തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര വിപണിയില്‍ നഷ്ടം തുടരുന്നു. കഴിഞ്ഞ 2 ദിവസത്തേക്കാള്‍ കടുത്ത ചാഞ്ചാട്ടവും വില്പന സമ്മര്‍ദവുമാണ് ഇന്നു വിപണിയില്‍ പ്രകടമായത്. ആഗോള വിപണികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന അമേരിക്കന്‍ പണപ്പെരുപ്പ നിരക്ക് പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിച്ചതും 'ഹെവി വെയിറ്റ് ഇന്‍ഡക്സ്' ഓഹരികളില്‍ നേരിട്ട തളര്‍ച്ചയും പ്രധാന സൂചികകളെ നഷ്ടത്തിലേക്ക് തള്ളിവിട്ടു. വ്യാഴാഴ്ചത്തെ വ്യാപാരത്തിനൊടുവില്‍ പ്രധാന സൂചികകളായ നിഫ്റ്റി 128 പോയിന്റ് നഷ്ടത്തോടെ 18,028-ലും സെന്‍സെക്സ് 420 പോയിന്റ് താഴ്ന്ന് 60,614-ലും ക്ലോസ് ചെയ്തു.

എന്‍എസ്ഇയില്‍ ഇന്നു ക്രയവിക്രയം ചെയ്യപ്പെട്ട ആകെ 2,187 ഓഹരികളില്‍ 479 എണ്ണം മാത്രമാണ് നേട്ടം കൈവരിച്ചത്. ബാക്കിയുളളവയില്‍ 1,341 ഓഹരികളും നഷ്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. ഇതോടെ എന്‍എസ്ഇയില്‍ നേട്ടവും നഷ്ടവും നേരിട്ട ഓഹരികള്‍ തമ്മിലുള്ള അനുപാതം (എഡി റേഷ്യോ) 0.42 നിരക്കിലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.89 നിരക്കിലായിരുന്നു. ഇതിനിടെ വിപണിയിലെ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന ഇന്ത്യാ വിക്സ് (VIX) സൂചിക 2 ശതമാനം തിരുത്തല്‍ നേരിട്ട് 15.55-ലേക്ക് താഴ്ന്നു. വിപണിയില്‍ ചാഞ്ചാട്ടം അനുഭവപ്പെട്ടിട്ടും വിക്സ് നിരക്കുകള്‍ 16 നിലവാരത്തിന് താഴെ തുടരുന്നത് ബുള്ളുകള്‍ക്ക് ശുഭപ്രതീക്ഷയേകുന്നതാണ്.
അതേസമയം എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും വ്യാഴാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടം നേരിട്ടു. നിഫ്റ്റി ഓട്ടോ, പിഎസ്യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് സൂചികകളാണ് 1 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തിയത്. നിഫ്റ്റി ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ 0.50 ശതമാനത്തിലധികം നഷ്ടവും നേരിട്ടു. അതുപോലെ ഇന്നത്തെ വ്യാപാരത്തിനിടെ 52 ഓഹരികള്‍ ഒരു വര്‍ഷ കാലയളവിലെ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിച്ചേര്‍ന്നപ്പോള്‍ 42 ഓഹരികള്‍ ഇതേകാലയളവിലെ താഴ്ന്ന നിലവാരവും കുറിച്ചു.
എന്‍എസ്ഇയുടെ അടിസ്ഥാന സൂചികയായ നിഫ്റ്റിയുടെ ഭാഗമായ 50 ഓഹരികളില്‍ 12 എണ്ണം മാത്രമാണ് വ്യാഴാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ഇതില്‍ ഹീറോ മോട്ടോ കോര്‍പ് 2.36 %, എച്ച്ഡിഎഫ്സി ബാങ്ക് 1.20 %, കൊട്ടക് ബാങ്ക് 1.12 %, ഒഎന്‍ജിസി 0.97 %, ഭാരതി എയര്‍ടെല്‍ 0.96 % വീതവും നേട്ടം കരസ്ഥമാക്കി. അതേസമയം ഇന്നലെ മോശം പ്രവര്‍ത്തനഫലം റിപ്പോര്‍ട്ട് ചെയ്ത ടാറ്റ മോട്ടോര്‍സ് ഓഹരികള്‍ 4.64% നഷ്ടം നേരിട്ടു. ആക്സിസ് ബാങ്ക് 3.57%, ബജാജ് ഫിന്‍സേര്‍വ് 3%, എം & എം 2.94%, ടൈറ്റന് 2.74% വീതവും നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!



Click it and Unblock the Notifications