സാമ്പത്തിക ഇടപാടുകളിൽ നിരവധി മാറ്റങ്ങൾ വന്നിട്ടുണ്ട്. ഡിജിറ്റൽ ലോകത്തേക്ക് ചുവടു വെച്ചതോടെ പണമിടപാടുകളും നിലവിൽ ഡിജിറ്റലായിട്ടുണ്ട്. ഒരു മിഠായി വാങ്ങുന്നതും, ചായ കുടിക്കുന്നതും, ഷോപ്പിംഗ് ചെയ്യുമ്പോൾ പോലും യു.പി.ഐ വഴിയാണ് ആളുകൾ പണം ട്രാൻസ്ഫർ ചെയ്യുന്നത്. ഇതി നിത്യജീവിതത്തിന്റെ ഭാഗമായിട്ടുണ്ട്. യുവാക്കൾക്കു പുറമേ പ്രായമായവർ പോലും യു.പി.ഐ ഇടപാടുകളെ ആശ്രയിക്കുന്നു.
ഇന്ന് നിരവധി യു.പി.ഐ ഫിൻടെക് ആപ്പുകൾ ഉണ്ട്. ഗൂഗിൾ പേ, ഫോൺ പേ, പേടിഎം തുടങ്ങി ആപ്പുകൾ പലവിധം. നിങ്ങൾ യു.പി.ഐ ഉപയോഗിക്കുന്ന വ്യക്തിയാണെങ്കിൽ പണം കൈമാറുമ്പോൾ നിങ്ങളുടെ യു.പി.ഐ ആപ്പ് ഒരു ഇടപാട് ഐഡി ജനറേറ്റ് ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ?. ഈ ഐഡികൾ ആൽഫാന്യൂമെറിക് മാത്രമായിരിക്കണം, ചിലപ്പോൾ അവയ്ക്ക് പ്രത്യേക പ്രതീകങ്ങളും ഉണ്ടായിരിക്കാം.
നിങ്ങളറിഞ്ഞോ....? യു.പി.ഐ ഉപയോഗിക്കുന്നവർക്ക് വേണ്ടി പുതിയ സർക്കുലർ പുറത്തിറത്തി എൻ.പി.സി.ഐ (നാഷണൽ പേയ്‌മെൻ്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ). ഫെബ്രുവരി 1 മുതൽ യു.പി.ഐ ഇടപാടുകളിൽ നിന്ന് പ്രത്യേക പ്രതീകങ്ങൾ ഒഴിവാക്കുമെന്നാണ് സർക്കുലറിൽ വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇനി മുതൽ ഇടപാട് ഐ.ഡികളിൽ ആൽഫാന്യൂമെറിക് മാത്രമായിരിക്കും.
ആൽഫാന്യൂമെറിക് ഐഡികൾ
ജനുവരി 9-ലെ പ്രത്യേക സർക്കുലറിൽ യു.പി.ഐ ഇക്കോസിസ്റ്റം പ്ലെയറുകളോട് യുപിഐ ഇടപാട് ഐഡികളിൽ ആൽഫാന്യൂമെറിക് പ്രതീകങ്ങൾ മാത്രം ഉപയോഗിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് യു.പി.ഐയുടെ സാങ്കേതിക സവിശേഷതകൾ മികവുറ്റതാക്കുവാൻ വേണ്ടിയാണ്. എൻ.പി.സി.ഐ ചൂണ്ടിക്കാണിച്ച ഈ പ്രശ്നത്തിന് ഏറെക്കുറേ പരിഹാരമായിട്ടുണ്ട്, എങ്കിലും പൂർണമായും പ്രശ്നം പരിഹരിച്ചിട്ടില്ല. അതു കൊണ്ട് തന്നെ യുപിഐ ഇടപാട് ഐഡിയിൽ മറ്റു പ്രതീകങ്ങളൊന്നും വേണ്ടെന്ന തീരുമാനം ശക്തമാക്കിയിരിക്കുന്നു.

- പ്രത്യേക പ്രതീകങ്ങൾ അടങ്ങിയ ഐ.ഡിയുള്ള ഏത് ഇടപാടും കേന്ദ്ര സംവിധാനം നിരസിക്കും.
- എല്ലാ സ്ഥാപനങ്ങൾക്കും ഈ നിയമങ്ങൾ ബാധകമാണ്. ഇവ കൃത്യമായി പാലിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തണം.
- ഏറ്റവും ശ്രദ്ധേയമായ കാര്യമെന്തെന്നാൽ യുപിഐ വഴിയുള്ള പേയ്‌മെൻ്റ് സംവിധാനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി വളരെ വേഗത്തിലാണ് മുന്നേറുന്നത്. അതായത് രാജ്യത്തെ ഭൂരിഭാഗം ആളുകളും യു.പി.ഐ വഴിയാണ് പണമിടപാടുകൾ നടത്തുന്നത്.
- ഏറ്റവും പുതിയ കണക്ക് പ്രകാരം 2024 ഡിസംബറിൽ യുപിഐ ഇടപാടുകൾ 16.73 ബില്യൺ എന്ന റെക്കോർഡിലെത്തിയിരുന്നു. ഇത് നവംബറിലെ കണക്ക് പ്രാകരം എട്ട് ശതമാനം കൂടുതലാണ്. നവംബറിൽ യു.പി.ഐ ഇടപാടുകളുടെ കണക്ക് 15.48 ബില്യണായിരുന്നു.
കുറഞ്ഞ കാലാവധിയിലും ആകർഷകമായ പലിശ ഉറപ്പാണ്; ഈ എഫ്.ഡിയിൽ നിക്ഷേപിച്ചാൽ ലാഭം എത്ര?
ജമ്പ്ഡ് ഡിപ്പോസിറ്റ് സ്കാം....
യു.പി.ഐ വഴി നിരവധി ആളുകൾ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നുണ്ട്. തട്ടിപ്പുകാർ യുപിഐ ഉപയോക്താക്കളുടെ പണം പല തരത്തിൽ സ്വന്തമാക്കുന്നുണ്ട്. ഉപഭോക്താക്കളെ ചെറിയ തുകയിലൂടെ വഞ്ചിച്ച് വലിയ തുക തട്ടിയെടുക്കാനാണ് ഇത്തരം ആളുകൾ ശ്രദ്ധിക്കുന്നത്. ജമ്പ്ഡ് ഡെപ്പോസിറ്റ് അഴിമതി എന്നാണ് ഇതിനെ വിളിക്കുന്നത്.
എന്നാൽ ഈ തട്ടിപ്പിനെ കുറിച്ച് എൻ.പി.സി.ഐ നിഷേധിക്കുന്നു. 'ജംപ്ഡ് ഡെപ്പോസിറ്റ്' സ്‌കാം എന്ന പുതിയ ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന റിപ്പോർട്ടുകളിൽ ചില അപാകതകളും സാങ്കേതിക പൊരുത്തക്കേടുകളും കണ്ടെത്തിയിട്ടുണ്ട്, ഇത് യു.പി.ഐ പ്ലാറ്റ്‌ഫോമിനെ കുറിച്ച് ഉപഭോക്താക്കളിൽ അനാവശ്യ പരിഭ്രാന്തിക്കും ആശയക്കുഴപ്പത്തിനും ഇടയാക്കി," എന്നാണ് എൻ.പി.സി.ഐ പ്രസ്താവനയിൽ പറഞ്ഞത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
