കൊറോണ ഭീതി: വാൾസ്ട്രീറ്റ് ഓഹരികൾക്ക് 3 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊറോണ വൈറസ് വ്യാപനം യുഎസിലും ആഗോള സമ്പദ്‌വ്യവസ്ഥയിലും പ്രതിസന്ധികൾ സൃഷ്ടിക്കുമെന്ന ആശങ്കകൾക്കിടയിൽ വാൾസ്ട്രീറ്റ് ഓഹരികൾ 1987 ന് ശേഷമുള്ള ഏറ്റവും മോശം പ്രകടനം കാഴ്ച്ച വച്ചു. ഡോവ് ജോൺസ് വ്യാവസായിക ശരാശരി 12.9 ശതമാനം അഥവാ 3,000 പോയിൻറ് ഇടിഞ്ഞ് 20,188.52 ലെത്തി. ബ്രോഡ് ബേസ്ഡ് എസ് ആന്റ് പി 500 ഡോവ് 12.0 ശതമാനം ഇടിഞ്ഞ് 2,386.13 ലും നാസ്ഡാക്ക് കോമ്പോസിറ്റ് ഇൻഡെക്സ് 12.3 ശതമാനം ഇടിഞ്ഞ് 6,904.59 ലും എത്തി.

സെൻസെക്സ് ഭീകര തകർച്ചയിൽ; തുടക്കം 2919 പോയിന്റ് ഇടിവിൽ, എക്കാലത്തെയും മോശം പ്രകടനംസെൻസെക്സ് ഭീകര തകർച്ചയിൽ; തുടക്കം 2919 പോയിന്റ് ഇടിവിൽ, എക്കാലത്തെയും മോശം പ്രകടനം

കൊറോണ ഭീതി: വാൾസ്ട്രീറ്റ് ഓഹരികൾക്ക് 3 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഉയർന്ന മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ് കഴിഞ്ഞ മൂന്നാഴ്ചയായി വിപണികളെ തളർത്തുന്നത്. എന്നാൽ ഇന്നലെ നഷ്ടം വീണ്ടും ഉയർന്നു. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആദ്യമായി പറഞ്ഞു. ഇത് വിപണിയെ വിപണിയെ 30 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവിലേയ്ക്ക് നയിച്ചു.

നിലവിലെ ഇടിവിൽ നിന്ന് വിപണി സ്വയം കരകയറുമെന്നും വൈറസിൽ നിന്ന് രക്ഷപ്പെടുന്ന ഉടൻ വിപണി വളരെ ശക്തമായി തിരികെയെത്തുമെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. വിപണിയിലെ ഇടിവിനെ തുടർന്ന് ഫെഡറൽ റിസർവ് ഞായറാഴ്ച രാത്രി അടിയന്തര നടപടികൾ സ്വീകരിച്ചിരുന്നു. പലിശ നിരക്ക് പൂജ്യമായി കുറയ്ക്കുകയും ചെയ്തു. 737 മാക്‌സിന്റെ ഗ്രൌണ്ടിംഗ് പ്രതിസന്ധികളും  വിമാന യാത്രയിലെ വലിയ മാന്ദ്യവും കാരണം ബോയിംഗ് കനത്ത നഷ്ടം നേരിട്ടതും ഡോവിന് തിരിച്ചടിയായി. ബോയിംഗ് ഓഹരി 23.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. 

ഷെവ്‌റോൺ, ഇന്റൽ, ഹോം ഡിപ്പോ, മക്ഡൊണാൾഡ്സ്, യുണൈറ്റഡ് ഹെൽത്ത് ഗ്രൂപ്പ് എന്നിവയാണ് മറ്റ് വലിയ നഷ്ടം നേരിടുന്ന ഓഹരികൾ. ഇവയെല്ലാം 15 ശതമാനത്തിലധികം ഇടിഞ്ഞു. ക്ലോറോക്സ് ഉൾപ്പെടെയുള്ള ചില ഓഹരികൾ നേട്ടം കൈവരിച്ചു. 4.1 ശതമാനം നേട്ടം കൈവരിച്ചു. ക്രോഗർ 1.3 ശതമാനം മുന്നേറി. ഏഷ്യൻ വിപണികളിലും കൊറോണ ആശങ്കകളെ തുടർന്നുള്ള ഇടിവ് ശക്തമാണ്. സെൻസെക്സിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന ഇടിവിനാണ് കഴിഞ്ഞ ദിവസം സാക്ഷിയായത്. 

ഓഹരി വിപണിയിൽ മറ്റൊരു തകർച്ചയുടെ ദിനം; നിഫ്റ്റി 10% ഇടിഞ്ഞു, വ്യാപാരം 45 മിനിറ്റ് സ്തംഭിച്ചു 

Read more about: stock market coronavirus
English summary

WallStreet's biggest decline in 30 years കൊറോണ ഭീതി: വാൾസ്ട്രീറ്റ് ഓഹരികൾക്ക് 30 വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവ്

WallStreet's biggest decline in 30 years. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X