ഓഹരി വിപണിയിൽ സംബന്ധിച്ച് ദീപാവലി ആഘോഷങ്ങൾക്ക് വലിയ പ്രധാന്യമാണ് നൽകുന്നത്. ഹിന്ദു കലണ്ടർ പ്രകാരം ദീപാവലിയോടെ പുതുവർഷാരംഭമായാണ് ഉത്തരേന്ത്യയിൽ കണക്കാക്കുന്നത്. പുതുവർഷാരംഭത്തിൽ നിക്ഷേപത്തിന് ശുഭകരമായി കണക്കാക്കുന്ന മുഹൂർത്ത വ്യാപാരവും വിപണിയിൽ പ്രത്യേകമായി നടത്തും.
ഈ ആഴ്ച അവസാനിക്കുന്ന സംവത് 2079 ൽ ഇക്വിറ്റികൾ മികച്ച മുന്നേറ്റമാണ് നടത്തിയത്. നിഫ്റ്റിയും സെൻസെക്സും ഇതുവരെ ഏകദേശം 9 ശതമാനം വീതം നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്കാപ് 100, സ്മോൾകാപ് 100 സൂചികകൾ യഥാക്രമം 30 ശതമാനം, 36 ശതമാനം എന്നിങ്ങനെയാണ് നേട്ടമുണ്ടാക്കിയത്.
സംവത് 2080 നവംബർ 12 നാണ് ആരംഭിക്കുന്നത്. അന്നേ ദിവസം ശുഭകരമായി കണക്കാക്കുന്ന മുഹൂർത്ത വ്യാപാര സെഷനിൽ പ്രത്യേക വ്യാപാരവും നടക്കും. നവംബർ 12-ന് ഞായറാഴ്ച വൈകുന്നേരം 6.15 നും 7.15 നും ഇടയിലാണ് മുഹൂർത്ത വ്യാപാരം നടക്കുക. സംവത് 2080 ൽ വിവിധ ബ്രോക്കറേജുകൾ വാങ്ങാൻ നിർദ്ദേശിക്കുന്ന 5 സ്മോൾ കാപ് ഓഹരികളെ പരിചയപ്പെടാം.

റെയ്മണ്ട്
ഇന്ത്യയിലെ പ്രമുഖ ടെക്സ്റ്റെൽ കമ്പനിയായ റെയ്മണ്ട് ലിമിറ്റഡ് ആഗോള കമ്പനിയായ റെയ്മണ്ട് ഗ്രൂപ്പിന്റെ ഭാഗമാണ്. 50-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും കമ്പനിക്കുണ്ട്. ടെക്‌സ്‌റ്റൈൽ കൂടാതെ, എൻജിനീയറിംഗ്, വ്യോമയാന മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ബ്രോക്കറേജ് സ്ഥാപനമായ മോത്തിലാല്‍ ഓസ്വാളാണ് കമ്പനിക്ക് ബൈ റേറ്റിംഗ് നല്‍കുന്നത്.
1,864 രൂപയില്‍ ലഭ്യമായ ഓഹരിക്ക് 2,600 രൂപയാണ് ബ്രോക്കറേജ് നല്‍കുന്ന ലക്ഷ്യവില. ഏകദേശം 39.48 ശതമാനം വളര്‍ച്ച സാധ്യതയാണിത് കാണിക്കുന്നത്. കഴിഞ്ഞ ദീപാവലി മുതല്‍ 66.6 ശതമാനം റിട്ടേണ്‍ നല്‍കിയ ഓഹരിയാണിത്.
പിസിബിൽ
ആർപി സഞ്ജീവ് ഗോയേഖ ഗ്രൂപ്പിന് കീഴിലുള്ള കാർബൺ ബ്ലാക്ക് നിർമാണ കമ്പനിയാണ് ഫിലിപ്സ് കാർബൺ ബ്ലാക്ക് ലിമിറ്റഡ്. കാർബൺ ബ്ലാക്കിന്റെ പ്രധാന വിപണി ടയർ വ്യവസായമാണ്. എലാസ്റ്റോമർ, പ്ലാസ്റ്റിക്, പെയിന്റ്, മഷി നിർമാണം എന്നിവയ്ക്കും കാർബൺ ബ്ലോക്ക് ഉപയോഗിക്കുന്നു. പശ്ചിമബംഗാളിലെ ദുർഗാപൂർ, ഗുജറാത്തിലെ പലേജ്, മുന്ദ്ര, കൊച്ചി എന്നിവിടങ്ങളിൽ നിർമാണൻ പ്ലാന്റുകളുള്ള കമ്പനിക്ക് 45 ലധികം രാജ്യങ്ങളിൽ ഉപഭോക്തൃ സാന്നിധ്യമുണ്ട്.
214 രൂപയില്‍ ലഭ്യമായ ഓഹരിക്ക് ബൈ റേറ്റിംഗ് നല്‍കുന്നത് കൊട്ടക് സെക്യൂരിറ്റീസാണ്. 260 രൂപയാണ് ലക്ഷ്യവില. 20 ശതമാനം മുന്നേറ്റ സാധ്യതയാണിത് കാണിക്കുന്നത്. കഴിഞ്ഞ ദീപാവലി മുതല്‍ 45.7 ശതമാനം റിട്ടേണാണ് പിസിബിഎല്‍ നല്‍കിയത്.
എപിഎൽ അപ്പോളോ ട്യൂബ്സ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രക്ചറൽ സ്റ്റീൽ ട്യൂബ് നിർമാതാക്കളാണ് എപിഎൽ അപ്പോളോ ട്യൂബ്സ്. പ്രതിവർഷം 3.6 ദശലക്ഷം ടൺ ഉൽപ്പാദന ശേഷി കമ്പനിക്കുണ്ട്. രാജ്യത്തുടനീളമുള്ള 29 നഗരങ്ങളിലും 20 രാജ്യങ്ങളിലും വെയർഹൗസുകളടക്കം ശക്തമായ വിതരണ ശൃംഖല കമ്പനിക്കുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ എബി ക്യാപിറ്റൽസാണ് എപിഎൽ അപ്പോളോ ട്യൂബ്സ് വാങ്ങാൻ നിർദ്ദേശിക്കുന്നത്. 1,641 രൂപയിൽ ലഭ്യമായ ഓഹരിക്ക് 2,000 രൂപയാണ് ബ്രോക്കറേജ് ലക്ഷ്യവില നൽകിയിരിക്കുന്നത്. 21 ശതമാനത്തിന്റെ മുന്നേറ്റ സാധ്യത ഓഹരിയിൽ കാണാം.
അശോക് ലെയ്ലാൻഡ്
രാജ്യത്തെ രണ്ടാമത്തെ വലിയ വാണിജ്യ വാഹന നിര്‍മാതാക്കളാണ് അശോക് ലെയ്‌ലാന്‍ഡ്. ചെന്നൈ ആസ്ഥാനമായ കമ്പനി ആഗോള തലത്തില്‍ മൂന്നാമത്തെ വലിയ ബസ് നിര്‍മാതാക്കളായും പത്താമത്തെ വലിയ ട്രക്ക് നിര്‍മാതാക്കളുമാണ്. ജെഎം ഫിനാൻഷ്യൽസിന്റെ റിപ്പോർട്ട് പ്രകാരം അശോക് ലെയ്ലാൻഡ് ഓഹരികൾ 200 രൂപയിലേക്ക് കുതിക്കാം. 173 രൂപയിൽ ലഭ്യമായ ഓഹരിക്ക് 15 ശതമാനം മുന്നേറ്റ സാധ്യതയുണ്ട്.
ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്
ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മോൾ ഫിനാൻസ് ബാങ്കാണ് ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്. എച്ച്ഡിഎഫ്സി സെക്യൂരിറ്റീസാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. 94 രൂപയിൽ ലഭ്യമായ ഓഹരിക്ക് 112 രൂപയാണ് ബ്രോക്കറേജ് കാണുന്ന ലക്ഷ്യവില. ഇത് 19 ശതമാനം വളർച്ച കാണിക്കുന്നു. കഴിഞ്ഞ ദീപാവലി മുതൽ 100 ശതമാനം റിട്ടേൺ നൽകിയ ഓഹരിയാണിത്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഇന്ത്യൻ ഓഹരി വിപണിയിൽ അപ്രതീക്ഷിത കുതിപ്പ്; നിക്ഷേപകർക്ക് ആശ്വാസം

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

ടിസിഎസ് ഫലം പുറത്ത്; വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യത

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി വിപണിയിൽ ഇന്ന് വൻ അട്ടിമറിക്ക് സാധ്യതയോ?

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?



Click it and Unblock the Notifications