ഇന്ത്യയിലെ മുഖ്യ സോളാർ പാനൽ ഉത്പാദകരായ വാരീ എനർജീസ് ഓഹരി വിപണികളായ ബി എസ് ഇയിലും എൻ എസ് ഇയിലും രംഗ പ്രവേശനം നടത്തിയതോടെ വിപണിയിലുണ്ടായിരുന്ന വാരീ ടെക്നോളജീസും വാരീ റിന്യൂവബിൾ ടെക്നോളജീസും മിഡ്‌ക്യാപ്പ് ഓഹരിയായും പെന്നി സ്റ്റോക്കായും മാറി. കോവിഡ് കാലത്തിനു ശേഷം ഓഹരി വിപണികളിൽ മികച്ച വളർച്ചാ നിരക്ക് നേടിയ രണ്ടു കമ്പനികളുടെ ഓഹരികളാണ് സഹോദര സ്ഥാപനത്തിൻ്റെ വരവോടെ തരം മാറ്റപ്പെട്ടത്. വാരീ ഗ്രൂപ്പിൻ്റെ മിഡ്‌ക്യാപ്പ് പവർ സ്റ്റോക്കുകൾ ബി എസ് സിയിൽ 4.3 ശതമാനം ഇടിഞ്ഞു ഓഹരി വില 1426.75 എന്ന തുകയിലെത്തിയിരുന്നു. നിലവിൽ ഈ ഓഹരിയുടെ വിപണി മൂലധനം 15330 കോടി രൂപയാണ്. അടുത്തിടെ ഇടിവു രേഖപ്പെടുത്തിയെങ്കിലും വാരീ റിന്യൂവബിൾ ടെക്നോളജീസ് 2024 വർഷത്തെ മൾട്ടി ബാഗറാണ്. വൈ റ്റി ഡിയിൽ ഇതുവരെ നേടിയത് 235 ശതമാനം ലാഭവും.
ഐ പി ഒ മൂല്യം വെട്ടിക്കുറച്ച് സ്വിഗ്ഗി, ഇന്ത്യൻ ഓഹരി വിപണിയിലെ അസ്ഥിരത എന്ന് അവസാനിക്കും
വാരീസ് റിന്യൂവബിൾ ടെക്നോളജീസിൻ്റെ ഓഹരി നിരക്കുകൾ
2024 വർഷത്തിൽ മാത്രം വാരീ റിന്യൂവബിൾ ടെക്നോളജീസിൻ്റെ ഒരു ഓഹരിക്ക് 1 രൂപ രൂപ വിഹിതമുണ്ടായിരുന്നു. 2024 സെപ്റ്റംബർ 9ന് ആ ഓഹരികളുടെ കാലാവധി അവസാനിച്ചു. തുടർന്ന് 1:5 ആയി വിഭജന അനുപാതം നിശ്ചയിച്ചു. 2024 മാർച്ച് 15 മുതൽ പ്രാബല്യത്തിൽ വരുന്ന വാരീ റിന്യൂവബിൾ ടെക്നോളജീസിൻ്റെ 10 രൂപയിൽ നിന്ന് രണ്ടു രൂപയായാണ് വിഭജിക്കപ്പെട്ടത്. വാരീ എനർജീസ് ലിമിറ്റഡിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കമ്പനിയാണ് വാരീ റിന്യൂവബിൾ എനർജീസ്. പ്രധാനമായും സോളാർ പാനലുകളുടെ ഉത്പാദനവും വിപണനവുമാണ് കമ്പനിയുടെ പ്രവർത്തനങ്ങൾ.

പതിനായിരത്തിലധികം സോളാർ പാനലുകളാണ് രാജ്യത്തുടനീളം വാരീ റിന്യൂവബിൾ എനർജീസ് സ്ഥാപിച്ചിട്ടുള്ളത്. 600 മെഗാ വാട്ട് വൈദ്യുതിയാണ് ഈ സോളാർ പാനൽ ശൃംഖലയിലൂടെ ഉത്പ്പാദിപ്പിക്കപ്പെടുന്നത്. കാർബൺ ബഹിർഗമനം കുറയ്ക്കുന്നതിൻ്റെ ഭാഗമായി കേന്ദ്ര സർക്കാർ സോളാർ പാനലിൻ്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചതോടെയാണ് വാരീ റിന്യൂവബിൾ എനർജീസിൻ്റെ ബിസ്സിനസും കൂടുതൽ വികസിച്ചത്.
വാരീ ടെക്നോളജീസിന്റെ ഓഹരി നിരക്കുകൾ
1000 കോടിരൂപ വിപണി മൂലധനമായുള്ള പെന്നി സ്റ്റോക്കുകളാണ് വാരീ ടെക്നോളജീസിനുള്ളത്. ആകെ വിപണി മൂലധനത്തിൻ്റെ 5 ശതമാനം ബി എസ് ഇയിൽ ഇന്ന് ലോവർ സർക്യൂട്ടിലെത്തി. ഏറ്റവും താഴ്ന്ന നിലവാരമായ 764.50 രൂപയാണ് ഇന്നത്തെ സ്റ്റോക്കിൻ്റെ വില. 2209 എന്ന 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് വില തകർച്ചയുണ്ടായത്. വൈ ടി ഡി സ്റ്റോക്ക് വെറും 3 ശതമാനം മാത്രമാണ് ഉയർന്നത്. രാജ്യന്തര തലത്തിൽ തന്നെ ശ്രദ്ധ നേടിയ വാരീ ഗ്രൂപ്പിൻ്റെ ഹൈ ടെക് എനർജി സ്റ്റോറേജ് ഡിവിഷനാണ് വാരീ ടെക്നോളജീസ് ലിമിറ്റഡ്. ഇന്ത്യയ്ക്കായി പുതിയ ഊർജ്ജ സാധ്യതകൾ വികസിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. 2020ൽ കോവിഡ് പ്രതിസന്ധി കാലത്തു പോലും കമ്പനിയുടെ ബോണസ് ഇഷ്യൂ 2:5 എന്ന മോശമല്ലാത്ത അനുപാതത്തിലായിരുന്നു.
വാരീ എനർജീസിൻ്റെ ഓഹരി നിരക്കുകൾ
വാരീ ഗ്രൂപ്പിൻ്റെ ഏറ്റവും മൂല്യമുള്ള ഓഹരികൾ വാരീ എനർജീസിൻ്റേതാണ്. വിപണിയിൽ പല ഏറ്റക്കുറിച്ചിലുകൾ ഉണ്ടായപ്പോഴും തകർച്ചയിലേക്ക് കൂപ്പു കുത്താതെ ഈ ഓഹരികൾ നില നിന്നു. ബി എസ് ഇയിൽ 2550 രൂപ ഓഹരി വില നിശ്ചയിച്ചാണ് വാരീ എനർജീസ് വ്യാപാരം തുടങ്ങിയത്. ഐ പി ഒ നിരക്കായ 1503നേക്കാൾ 67 ശതമാനം ഉയർന്ന നിരക്കാണിത്. 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 2600 ലേക്കും വാരീ എനർജീസിൻ്റെ വില കുതിച്ചുയർന്നിരുന്നു. 70189.03 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂലധനം.1990ൽ രൂപീകൃതമായ വാരീസ് എനർജീസിൻ്റെ ആസ്ഥാനം മുംബൈയാണ്. രാജ്യത്തിൻ്റെ വിവിധ ഇടങ്ങളിൽ കമ്പനിക്ക് സോളാർ പവർ പ്ലാൻ്റുകളുണ്ട്.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

സ്വാതന്ത്ര്യദിന പ്രസംഗം: തിങ്കളാഴ്ച റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടത്തിന് സാധ്യത

ചെന്നൈ-ബെംഗളൂരു ഹൈസ്പീഡ് റെയിൽ: ടെൻഡർ നടപടികൾ വിപണിയിൽ വൻ കുതിപ്പിന് വഴിയൊരുക്കുമോ?



Click it and Unblock the Notifications