കുറഞ്ഞ പിഇയില്‍ ട്രേഡ് ചെയ്യുന്ന ഓഹരികള്‍ പൊതുവെ വാല്യു ഓഹരികളായാണ് പരിഗണിക്കാറുള്ളത്. ദീര്‍ഘകാല നിക്ഷേപത്തിന് അനുയോജ്യമാണിവ. ട്രെന്ഡ്ലൈന് ഡാറ്റ പ്രകാരം ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കര്‍ണാടക ബാങ്ക്, കരൂര്‍ വൈശ്യ ബാങ്ക്, ഫെഡറല്‍ ബാങ്ക് തുടങ്ങി സ്വകാര്യമേഖല ബാങ്കുകള്‍ സെക്ടറല്‍ പിഇയേക്കാള്‍ താഴ്ന്ന പിഇയില്‍ വ്യാപാരം നടക്കുന്ന ഓഹരികളാണ്. ട്രെൻഡ്ലൈൻ ഡാറ്റ പ്രകാരം 20 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത ഓഹരികൾക്കുണ്ട്.
കര്‍ണാടക ബാങ്ക്
മംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കര്‍ണാടക ബാങ്ക്. 5.72 മടങ്ങാണ് ഓഹരിയുടെ പിഇ അനുപാതം. സെക്ടറല്‍ പിഇ 24.9 മടങ്ങാണ്. ഓഹരിക്ക് ബ്രോക്കറേജുകള്‍ നല്കുന്ന ശരാശരി ലക്ഷ്യവില 279 രൂപയാണ്. 230 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 21 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതകയുണ്ട്.
സൗത്ത് ഇന്ത്യന്‍ ബാങ്ക്
കേരളത്തില്‍ നിന്നുള്ള സ്വകാര്യ ബാങ്കാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക്. 5.84 മടങ്ങാണ് ഓഹരിയുടെ നിലവിലെ പിഇഅനുപാതം. സെക്ടര്‍ പിഇ 24.9 മടങ്ങാണ്. 27.80 രൂപയില്‍ ലഭ്യമായ ഓഹരിക്ക് ബ്രോക്കറേജുകള്‍ നല്കുന്ന ശരാശരി ലക്ഷ്യവില 29 രൂപയാണ്. ഇത് 4 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത കാണിക്കുന്നു.

ഡിസിബി ബാങ്ക്
സ്വകാര്യ ബാങ്കായ ഡിസിബി ബാങ്കിന്റെ ആസ്ഥാനം മുംബൈയാണ്. 7.76 ശതമാനമാണ് ഈ ബാങ്കിംഗ് ഓഹരിയുടെ പിഇ അനുപാതം. സെക്ടറൽ പിഇ 24.9 മടങ്ങാണ്. ഓഹരിയുടെ ശരാശരി ലക്ഷ്യവില 142 രൂപയാണ്. 129 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 10 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക്
8.55 മടങ്ങ് പിഇയിലാണ് ജമ്മു ആന്‍ഡ് കാശ്മീര്‍ ബാങ്ക് വ്യാപാരം നടക്കുന്നത്. സെക്ടറൽ പിഇ 24.9 മടങ്ങാണ്. 131 രൂപയുടെ ലക്ഷ്യവിലയാണ് ബ്രോക്കറേജുകള്‍ ഓഹരിക്ക് നല്‍കുന്നത്. ഇത് 7 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത കാണിക്കുന്നു.
കരൂര്‍ വൈശ്യ ബാങ്ക്
തമിഴ്നാട്ടിലെ കരൂരാണ് കരൂര്‍ വൈശ്യ ബാങ്കിന്റെ ആസ്ഥാനം. 9.6 മടങ്ങാണ് പിഇ അനുപാതത്തിലാണ് ഈ സ്വകാര്യ ബാങ്ക് വ്യാപാരം നടക്കുന്നത്. 176 രൂപയാണ് ബ്രോക്കറേജുകള്‍ ഓഹരിക്ക് നല്കുന്ന ശരാശരി ലക്ഷ്യവില.165 രൂപയില്‍ ലഭ്യായ ഓഹരിക്ക് 5 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
ഫെഡറൽ ബാങ്ക്
കേരളത്തിൽ ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വകാര്യ ബാങ്കാണ് ഫെഡറൽ ബാങ്ക്. ബ്രോക്കർമാർ ഫെഡറൽ ബാങ്കിന് നൽകുന്ന ശരാശരി ലക്ഷ്യവില 172 രൂപയാണ്. 152 രൂപയിൽ ലഭ്യമായ ഓഹരിക്ക് 13 ശതമാനത്തിന്റെ കുതിപ്പ് ബാക്കിയുണ്ടെന്ന് സാരം. ഓഹരിയുടെ പിഇ അനുപാതം 10.3 മടങ്ങാണ്. അതേസമയം സെക്ടർ പിഇ 24.9 മടങ്ങാണ്.
സിഎസ്ബി ബാങ്ക്
കേരളത്തിലെ തൃശ്ശൂരിൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കാണ് കാത്തലിക് സിറിയൻ ബാങ്ക് അഥവാ സിഎസ്ബി ബാങ്ക്. ഇന്ത്യയിലുടനീളം 703 ശാഖകളും 515-ലധികം എടിഎമ്മുകളും ബാങ്കിനുണ്ട്. 11.97 മടങ്ങ് പിഇയിലാണ് സിഎസ്ബി ബാങ്ക് ഓഹരികൾ വ്യാപാരം നടക്കുന്നത്. സെക്ടറൽ പിഇ 24.9 മടങ്ങിലുമാണ്. ബ്രോക്കർമാർ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില എന്നത് 413 രൂപയാണ്. നിലവിൽ 398.95 രൂപയിൽ ലഭ്യമായ ഓഹരിക്ക് 3.50 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത കാണാം.
ഇൻഡസ്ഇൻഡ് ബാങ്ക്
മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വകാര്യ ബാങ്കാണ് ഇൻഡസ്ഇൻഡ് ബാങ്ക്. 2631 ശാഖകളും 2903 എടിഎമ്മുകളുമുള്ള ശ്രംഖല ഇൻഡസ്ഇൻഡ് ബാങ്കിനുണ്ട്. 14.17 മടങ്ങ് പിഇയിലാണ് ഇൻഡസ്ഇൻഡ് ബാങ്ക് ഓഹരികൾ വ്യാപാരം നടക്കുന്നത്. അതേസമയം സെക്ടറൽ പിഇ 24.9 മടങ്ങാണ്. ബ്രോക്കറേജുകൾ ഓഹരിക്ക് നൽകുന്ന ശരാശരി ലക്ഷ്യവില 1,698 രൂപയാണ്. 1503 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഏകദേശം 13 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ബെംഗളൂരു മലയാളികളുടെ ശ്രദ്ധയ്ക്ക്; വന്ദേ ഭാരത് സമയക്രമത്തില്‍ മാറ്റം, വിശദാംശങ്ങള്‍

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications