യുഎസ് വിസ നിയമങ്ങൾ കർശനമാക്കിയതോടെ കാനഡയിൽ കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണം വർദ്ധിച്ചതായി റിപ്പോർട്ട്. യുഎസ് പോളിസികളിൽ നിരാശരായവർ കാനഡയിലേയ്ക്ക് കുടിയേറുന്നതായാണ് വിവരം. 2019ലെ ആദ്യ 11 മാസങ്ങളിൽ മാത്രം കാനഡയിൽ പിആർ (പെർമനന്റ് റസിഡൻസ്) ലഭിച്ചവരിൽ 105 ശതമാനം വർധനയുണ്ടായതായി വിർജീനിയ ആസ്ഥാനമായുള്ള നാഷണൽ ഫൌണ്ടേഷൻ ഫോർ അമേരിക്കൻ പോളിസി (എൻഎഫ്എപി) റിപ്പോർട്ടിൽ പറയുന്നു.
കാനഡയിലെ കുടിയേറ്റം, പൗരത്വം, അഭയാർഥികളുടെ ഡാറ്റ എന്നിവയുടെ അടിസ്ഥാനത്തിൽ എൻഎഫ്‌എപി നടത്തിയ വിശകലനം വ്യക്തമാക്കുന്നത് കാനഡയിൽ സ്ഥിരമായി താമസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2016ലെ 39,340 ൽ നിന്ന് 2019 ൽ 80,685 ആയി വർദ്ധിച്ചതായാണ്. 2019 ൽ 85,000 ൽ അധികം ഇന്ത്യക്കാർ കാനഡയിൽ പിആർ നേടിയതായി കനേഡിയൻ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കിയിട്ടുണ്ട്.

ഇമിഗ്രേഷൻ അറ്റോർണിമാരുടെ അഭിപ്രായത്തിൽ വർദ്ധിച്ചുവരുന്ന പ്രവണതകൾ പരിശോധിച്ചാൽ, വിദഗ്ധരായ പ്രൊഫഷണലുകളായ ഡോക്ടർമാർ, എഞ്ചിനീയർമാർ, ശാസ്ത്രജ്ഞർ എന്നിവരുടെ എണ്ണത്തിൽ ഇനിയും വർദ്ധനവുണ്ടാകുമെന്നും കാനഡയെ അവരുടെ ഭാവി ഭവനമായാണ് കാണുന്നതെന്നും പറയുന്നു.
കാനഡയിലേക്ക് ഇന്ത്യക്കാരെയോ ഉയർന്ന വിദഗ്ദ്ധരായ പ്രൊഫഷണലുകളെയോ ആകർഷിക്കുന്ന പ്രധാന കാര്യമെന്തെന്നാൽ, കാനഡയിലെ പ്രധാന നഗരങ്ങളിൽ ഓഫീസുകൾ തുറക്കുന്നതിലൂടെ വിസ ബാക്ക്‌ലോഗുകളിൽ കുടുങ്ങിക്കിടക്കുന്നവർക്ക് എളുപ്പമാറ്റം സാധ്യമാകും. യുഎസിലുടനീളമുള്ള വലിയ നഗരങ്ങളിലെ അതേ കോസ്മോപൊളിറ്റൻ ജീവിതത്തോടൊപ്പം കാനഡ സുഗമമായ കുടിയേറ്റ പരിവർത്തന സാധ്യതകളാണ് നൽകുന്നത്. ഇതുകൂടാതെ കാനഡ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായവും ഇന്ത്യക്കാരെ ആകർഷിക്കുന്ന ഘടകമാണ്.
ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത്
More From GoodReturns

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: സുരക്ഷാ പരിശോധന ഇന്ന്; ഉദ്ഘാടനം വൈകുമോ?

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ആർബിഐ റിപ്പോ നിരക്ക് മാറ്റമില്ല; ഷാഡോ ബാങ്കുകളുടെ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: മലയോര പാതയിലെ നിർണ്ണായക പരീക്ഷണ ഓട്ടം ഓഗസ്റ്റ് 11-ന്

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ആർബിഐയുടെ നിർണായക തീരുമാനം; കേരളത്തിൽ സ്വർണവില കുതിച്ചുയരുന്നു, അറിയേണ്ടതെല്ലാം

എൽഐസി ഒഎഫ്എസ്: കുറഞ്ഞ വിലയിൽ ഓഹരികൾ സ്വന്തമാക്കാൻ ഇതാ ഒരു സുവർണ്ണാവസരം!

ആർബിഐയുടെ പണനയ യോഗം; ഇന്ന് സ്വർണ്ണവിലയിൽ വൻ മാറ്റങ്ങളോ? അറിയേണ്ടതെല്ലാം

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

ബംഗളൂരു പീനിയ ഫ്ലൈഓവറിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം



Click it and Unblock the Notifications