വ്യാപാര ദിനങ്ങളിൽ ചാഞ്ചാട്ടമുണ്ടെങ്കിലും നാലാഴ്ചയായി നേട്ടത്തിലാണ് വിപണി ക്ലോസ് ചെയ്യുന്നത്. അമേരിക്കയിലും യൂറോപ്പിലും പലിശ നിരക്ക് പരമാവധിയിലെത്തിയെന്ന റിപ്പോർട്ടും പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകളുമാണ് ഇക്വിറ്റി വിപണിയെ മുന്നോട്ട് നയിക്കുന്നത്. ഈ വ്യാപാര ആഴ്ചയിലും നേട്ടം തുടർന്ന വിപണിയിൽ ബാങ്ക്, റിയൽറ്റി, മെറ്റൽ, ഫാർമ എന്നീ സെക്ടറുകളിലെ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്.
പുതിയ വ്യാപാര ആഴ്ചയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ചില ഓഹരികളെ ഈ ലേഖനത്തിൽ വിശദമാക്കാം. വിവിധ ബ്രോക്കറേജുകളുടെ റിപ്പോർട്ട് പ്രകാരം വരുന്ന ഒരു വർഷത്തിനുള്ളിൽ 40 ശതമാനം വരെ ശക്തമായ റിട്ടേൺ നൽകാൻ സാധ്യതയുള്ള നാല് ഓഹരികളെയാണ് ചുവടെ നൽകുന്നത്.
എച്ച്ജി ഇൻഫ്രാ എൻജിനീയറിംഗ് ലിമിറ്റഡ്
ഹോദൽ സിംഗ് പ്രമോട്ട് ചെയ്യുന്ന ഇൻഫ്രാസ്ട്രക്ചർ കമ്പനിയായാണ് എച്ച്ജി ഇൻഫ്രാ എൻനീയറിംഗ് ലിമിറ്റഡ്. റോഡ്, പാലങ്ങൾ, ഹൈവെ എന്നിവയിലാണ് കമ്പനി ശ്രദ്ധകേന്ദ്രീകരിക്കുന്നത്. റൺവേകൾ, റെയിൽവേ, ഭൂവികസനം എന്നിവയ്ക്ക് പുറമെ വാട്ടർ പൈപ്പ് ലൈൻ പദ്ധതികളും കമ്പനി ഏറ്റെടുക്കുന്നു. ബോക്കറേജ് സ്ഥാപനമായ സെൻട്രം ബ്രോക്കിംഗ് ആണ് ഓഹരിയിൽ ബൈ റേറ്റിംഗ് നൽകുന്നത്.

മികച്ച ട്രാക്ക് റെക്കോർഡും ശക്തമായ വരുമാന വളർച്ചയുമാണ് ഓഹരിക്ക് 'ബൈ' റേറ്റിംഗ് നിലനിർത്താനുള്ള കാര്യമായ ബോക്കറേജ് വിലയിരുത്തുന്നത്. കമ്പനിയുടെ ഓർഡർ ബുക്ക്, അസറ്റ് മോണിറ്റൈസേഷൻ എന്നിവ ഭാവിയിലെ വളർച്ച സാധ്യത നൽകുന്ന ഘടകമാണ്. ഒരു വർഷത്തിനിടെ 1,218 രൂപയാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്ന ലക്ഷ്യവില. 865 രൂപയിൽ ലഭ്യമായ ഓഹരിക്ക് 40 ശതമാനത്തിന് അടുത്തുള്ള വളർച്ച സാധ്യതയാണിത് കാണിക്കുന്നത്.
യുറേക്ക ഫോബ്സ്
മുംബൈ ആസ്ഥാനമായുള്ള ബഹുരാഷ്ട്ര ഗൃഹോപകരണ കമ്പനിയാണ് യുറേക്ക ഫോർബ്സ് ലിമിറ്റഡ്. ജലശുദ്ധീകരണ ഉപകരണങ്ങൾ, വാക്വം ക്ലീനർ, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റങ്ങൾ, ഹോം സെക്യൂരിറ്റി ഉൽപ്പന്നങ്ങൾ എന്നിവ കമ്പനി നിർമിക്കുന്നു. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോർട്ട് പ്രകാരം, പുതിയ ഉത്പ്പന്നങ്ങളുടെ ലോഞ്ചീംഗ്, വോളിയങ്ങളിലും മാർജിൻ വിപുലീകരണത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ചെലവ് ചുരുക്കൽ, വിപണിയിലെ മത്സ കുറവ് എന്നിവയാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നതിനുള്ള കാരണങ്ങൾ.
700 രൂപയാണ് ബ്രോക്കറേജ് സ്ഥാപനമായ ഐസിഐസിഐ സെക്യൂരിറ്റീസ് ഒരു വർഷത്തേക്ക് ഓഹരിക്ക് നൽകുന്ന ലക്ഷ്യവില. 521 രൂപയിൽ ലഭ്യമായ ഓഹരിക്ക് 25 ശതമാനത്തോളം വളർച്ച സാധ്യതയാണിത് കാണിക്കുന്നത്.
പോളി മെഡിക്യൂർ
മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുനന്ന കമ്പനിയാണ് പോളി മെഡിക്യൂർ. 100-ലധികം രാജ്യങ്ങളിൽ 125-ലധികം വ്യത്യസ്‌ത തരത്തിലുള്ള ഉൽപ്പന്നങ്ങൾ കമ്പനി വിപണിയിലെത്തിക്കുന്നു. ഇൻഫ്യൂഷൻ തെറാപ്പി, സെൻട്രൽ വെനസ് കത്തീറ്റർ, ബ്ലഡ് മാനേജ്മെന്റ് സിസ്റ്റം, സർജറി, അനസ്തേഷ്യ, യൂറോളജി, ഗ്യാസ്ട്രോഎൻട്രോളജി, ഡയാലിസിസ് എന്നിവയുമായി ബന്ധപ്പെട്ട ഉത്പ്പന്നങ്ങളാണ് കമ്പനി നിർമിക്കുന്നത്. രാജ്യത്ത് ഫരീദാബാദിൽ മൂന്നും ജയ്പൂർ, ഹരിദ്വാർ എന്നിവിടങ്ങളിൽ ഓരോ നിർമാണ ശാലകളും പോളി മെഡിക്യൂറിനുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ ഡൊറാൾട്ട് ക്യാപിറ്റലാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. 1,822 രൂപയാണ് ഓഹരിക്ക് ബ്രോക്കറേജ് നൽകുന്ന ലക്ഷ്യവില. 1,530 രൂപയിൽ ലഭ്യമായ ഓഹരിക്ക് ഏകദേശം 20 ശതമാനം മുന്നേറ്റ സാധ്യത നിലനിൽക്കുന്നുണ്ട്.
ജിആർ ഇൻഫ്രാപ്രോജക്ട്സ് ലിമിറ്റഡ്
ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഇന്ത്യൻ ഇൻഫ്രാസ്ട്രക്ചർ കമ്പനിയാണ് ജിആർ ഇൻഫ്രാപ്രോജക്ട്സ് ലിമിറ്റഡ്. റോഡുകൾ, ഹൈവേകൾ, പാലങ്ങൾ, എയർപോർട്ട് റൺവേ, റെയിൽവേ, മെട്രോകൾ, പവർ ട്രാൻസ്മിഷൻ, ടണലിംഗ് എന്നിവയ്ക്കുള്ള എഞ്ചിനീയറിംഗ് പ്രൊക്യുർമെന്റ് ആൻഡ് കൺസ്ട്രക്ഷൻ (ഇപിസി), പ്രോജക്ട് മാനേജ്മെന്റ് സേവനങ്ങൾ, ബിഒടി അടിസ്ഥാനത്തിൽ റോഡുകളുടെയും ഹൈവേകളുടെയും നിർമാണം, ബിറ്റുമെൻ പ്രോസസ്സിംഗ്, തെർമോപ്ലാസ്റ്റിക് റോഡ് മാർക്കിംഗ് പെയിന്റ് എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്.
ബ്രോക്കറേജ് സ്ഥാപനമായ നുവാമയാണ് ഓഹരിക്ക് ബൈ റേറ്റിംഗ് നൽകുന്നത്. ഓർഡർ ബുക്കിലെ സ്ഥിരമായ വളർച്ച, കുറഞ്ഞ കടം, വർധിച്ചുവരുന്ന വൈവിധ്യവൽക്കരണം, അനുഭവപരിചയമുള്ള മാനേജ്മെന്റ് എന്നിവയാണ് ബ്രോക്കറേജ് ബൈ നിലനിർത്താനുള്ള കാരണങ്ങൾ. 1,428 രൂപയാണ് ഓഹരിക്ക് ഒരു വർഷത്തിനിടെ കാണുന്ന ലക്ഷ്യവില. വെള്ളിയാഴ്ചയിലെ ക്ലോസിംഗ് നിലവാരമായ 1,050 രൂപയിൽ ഓഹരി വാങ്ങിയാൽ 30 ശതമാനത്തോളം നേട്ടമുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications