ഇന്ത്യൻ ഓഹരി വിപണി ബുള്ളിഷ് ട്രെൻഡ് തുടരുകയാണ്. ഇന്ത്യയിലെ ജിഡിപി ഡാറ്റ, തിരഞ്ഞെടുപ്പ് ഫലം, യുഎസ് ഫെഡറൽ റിസർവ് തീരുമാനത്തിന് പിന്നാലെ ശക്തമായ വിദേശ നിക്ഷേപം എന്നിവയാണ് ആഭ്യന്തര വിപണിയിൽ റാലിയെ നയിക്കുന്നത്. മൂന്ന് ദിവസമായി തുടർന്ന റാലിയിൽ തിങ്കളാഴ്ചയാണ് വിപണി നഷ്ടത്തിലേക്ക് മാറിയത്.
കഴിഞ്ഞയാഴ്ച കണ്ട കുത്തനെയുള്ള ഉയർച്ചയ്ക്ക് ശേഷം വിപണിയിൽ തിങ്കളാഴ്ച ലാഭമെടുക്കൽ നടന്നതാണ് ഇടിവിന് കാരണം. അതിനാൽ ഏത് തിരുത്തലുകളും ഹ്രസ്വകാലമായിരിക്കാനും ഗുണമേന്മയുള്ള ഓഹരികൾ വാങ്ങാനുള്ള അവസരമാണിതെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം. ഈ സമയത്ത് ബ്രോക്കറേജുകൾ നിർദ്ദേശിക്കുന്ന 5 ഓഹരികൾ പരിഗണിക്കാം.
ഓര്‍കിഡ് ഫാര്‍മ
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ഓര്‍കിഡ് ഫാര്‍മ. ഇന്ത്യയിലെ ഏറ്റവും മികച്ച 15 ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളിലൊന്നായ ഓര്‍കിഡ് ഫാര്‍മയ്ക്ക് ആന്റി-ഇന്‍ഫെക്റ്റീവ്, ആന്റി-ഇന്‍ഫ്ലമേറ്ററി, സെന്‍ട്രല്‍ നാഡീവ്യൂഹം (സിഎന്‍എസ്), കാര്‍ഡിയോ വാസ്കുലര്‍ സെഗ്മെന്റ് (സിവിഎസ്), ന്യൂട്രാസ്യൂട്ടിക്കല്‍സ്, മറ്റ് ഓറല്‍, അണുവിമുക്ത ഉല്‍പ്പന്നങ്ങളില്‍ സാന്നിധ്യമുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ ഇന്വെസ്റ്റെക്കാണ് ഓര്‍ക്കിഡ് ഫാര്‍മയ്ക്ക് 'ബൈ' റേറ്റിംഗ് നല്‍കുന്നത്. ഒരു വര്‍ഷത്തിനിടെ ഓഹരി 800 രൂപ കടക്കുമെന്നാണ് ബ്രോക്കറേജ് റിപ്പോര്‍ട്ട്. 734.70 രൂപയില്‍ ലഭ്യമായ ഓഹരിക്ക് നിലവിലെ വില പ്രകാരം 8 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.

എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്
വീട് നിര്‍മാണം, അറ്റകുറ്റപണി എന്നിവയ്ക്കായി ദീര്‍ഘകാല വായ്പകള്‍ നല്കുന്ന ഹസിംഗ് ഫിനാന്‍സ് കമ്പനിയാണ് എല്‍ഐസി ഹൗസിംഗ് ഫിനാന്‍സ്. ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്റെ അനുബന്ധ കമ്പനിയാണിത്. കൊട്ടക് സെക്യൂരിറ്റീസ് ബൈ റേറ്റിംഗ് നല്കുന്ന ഓഹരിക്ക് 1 വര്‍ഷത്തേക്ക് 650 രൂപയാണ് ലക്ഷ്യവിലയായി കാണുന്നത്. 531.25 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 22 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയുണ്ട്.
ബജാജ് കണ്‍സ്യൂമര്‍ കെയര്‍
ബജാജ് ഗ്രൂപ്പിന് കീഴില്‍ ഹെയര്‍ ഓയിലുകളുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ബജാജ് കണ്‍സ്യൂമര്‍ കെയര്‍.ബ്രഹ്മി അംല, അംല ഷിക്കാക്കായ്, ജാസ്മിന് ഹെയര്‍ ഓയില്‍ എന്നീ ബ്രാന്‍ഡുകളിലാണ് കമ്പനി ഹെയര്‍ ഓയില്‍ വിപണനം ചെയ്യുന്നത്. സെന്‍ട്രം ബ്രോക്കിംഗ് 274 രൂപ ലക്ഷ്യവിലയില്‍ ഓഹരിക്ക് 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. 217 രൂപയില്‍ ലഭ്യമായ ഓഹരിയില്‍ നിന്ന് 26 ശതമാനത്തിന്റെ റിട്ടേണ്‍ ലഭിക്കും.
പിഐ ഇന്‍ഡസ്ട്രീസ്
ആഭ്യന്തര, കയറ്റുമതി വിപണികളില്‍ ശക്തമായ സാന്നിധ്യമുള്ള അഗ്രോ-കെമിക്കല്‍സ് കമ്പനിയാണ് പിഐ ഇന്‍ഡസ്ട്രീസ്. നുവുമ ഓഹരിക്ക് 4,223 രൂപ ലക്ഷ്യവിലയില്‍ 'ബൈ' റേറ്റിംഗ് നല്‍കുന്നുണ്ട്. ഫാര്‍മ ബിസിനസ്സിലേക്കുള്ള കമ്പനിയുടെ പ്രവേശനം, മാന്യമായ വളര്‍ച്ച, പുതിയ ഉല്‍പ്പന്ന വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കല്‍ എന്നിവയാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കുന്നതിനുള്ള കാരണമായി ബ്രോക്കറേജ് ചൂണ്ടിക്കാട്ടുന്നത്. 3,143 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 23 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണുള്ളത്.
സ്പന്ദന സ്ഫോര്ട്ടി ഫിനാന്‍ഷ്യല്‍
ഇന്ത്യയിലെ മൈക്രോഫിനാന്‍സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനമാണ് സ്പന്ദന സ്ഫോര്ട്ടി ഫിനാന്‍ഷ്യല്‍. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് 19 സംസ്ഥാനങ്ങളിലായി 1,500 ലധികം ബ്രാഞ്ചുകളുണ്ട്. 27 ലക്ഷം വായ്പകാരുള്ള കമ്പനിയുടെ എഎംയു 9,780 കോടിയിലധികമാണ്.
മോത്തിലാല്‍ ഓസ്വാളാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കുന്നത്. ബ്രാഞ്ച്, ജീവനക്കാരുടെ ഉല്‍പ്പാദനക്ഷമത മെച്ചപ്പെടുത്തല്‍, മികച്ച റിസ്ക് നിരീക്ഷണം എന്നിവയാണ് ബൈ റേറ്റിംഗിനുള്ള കാരണം. 1050 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 1,200 രൂപയാണ് ബ്രോക്കറേജ് നല്കുന്ന ലക്ഷ്യവില. 14 ശതമാനത്തിന്റെ മുന്നേറ്റ സാധ്യതയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: പണം നഷ്ടപ്പെടാതിരിക്കാൻ ട്രേഡിംഗിന് മുൻപ് ഈ 3 കാര്യങ്ങൾ പരിശോധിക്കൂ!

അദാനി പവറിന് കുതിപ്പ്; 250 രൂപ ലക്ഷ്യവിലയുമായി മോട്ടിലാൽ ഓസ്വാൾ, നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

റെയിൽവേ ഓഹരികളിൽ തിങ്കളാഴ്ച വൻ കുതിപ്പ്? ശ്രദ്ധിക്കേണ്ട പ്രധാന പി.എസ്.യു ഓഹരികൾ ഇവയാണ്

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെനി സ്റ്റോക്കുകൾ: തിങ്കളാഴ്ചത്തെ വോളിയം ബ്രേക്കൗട്ടിനായി ഈ ഓഹരികൾ ശ്രദ്ധിക്കൂ!

1500 കോടി സമാഹരണത്തിനൊപ്പം സിഒഒയുടെ രാജിയും; ഓല ഇലക്ട്രിക്കിൽ വൻ മാറ്റങ്ങൾ, തിങ്കളാഴ്ച വിപണിയിൽ എന്ത് സംഭവിക്കും?

ഓല ഇലക്ട്രിക്കിന്റെ നിർണ്ണായക നീക്കം; ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകുമോ? നിക്ഷേപകർ അറിയേണ്ടത്

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
