തുടര്‍ച്ചയായ മൂന്നാം ദിവസവും ആഭ്യന്തര വിപണിയില്‍ നഷ്ടക്കഥ തുടരുന്നു. യുഎസ് വിപണി രണ്ട് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് വീണതിനെ തുടര്‍ന്ന് ആഗോള വിപണികളിലെ തിരിച്ചടിയാണ് ആഭ്യന്തര ഓഹരി വിപണിയേയും പ്രതികൂലമായി പിടികൂടിയത്. ഇന്നു എല്ലാ വിഭാഗം ഓഹരികളും നഷ്ടം നേരിട്ടു.

മികച്ച പാദഫലം പുറത്തുവിട്ടിട്ടും ടിസിഎസ് ഓഹരികള്‍ തിരിച്ചടി നേരിട്ടതോടെ ഐടി സൂചികയും വീണു. നേട്ടത്തോടെയാണ് ഇന്നു വ്യാപാരം പുനരാരംഭിച്ചതെങ്കിലും ബുള്ളുകളെ മറികടന്ന് ബെയറുകള്‍ കളംപിടിച്ചു. തുടര്‍ന്ന് നേരിട്ട കടുത്ത വില്‍പ്പന സമ്മര്‍ദത്തിനൊടുവില്‍ നിഫ്റ്റി 257 പോയിന്റ് താഴ്ന്നു 16,983-ലും സെന്‍സെക്സ് 844 പോയിന്റ് നഷ്ടത്തോടെ 57,147-ലും ക്ലോസ് ചെയ്തു. ഇന്നത്തെ താഴ്ന്ന നിലവാരത്തിന് സമീപമാണ് പ്രധാന സൂചികകള്‍ വ്യാപാരം അവസാനിപ്പിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയം.
മാര്‍ക്കറ്റ് റിപ്പോര്‍ട്ട്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ വ്യാപാരം പൂര്‍ത്തിയാക്കിയ ആകെ 2,184 ഓഹരികളില്‍ 343 എണ്ണം മാത്രമാണ് ചൊവ്വാഴ്ച നേട്ടത്തില്‍ ക്ലോസ് ചെയ്തത്. 1,493 ഓഹരികള്‍ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ഇതോടെ എന്‍എസ്ഇയിലെ ഇന്നത്തെ വ്യാപാരത്തില്‍ മുന്നേറ്റവും ഇടിവും രേഖപ്പെടുത്തിയ ഓഹരികള്‍ തമ്മിലുള്ള അനുപാതമായ എഡി റേഷ്യോ 0.31-ലേക്ക് താഴ്ന്നു. കഴിഞ്ഞ ദിവസം എഡി റേഷ്യോ 0.50 ആയിരുന്നു. കഴിഞ്ഞ 4 ദിവസമായി എഡി റേഷ്യോ ക്രമാനുഗതമായി താഴുന്നത് വിശാല വിപണിയിലെ ബുള്ളുകളുടെ ആത്മവിശ്വാസക്കുറവിനെ സൂചിപ്പിക്കുന്നു.
എന്‍എസ്ഇയിലെ സ്മോള്‍ കാപ്-100, മിഡ് കാപ്-100 സൂചികകള്‍ 2 ശതമാനത്തോളം നഷ്ടം നേരിട്ടു. ഇന്നു ട്രേഡ് ചെയ്യപ്പെട്ട ഓഹരികളില്‍ 63 എണ്ണം അപ്പര്‍ സര്‍ക്യൂട്ട് നിലവാരത്തിലും 56 ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിത്. അതേസമയം ആഭ്യന്തര ഓഹരി വിപണിയില്‍ ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചിക 5 ശതമാനത്തിലധികം വര്‍ധിച്ച് 20.69-ലേക്കെത്തി. വിക്സ് സൂചികയില്‍ 20 നിലവാരം മറികടക്കുന്നത് വിപിണിക്ക് ഗുണകരമല്ല.
എന്‍എസ്ഇയുടെ 15 ഓഹരി വിഭാഗം സൂചികകളും ചൊവ്വാഴ്ച നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. വന്‍കിട കമ്പനിയായ ടിസിഎസ്, മികച്ച പ്രവര്‍ത്തനഫലം പുറത്തുവിട്ടിട്ടും നിഫ്റ്റി ഐടി സൂചിക 2 ശതമാനം നഷ്ടം നേരിട്ടത് ശ്രദ്ധേയമായി. 3.22 ശതമാനം ഇടിഞ്ഞ റിയാല്‍റ്റി സൂചികയാണ് നഷ്ടം കൂടുതല്‍ നേരിട്ടത്. അതുപോലെ നിഫ്റ്റി ഓട്ടോ, എഫ്എംസിജി, മീഡിയ, മെറ്റല്‍, ഫാര്‍മ, പിഎസ്യു ബാങ്ക്, ഹെല്‍ത്ത്കെയര്‍ ഇന്‍ഡക്സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓയില്‍ & ഗ്യാസ് വിഭാഗം സൂചികകള്‍ ഒരു ശതമാനത്തിലധികം നഷ്ടം നേരിട്ടു.
അതേസമയം നിഫ്റ്റി-50 സൂചികയുടെ ഭാഗമായ ഓഹരികളില്‍ 3 എണ്ണം മാത്രമാണ് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. ബാക്കി 47 ഓഹരികളും ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ നഷ്ടം രേഖപ്പെടുത്തി. 1.20 ശതമാനം മുന്നേറിയ ആക്സിസ് ബാങ്ക് ആണ് നിഫ്റ്റി ഓഹരികളില്‍ ഏറ്റവും നേട്ടം കരസ്ഥമാക്കിയത്. അദാനി എന്റര്‍പ്രൈസസ് ഓഹരി 1 ശതമാനം മുന്നേറി. ഏഷ്യന്‍ പെയിന്റ്സ് ഓഹരിയും നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി. അതേസമയം ഡിവീസ് ലാബ് 5 ശതമാനത്തോളം ഇടിഞ്ഞു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐഷര്‍ മോട്ടോര്‍സ്, നെസ്ലെ ഇന്ത്യ, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ടാറ്റ സ്റ്റീല്‍, യുപിഎല്‍, ഹിന്‍ഡാല്‍കോ ഓഹരികള്‍ 3 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി.
More From GoodReturns

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

പാദഫലങ്ങൾക്ക് പിന്നാലെ ഓഹരി വിപണിയിൽ വൻ മാറ്റം; ബ്രോക്കറേജുകളുടെ പുതിയ റേറ്റിംഗുകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

റെയിൽടെൽ ടെൻഡർ നടപടികൾ ഇന്ന് പൂർത്തിയാകും: ഓഹരി വിപണിയിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ വോളിയം കുതിപ്പ്; ലാഭമുണ്ടാക്കാൻ ഈ വഴികൾ നോക്കൂ!

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകളും ലാഭസാധ്യതകളും!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ



Click it and Unblock the Notifications