2023, ഇന്ത്യൻ ഇക്വിറ്റി വിപണിക്ക് മികച്ച റിട്ടേൺ നൽകിയൊരു വർഷമാണ്. നിഫ്റ്റി 2023 ൽ 16.85 ശതമാനം റിട്ടേൺ നൽകി. വിപണിയിൽ ഏറ്റവും മികച്ച റിട്ടേൺ നൽകിയ ഓഹരി പരിശോധിച്ചാൽ 7,000 ത്തിലധികം റിട്ടേൺ നൽകിയ ഓഹരികളുണ്ട്. ഇവ മിക്കതും പെന്നി നിലവാരത്തിൽ നിന്നാണ് കുതിപ്പ് നടത്തിയതെന്ന് കാണാം.
കുറഞ്ഞ നിക്ഷേപ ആവശ്യകതയും ഗണ്യമായ വരുമാന സാധ്യതയുമാണ് പെന്നി ഓഹരികളെ പ്രീയപ്പെട്ടതാക്കുന്ന്ത്. അതേസമയം ലിക്വിഡിറ്റി, കമ്പനിയുടെ ഗുണനിലവാരം എന്നിവ പരിശോധിച്ചില്ലെങ്കിൽ പെന്നി അപകടസാധ്യതയാകാനുള്ള സാധ്യത കൂടുതലാണ്. 2023 കലണ്ടർ ഇയറിൽ 1000 ശതമാനത്തിൽ കൂടുതൽ ഉയർന്ന റിട്ടേൺ നൽകിയ 10 ഓഹരികളെ നോക്കാം.
ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
2023 ൽ നിക്ഷേപകരുടെ വെൽത്ത് ക്രിയേറ്ററിൽ ഒന്നാമത് ഇന്റഗ്രേറ്റഡ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ്. 6,000 ശതമാനം റിട്ടേൺ നൽകിയ ഓഹരി 7.23 രൂപയിൽ നിന്ന് 441 രൂപയിലേക്ക് എത്തി. ഭക്ഷ്യവസ്തുക്കൾ നിർമിക്കുന്ന കമ്പനി ഓർഗാനിക്, അജൈവ, ബേക്കറി ഭക്ഷണ പദാർഥങ്ങൾ വാഗ്ദാനം ചെയ്യുന്നു. 2023 ജൂൺ, സെപ്റ്റംബർ പാദങ്ങളിൽ കമ്പനി വരുമാനവും ലാഭവും റിപ്പോർട്ട് ചെയ്തു.

മൊത്തം കടവും 2022 സാമ്പത്തിക വർഷത്തിലെ 5 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 1.08 കോടി രൂപയായി കുറഞ്ഞു. സെപ്തംബറിലെ കണക്ക് പ്രകാരം കടം 70 ലക്ഷം രൂപയായാണ്. കമ്പനി ഈയിടെ രാജസ്ഥാനിലെ നീമ്രാനയിൽ ഒരു ബിസ്‌ക്കറ്റ് നിർമ്മാണ പ്ലാന്റും ഷാർജ ആസ്ഥാനമായുള്ള നർച്ചർ വെൽ എൽഎൽസിയും നേടിയെടുക്കുന്ന നർച്ചർ വെൽ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡും ഏറ്റെടുത്തിരുന്നു.
പ്രൈം ഇൻഡസ്ട്രീസ് ലിമിറ്റഡ്
നിക്ഷേപകർ പണം വാരിയ ഓഹരികളിൽ രണ്ടാം സ്ഥാനത്ത് പ്രൈം ഇൻഡസ്ട്രീസ് ലിമിറ്റഡ് ആണ്. 3000 ശതമാനത്തിലേറെയാണ് ഓഹരിയുടെ റിട്ടേൺ. 4.56 രൂപയിൽ നിന്ന് 196 രൂപയിലേക്കാണ് ഓഹരി കുതിച്ചത്. നാപ്കിനുകൾ, പേപ്പർ ടവലുകൾ, വെറ്റ് വൈപ്പുകൾ എന്നിവ പോലുള്ള ടിഷ്യു, പേപ്പർ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണിത്. വരുമാനം 2022 സാമ്പത്തിക വർഷത്തിലെ 1.7 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 6.83 കോടി രൂപയായി ഉയർന്നു.
2023 സെപ്റ്റംബർ വരെയുള്ള ആറ് മാസത്തിൽ വരുമാനം 18.79 കോടി രൂപയായി. 2022 സാമ്പത്തിക വർഷത്തിൽ 17 ലക്ഷം രൂപ നഷ്ടം രേഖപ്പെടുത്തിയ കമ്പനി 2023 സാമ്പത്തിക വർഷത്തിൽ 1.57 കോടി രൂപ ലാഭമുണ്ടാക്കി. 2023 ലെ ആറ് മാസങ്ങളിലെ കണക്ക് പ്രകാരം 11.6 കോടി രൂപയാണ് കരമ്പനിയുടെ ലാഭം. 2022 ൽ 9 കോടി രൂപയുണ്ടായിരുന്ന ലാഭം നിലവിൽ 5 കോടിയായി കുറഞ്ഞു.
ജാവേരി ക്രെഡിറ്റ് ആൻഡ് ക്യാപിറ്റൽ ലിമിറ്റഡ്
നാഷണൽ കമ്മോഡിറ്റി ആൻഡ് ഡെറിവേറ്റീവ്സ് എക്‌സ്‌ചേഞ്ച് ലിമിറ്റഡ്, എംസിഎക്‌സ്, എൻഎസ്‌ഇഎൽ തുടങ്ങിയ എക്‌സ്‌ചേഞ്ചുകളിൽ ബ്രോക്കിംഗ് അംഗത്വമുള്ള ജാവേരി ക്രെഡിറ്റ് ആൻഡ് ക്യാപിറ്റൽ ലിമിറ്റഡ് മ്യൂച്വൽ ഫണ്ടുകൾ, ഐപിഒ എന്നിങ്ങനെയുള്ള സാമ്പത്തിക ഉപദേശക സേവനങ്ങൾ നൽകുന്ന കമ്പനിയാണ്. 2023 ൽ 2,650 ശതമാനത്തിലധികം ഉയർന്ന ഓഹരി 10.33 രൂപയിൽ നിന്ന് 284 രൂപയിലേക്കാണ് കുതിച്ചത്.
വരുമാനം മെച്ചപ്പെടുന്നതാണ് ഓഹരിയുടെ കുതിപ്പിന് കാരണമായത്. 2021, 2022, 2023 സാമ്പത്തിക വർഷങ്ങളിൽ കമ്പനിയുടെ വരുമാനം യഥാക്രമം 4.11 കോടി, 11.51 കോടി, 11.62 കോടി എന്നിങ്ങനെ ഉയർന്നു. 2023 സെപ്റ്റംബറിൽ അവസാനിച്ച ആറ് മാസത്തെ വരുമാനം 11.82 കോടി രൂപയാണ്. 2021 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ നഷ്ടം 39 കോടി രൂപയാണ്.
2022 ൽ 27 ലക്ഷം ലാഭത്തിലേക്ക് എത്തിയ കമ്പനി 2023 സാമ്പത്തിക വർഷത്തിൽ79 ലക്ഷമാക്കി ലാഭം ഉയർത്തി. 2023 സെപ്റ്റംബറിൽ അവസാനിച്ച ആറ് മാസങ്ങളിൽ 1.31 കോടി രൂപയാണ് ലാഭം.
എയന്ത്ര വെഞ്ചേഴ്സ് ലിമിറ്റഡ്
സ്വർണാഭരണങ്ങൾ കൈകാര്യം ചെയ്യുന്ന ഇയാന്ത്ര വെഞ്ചേഴ്സ് ലിമിറ്റഡ് 2023 ൽ 2,230 ശതമാനത്തിലധികം ഉയർന്നു. ഓഹരി വില 17.6 രൂപയിൽ നിന്ന് 410 രൂപയിലേക്കാണ് കുതിച്ചത്. ലാഭമുണ്ടാക്കിയത് തന്നെയാണ് ഓഹരിക്കും കുതിപ്പിന്റെ പാത തുറന്നത്.
2023 സാമ്പത്തിക വർഷത്തിൽ 5 കോടി രൂപയും 2023 സെപ്റ്റംബറിൽ അവസാനിച്ച ആറ് മാസത്തിൽ 8.37 കോടി രൂപയും കമ്പനി വരുമാനം റിപ്പോർട്ട് ചെയ്തു. യഥാക്രമം 52 ലക്ഷം രൂപയും 51 ലക്ഷം രൂപയും കമ്പനി ഇക്കാലയളവിൽ ലാഭമുണ്ടാക്കി. വെറും നാല് സ്ഥിരം ജീവനക്കാരുള്ള കമ്പനിയിൽ മാനേജിംഗ് ഡയറക്ടർ വിനിത രാജ് നാരായണൻ 73 ശതമാനം ഓഹരികളും കൈവശം വെച്ചിട്ടുണ്ട്.
റെമീഡിയം ലൈഫ്‌കെയർ ലിമിറ്റഡ്
2023ന്റെ ആരംഭത്തിൽ 25.13 രൂപയുണ്ടായിരുന്ന റെമീഡിയം ലൈഫ്‌കെയർ ലിമിറ്റഡ് 558 രൂപയിലേക്കാണ് കുതിച്ചത്. ഓഹരി നൽകിയ റിട്ടേൺ 2,120 ശതമാനം ആണ്. ഫാർ ഉത്പ്പന്നങ്ങൾ നിർമിക്കുന്ന കമ്പനി സ്ഥിരമായി നല്ല വരുമാനം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
2020 സാമ്പത്തിക വർഷത്തിൽ 2.89 കോടി രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 509.84 കോടി രൂപയായാണ് കമ്പനിയുടെ വരുമാനം ഉയർന്നത്. 2023 സെപ്റ്റംബറിൽ അവസാനിച്ച ആറ് മാസത്തിൽ ഇത് 1051.09 കോടി രൂപയിലെത്തി. അറ്റാദായം 2020 സാമ്പത്തിക വർഷത്തിൽ 28 ലക്ഷം രൂപയിൽ നിന്ന് 2023 സാമ്പത്തിക വർഷത്തിൽ 5.43 കോടി രൂപയായി ഉയർന്നു
മറ്റു ഓഹരികൾ
ടെയ്‌ലോര്‍മെഡ് റിന്യൂവബിള്‍സ് 1,800 ശതമാനം റിട്ടേണ്‍ നല്‍കി. 38.25 രൂപയില്‍ നിന്ന് ഓഹരി 726 രൂപയിലേക്ക് കുതിച്ചു. സോളര്‍, വിന്‍ഡ് എനര്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന എസ്ജി മാര്‍ട്ട് 420 രൂപയില്‍ നിന്ന് 7,681 രൂപയിലേക്ക് എത്തി. ലാഭം 1,725 ശതമാനം.
3.82 രൂപയില്‍ നിന്ന് 70 രൂപയിലേക്കാണ് പുള്‍സര്‍ ഇന്റര്‍നാഷണലന്റെ കുതിപ്പ്. 1120 ശതമാനം റിട്ടേണുണ്ടാക്കിയ ടിനോ അഗ്രോ 10 രൂപയില്‍ നിന്ന് 123 രൂപയിലേക്ക് എത്തി. കെആന്‍ഡ്‌കെ റെയില്‍ എന്‍ജിനീയറിംഗ് 1,055 ശതമാനം ലാഭത്തോടെ 63 രൂപയില്‍ നിന്ന് 728 രൂപയിലേക്ക് എത്തി.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

ഇൻഡോ-എംഐഎം ഐപിഒ: വൻ നിക്ഷേപക പങ്കാളിത്തം; അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയാൻ വഴികൾ ഇതാ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?

ടാറ്റ മോട്ടോഴ്സിന്റെ ലാഭത്തിൽ വൻ കുതിപ്പ്; വാഹന വില വർധിപ്പിക്കാൻ നീക്കം, നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

MSCI ഓഗസ്റ്റ് അവലോകനം: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത; നിക്ഷേപകർ ജാഗ്രത പാലിക്കണം

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടവ



Click it and Unblock the Notifications