ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ‌; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ എച്ച് 1 ബി വിസ നൽകുന്നതിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് വലക്കുന്നത് ഇന്ത്യൻ ഐടി കമ്പനികളെ. ഡൊണാൾഡ് ട്രംപിന്റെ ഭരണത്തിൻ കീഴിൽ ഇമിഗ്രേഷൻ നിയമങ്ങളിൽ അമേരിക്കൻ സർക്കാർ കർശനമായ സാഹചര്യത്തിൽ, ഇൻഫോസിസ്, വിപ്രോ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ ഐടി കമ്പനികൾ എച്ച് -1 ബി വിസയിലുള്ള തങ്ങളുടെ ജീവനക്കാരെ യുഎസിൽ ജോലിക്ക് അയക്കുന്നതിൽ കനത്ത തിരിച്ചടി നേരിട്ടുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

ഇന്ത്യ

ഇന്ത്യയിലെ കമ്പനികൾക്ക് തിരിച്ചടിയായത് യു‌എസ്‌സി‌ഐ‌എസ് മാനദണ്ഡങ്ങൾ കൂടുതൽ കർഡശനമാക്കിയതിന്റെ ഭാ​ഗമായിട്ടാണ്. എന്നാൽ വർഷങ്ങളായി എച്ച് 1 ബിവിസയിൽ എത്തി ജോലി ചെയ്ത് അമേരികത്കയിൽ താമസിക്കുന്നവരിൽ ഏറിയ പങ്കും ഇന്ത്യക്കാരാണ് എന്നതിനാൽ പുതിയ നിയമം ഏറെ ബാധിക്കുന്നതും ഇന്ത്യക്കാരെയാണ്എന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എച്ച് -1 ബി വിസ

കൂടാതെ ഇത്തരത്തിൽ പുതിയ എച്ച് -1 ബി വിസ അപേക്ഷകൾക്കുള്ള നിർദേശം നൽകിയ ഇന്ത്യയുടെ ഐടി ഭീനമായ ഇൻഫോസിസിന് 45% വരെ നിരസിക്കൽ ഏൽക്കേണ്ടിവന്നതായും വ്യക്തമായി , എന്നാൽ ഇതേ് സമയം ​ഗൂ​ഗിളിന് വെറും 3% മാത്രമാണ് വിസക്കുള്ള അപേക്ഷ നിരസിക്കൽ നേരിടേണ്ടി വന്നത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രവാസിചിട്ടിയിൽ പ്രതിമാസം ചേരുന്നത് ആയിരത്തോളം പേർ; ധനമന്ത്രി

കമ്പനി

എന്നാൽ ഇത്തരത്തിൽ കമ്പനി തിരിച്ചുള്ള നിരാകരണ നിരക്കിന്റെ വിശദമായ വിവരണം നൽകുന്ന എൻ‌എ‌എ‌പി റിപ്പോർട്ട്, ഇന്ത്യൻ ഐടി കമ്പനികളുടെ കാര്യത്തിൽ, നിരസിക്കൽ നിരക്ക് പലമടങ്ങ് ഉയർന്നതായി കാണിക്കുന്നുവെന്നതും ഏറെ പ്രാധാന്യമർഹിക്കുന്നു. 2015 ൽ ടെക് മഹീന്ദ്ര അമേരിക്ക അയച്ച എച്ച് -1 ബി വിസ അപേക്ഷകരിൽ 4% നിരസിക്കപ്പെട്ടുവെങ്കിലും ഈ വർഷം ഇത് 41% ആയി ഉയർന്നു. ടി‌സി‌എസിനെ സംബന്ധിച്ചിടത്തോളം, നിരസിക്കൽ നിരക്ക് ഈ വർഷം 34%, വിപ്രോ 53%, ഇൻ‌ഫോസിസ് 45% എന്നിങ്ങനെയായിരുന്നു.

എയർടെല്ലിന്റെ ഏറ്റവും പുതിയ ബ്രോഡ്ബാൻഡ് പ്ലാനുകൾ; സൂപ്പർ ഓഫറുകൾ ഇതാ

എച്ച് -1 ബി വിസ

കൂടാതെ നിലവിലുള്ള എച്ച് -1 ബി വിസ ഉടമ തന്റെ അല്ലെങ്കിൽ അവളുട വർക്ക് വിസ പുതുക്കുന്നതിന് അപേക്ഷിച്ച കേസുകളിലും യുഎസ് പോളിസിയിലെ മാറ്റം ശക്തമായി തന്നെ പ്രതിഫലിക്കുന്നു. ഇൻ‌ഫോസിസ് ജീവനക്കാരുടെ അപേക്ഷ ഇത്തരത്തിൽ ഏറ്റവും കൂടുതൽ നിരസിച്ച നിരക്ക് 29% ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.

വിപ്രോയെ സംബന്ധിച്ചിടത്തോളം ഈ കണക്ക് 19 ശതമാനവും ടിസിഎസ് 22 ശതമാനവുമാണ്. യുഎസ് സർക്കാർ ഓരോ വർഷവും 85,000 അത്തരം വിസകൾ നൽകുന്നു, അതിൽ 70% ഇന്ത്യക്കാർക്കുമാത്രമാണ് പോകുന്നത്. ഇന്ത്യയിൽ നിന്നുള്ള എച്ച് -1 ബി അപേക്ഷകരിൽ ഭൂരിഭാഗവും ഐടി പ്രൊഫഷണലുകളാണ് എന്നതാണ് യാഥാർഥ്യം.

ജീവനക്കാർക്ക് ഇനി ഇപിഎഫ്ഒ പോർട്ടലിൽ നിന്ന് നേരിട്ട് യു‌എഎൻ സൃഷ്ടിക്കാം

ഐടി കമ്പനി

ഇത്തരത്തിലുള്ള കർശന നിയമം ഏറെ ബാധിക്കുന്നതും ഇന്ത്യൻ ഐടി കമ്പനികൾക്കാണ് . എച്ച് 1 ബി വിസയുടെ ഉപഘോക്താക്കളായി ഏറെയും മാറിയിരുന്നത് ഇന്ത്യക്കരായിരുന്നു എന്നത് കൂട്ടിച്ചേർക്കുമ്പോൾ ട്രംപിന്റെ പുതിയ നയങ്ങൾ ഇന്ത്യൻ ഐടി രം​ഗത്ത് അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കുമെന്ന് വ്യക്തമാണ്.


Read more about: visa us വിസ യുഎസ്
English summary

ആശങ്കയുണർത്തി യുഎസ് നിയമങ്ങൾ‌; എച്ച്-1 ബി വിസയിലേറെയും നിരാകരിക്കപ്പെടുന്നതായി കണക്കുകൾ പുറത്ത് | h1 b visa rejected by us

h1 b visa rejected by us
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X