തീരെ വിലക്കുറവിലുള്ള ഓഹരികളെയാണ് പെന്നി ഓഹരികള്‍ എന്നു വിളിക്കുന്നത്. ഇന്ത്യയില്‍ 100 രൂപയില്‍ താഴെ വിലയുള്ള ഓഹരികളെയാണ് പൊതുവില്‍ ഈ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പെന്നി സ്റ്റോക്കുകളുടെ വിപണി മൂല്യവും, ഓഹരി ഉടമകളുടെ എണ്ണവും പൊതുവേ കുറവായിരിക്കും.
അപ്രതീക്ഷിതമായ ഊഹാപോഹവും തീരുമാനങ്ങളും പ്രഖ്യാപനവുമൊക്കെ കമ്പനികളുടെ ഓഹരി വിലയില്‍ വളരെ വേഗത്തില്‍ പ്രതിഫലിക്കും. അതിനാല്‍ ഞൊടിയിടയില്‍ പെന്നി സ്റ്റോക്കുകളുടെ വില ഉയരുകയും താഴുകയും ചെയ്യാറുണ്ട്. എന്നാല്‍ അടിസ്ഥാനപരമായി മികച്ച നിലയിലുള്ള പെന്നി ഓഹരികള്‍ക്ക് കാലക്രമേണ മികച്ച നിക്ഷേപ വളര്‍ച്ചയും നല്‍കാനാകും. അല്ലാത്തവ നഷ്ടത്തിലും കലാശിക്കാം.
അതായത് പെന്നി ഓഹരികൾ ഒരേസമയം വമ്പന്‍ ലാഭ, നഷ്ട സാധ്യതകള്‍ ഒളിഞ്ഞിരിക്കുന്ന ഇടമാണെന്ന് ചുരുക്കം. അതേസമയം കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ മള്‍ട്ടിബാഗര്‍ നേട്ടം സമ്മാനിച്ച പെന്നി ഓഹരിയുടെ വിശദാംശമാണ് താഴെ ചേര്‍ക്കുന്നത്.
എബിസി ഗ്യാസ്
ലോഹവ്യവസായ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍. 1980-ല്‍ ബ്രാസ്കോ എക്സ്ട്രൂഷന്‍സ് എന്ന പേരിലായിരുന്നു തുടക്കം. പിച്ചള ദണ്ഡുകളും ചെമ്പിന്റെ കുഴലുകളുമാണ് കമ്പനി പ്രധാനമായും നിര്‍മിക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐഎസ്ഒ അംഗീകൃത ഗ്യാസ് റെട്ടിക്കുലേഷന് കമ്പനിയാണിത്. എല്‍പിജി-യുടെ വലരൂപത്തിലുള്ള സങ്കീര്‍ണ ശൃംഖലകള്‍ സ്ഥാപിക്കുന്നതില്‍ അഗ്രഗണ്യരാണ്. രാജ്യത്തെ വിവിധ താജ്, ഹയാട്ട്, ട്രൈഡന്റ് ഹോട്ടലുകളില്‍ കമ്പനി ഇത്തരം എല്‍പിജി റെട്ടിക്കുലേറ്റഡ് സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
ഓഹരി വിശദാംശം
അതേസമയം എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍ കമ്പനിയുടെ വിപണി മൂല്യം 14 കോടിയാണ്. പ്രതിയോഹരി ബുക്ക് വാല്യൂ 8.39 രൂപ നിരക്കിലാണുള്ളത്. മെറ്റല്‍- നോണ്‍ ഫെറസ് വിഭാഗം ഓഹരികളുടെ ശരാശരി പിഇ അനുപാതം 15 ആയിരിക്കുമ്പോള്‍ എബിസി ഗ്യാസ് ഇന്റര്‍നാഷണലിന്റേത് 44 മടങ്ങിലാണ് നില്‍ക്കുന്നത്.
കമ്പനിയുടെ 33 ശതമാനം ഓഹരികളേ പ്രമോട്ടറിന്റെ കൈവശമുള്ളൂ. ബാക്കി 67 ശതമാനം ഓഹരികളും റീട്ടെയില്‍ നിക്ഷേപകരുടെ പക്കലാണെന്നതും ശ്രദ്ധേയം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍ നേടിയ വരുമാനം 1.5 കോടിയാണ്. നഷ്ടമാണ് രേഖപ്പെടുത്തിയേക്കുന്നത്.
ഓഹരി വില ചരിത്രം
വെള്ളിയാഴ്ച 5 ശതമാനം കുതിച്ചുയര്‍ന്ന് അപ്പര്‍ സര്‍ക്യൂട്ട് നിലവാരമായ 74.30 രൂപയിലായിലാണ് എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍ (BSE : 513119) ഓഹരിയുടെ ക്ലോസിങ്. കഴിഞ്ഞയാഴ്ചയില്‍ 21 ശതമാനം നേട്ടം ഓഹരി കരസ്ഥമാക്കി. കഴിഞ്ഞ ഒരു മാസത്തിനിടെ 44 ശതമാനം തിരുത്തല്‍ നേരിട്ടെങ്കിലും മൂന്ന് മാസക്കാലയളവിലെ നേട്ടം 232 ശതമാനമാണെന്നതും ശ്രദ്ധേയം.
സമാനമായി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 520 ശതമാനം നേട്ടവും മൂന്ന് വര്‍ഷക്കാലയളവില്‍ 760 ശതമാനം മുന്നേറ്റവും എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍ ഓഹരി രേഖപ്പെടുത്തുന്നു.
കഴിഞ്ഞ മേയ് മാസത്തില്‍ ഓഹരി 12 രൂപ നിലവാരത്തിലായിരുന്നു വ്യാപാരം ചെയ്യപ്പെട്ടിരുന്നത്. അവിടെ നിന്നും ആറ് മാസത്തിനുള്ളില്‍ ഓഹരി 75 രൂപ നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നു. 489% നേട്ടം. അതായത് മേയ് മാസത്തില്‍ എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍ ഓഹരിയില്‍ നിക്ഷേപിച്ച 1 ലക്ഷം രൂപയുടെ ഇന്നത്തെ മൂല്യം 5.89 ലക്ഷമാണെന്ന് ചുരുക്കം.
അതേസമയം ഓഹരിയുടെ 52 ആഴ്ച കാലയളവിലെ ഉയര്‍ന്ന വില 153.50 രൂപയും താഴ്ന്ന വില 10.60 രൂപയുമാണ്. നിലവില്‍ 5, 10, 100, 200 ദിവസ മൂവിങ് ആവറേജ് നിലവാരങ്ങള്‍ക്ക് മുകളിലും 20, 50-ഡിഎംഎ നിലവാരത്തിന് താഴെയുമാണ് എബിസി ഗ്യാസ് ഇന്റര്‍നാഷണല്‍ ഓഹരി തുടരുന്നത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
