപിഒ വിലയായ 108 രൂപയേക്കാൾ 37.04 ശതമാനം ലിസ്‌റ്റിംഗ് നേട്ടമാണിത് കാണിക്കുന്നത്. എന്നാൽ വരും ദിവസങ്ങളിൽ ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ മാറ്റം വരാനുള്ള സാധ്യതയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

റെയിൽവേ വികസനത്തിന് വൻ കുതിപ്പ്; ഈ ഓഹരികളിൽ നിക്ഷേപകർ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻ നേട്ടം

46% വരെ ലാഭം! വിപണിയിൽ കുതിപ്പിന് തയ്യാറായി 6 ഓഹരികൾ; ബ്രോക്കറേജ് നിർദ്ദേശങ്ങൾ ഇങ്ങനെ

നിഫ്റ്റി ഓട്ടോയിൽ അസ്ഥിരത; ഓഹരി വിപണിയിൽ ഇന്ന് സംഭവിക്കുന്നത് എന്ത്? നിക്ഷേപകർ അറിയേണ്ടത്

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

ഐആർസിടിസി പുതിയ ടെൻഡറുകൾ: ഓഹരി വിപണിയിൽ ഇന്ന് വൻ മാറ്റത്തിന് സാധ്യത?

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!



Click it and Unblock the Notifications
