ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി ഇന്ന് അവസാനിക്കും. ഇന്ന്, ഡിസംബർ 14, 2024 വരെയായിരുന്നു സൗജന്യമായി പുതുക്കാനുള്ള പരിധി. ഇനി മുതൽ ആധാർ അപ്ഡേറ്റ് ചെയ്യണമെങ്കിൽ പണം നൽകേണ്ടി വരും. ഈ പ്രശ്നം ഒഴിവാക്കാനായി രാജ്യത്തെ പൗരൻമാരോട് നേരത്തെ തന്നെ ആധാർ അപ്ഡേറ്റ് ചെയ്യുന്നതിനെ കുറിച്ചും അതിന്റെ അവസാന പരിധിയെ കുറിച്ചും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ 2025 ജൂൺ 14 വരെയായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള സമയം നിശ്ചയിച്ചത്. എന്നാൽ പിന്നീട് ഡിസംബർ 14 വരെ മാറ്റിയതാണ്. ഈ ദിവസത്തിൽ നിലവിൽ മാറ്റമില്ല. നാളെ മുതൽ പുതുക്കാനുള്ളവർ പണം നൽകേണ്ടി വരും. ഓരോ 10 വർഷത്തിലുമാണ് ആധാർ വിവരങ്ങൾ അപഡേറ്റ് ചെയ്യേണ്ടത്. നിങ്ങളുടെ ഡെമോഗ്രാഫിക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുന്നതിനോ നിങ്ങളുടെ രേഖകൾ സമർപ്പിക്കുന്നതിനോ അടുത്തുള്ള ആധാർ കേന്ദ്രം സന്ദർശിക്കുക.
myAadhaar പോർട്ടലിൽ മാത്രമേ ഈ സൗജന്യ സേവനം ലഭ്യമാകൂ. ആളുകളോട് തങ്ങളുടെ ആധാറിലെ രേഖകൾ അപ്ഡേറ്റ് ചെയ്യാൻ UIDAI ആളുകളെ പ്രോത്സാഹിപ്പിക്കുന്നു. ആധാർ അപ്ഡേറ്റ് ചെയ്യുമ്പോൾ ഒരു സുപ്രധാന പ്ലാറ്റ്ഫോമാണ് ഭുവൻ പോർട്ടൽ.
എന്താണ് ഭുവൻ പോർട്ടൽ?
യു.ഐ.ഡി.എ.ഐയും ഐ.എസ്.ആർ.ഒയുടെ എൻ.ആർ.എസ്.സിയും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ വികസിപ്പിച്ച പ്ലാറ്റ്ഫോമാണ് ഭുവൻ ആധാർ പോർട്ടൽ. ഇത് ഇന്ത്യയിലുടനീളമുള്ള ആധാർ എൻറോൾ ചെയ്യുന്നതിനും അപ്‌ഡേറ്റ് ചെയ്യുന്നതിനുമുള്ള കേന്ദ്രങ്ങൾ കണ്ടെത്തുന്നതിനുള്ള ഒരു ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്നു. ഭുവൻ ആധാർ പോർട്ടൽ ഉപയോക്താക്കൾക്ക് ആധാർ കേന്ദ്രങ്ങൾ എളുപ്പത്തിൽ കണ്ടെത്തുന്നതിന് സഹായിക്കുന്നു. ഇതൊരു യൂസർ ഫ്രൺലി പ്ലാറ്റ്ഫോമാണ്.

ആധാർ വിശദാംശങ്ങൾ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുന്നത് എങ്ങനെ?
1. യു.ഐ.ഡി.എ.ഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ആധാർ സെൽഫ് സർവീസ് പോർട്ടൽ സന്ദർശിക്കുക
2. നിങ്ങളുടെ ആധാർ നമ്പർ, ക്യാപ്‌ച, മൊബൈൽ നമ്പറിലേയ്ക്ക് അയച്ച ഒ.ടി.പി എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
3. ശേഷം ഡോക്യുമെന്റ് അപ്‌ഡേറ്റ് മെനുവിലേക്ക് പോയി നിലവിലുള്ള വിശദാംശങ്ങൾ പരിശോധിക്കുക.
4. ഇനി ലിസ്റ്റിൽ നിന്ന് ഡോക്യുമെന്റ് ടൈപ്പ് തിരഞ്ഞെടുത്ത് സ്കാൻ ചെയ്ത കോപ്പികൾ അപ്‌ലോഡ് ചെയ്യുക.
5. സേവന അഭ്യർത്ഥന നമ്പർ രേഖപ്പെടുത്തുക.
ബയോമെട്രിക്, ഐറിസ് സ്കാൻ അല്ലെങ്കിൽ ഫോട്ടോ പോലുള്ള ബയോമെട്രിക്സുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്കായി വ്യക്തികൾ ആധാർ എൻറോൾമെൻ്റ് സെൻ്ററോ ആധാർ സേവാ കേന്ദ്രമോ സന്ദർശിക്കേണ്ടതുണ്ട്. അതിന് സെന്ററുകൾ കണ്ടെത്താൻ ഭുവൻ-ആധാർ സെൻ്ററിൻ്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.
ഭുവൻ ആധാർ കേന്ദ്രം എങ്ങനെ കണ്ടെത്താം?
- ഭുവൻ ആധാർ പോർട്ടൽ ആക്സസ് ചെയ്യുന്നതിന്, https://bhuvan. nrsc. gov. in/aadhaar/.
- ഹോംപേജിലെ "Centres Nearby" എന്ന ടാബിലേക്ക് പോവുക
- "ലൊക്കേഷൻ" ഫീൽഡിൽ നിങ്ങളുടെ നിലവിലെ ലൊക്കേഷൻ പൂരിപ്പിക്കുക. അത് നിങ്ങളുടെ വിലാസമോ പിൻ കോഡോ ആവാം.
- തൊട്ടടുത്ത എൻറോൾമെൻ്റ് സെൻ്ററുകൾക്കായി "റേഡിയസ്" എന്ന ഫീൽഡിൽ കിലോമീറ്ററുകളിൽ ദൂരം വ്യക്തമാക്കുക.
- ഇനി കൃത്യമായ സെന്ററിനായി സെർച്ച് എന്ന ബട്ടൺ അമർത്തുക.
സ്ത്രീകൾക്ക് മാത്രമായി പുതിയ ക്രെഡിറ്റ് കാർഡ് വരുന്നു; റിവാർഡ് മുതൽ ഇൻഷുറൻസ് വരെ ലഭിക്കും...
എല്ലാ ആധാർ കാർഡ് സെൻ്ററുകളും എല്ലാ സേവനങ്ങളും നൽകുന്നില്ല. ചില കേന്ദ്രങ്ങൾ 18 വയസ്സിന് മുകളിലുള്ള വ്യക്തികൾക്ക് ഒരു പുതിയ കാർഡിനായി എൻറോൾ ചെയ്യാനും ബയോമെട്രിക്സ് ഉൾപ്പെടെയുള്ള അവരുടെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും അനുവദിക്കുന്നു. മറ്റ് കേന്ദ്രങ്ങൾ 18 വയസ്സിന് താഴെയുള്ളവർക്കാണ് പുതിയ കാർഡിനായി എൻറോൾ ചെയ്യാനും ബയോമെട്രിക്‌സ് ഉൾപ്പെടെ എല്ലാ വിവരങ്ങളും അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്‌ഷൻ നൽകുന്നത്. എന്നാൽ ചില കേന്ദ്രങ്ങൾ ജനസംഖ്യാപരമായ വിവരങ്ങൾ മാത്രമേ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കൂ.
കുട്ടികളുടെ എൻറോൾമെൻ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. അതിനാൽ നിങ്ങൾക്ക് ആവശ്യമുള്ള ആധാർ സെന്റർ തിരഞ്ഞെടുക്കാൻ ഭുവൻ ആധാർ പോർട്ടൽ സഹായിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications