ഞൊടിയിടയില്‍ നിക്ഷേപകനെ പണക്കാരനും പാപ്പരാക്കാനും കഴിവുള്ള ഓഹരികളാണ് പെന്നി സ്റ്റോക്കുകള്‍. ഒരേസമയം വമ്പന്‍ ലാഭ സാധ്യതയും നഷ്ട സാധ്യതകളും ഒളിഞ്ഞിരിക്കുന്നതിനാൽ നിക്ഷേപിക്കുന്നത് ശ്രദ്ധാപൂർവമായിരിക്കണം. ഭാവിയിൽ വമ്പന്‍ ആദായം സ്വപ്നം കണ്ടാണ് മിക്കവരും പെന്നി ഓഹരികളെ തേടുന്നത്.
എന്നാൽ തെറ്റായ കമ്പനികളിൽ നിക്ഷേപിച്ചാൽ വലിയ റിസ്കിൽ നിക്ഷേപിച്ച പണം നഷ്ടമാകുനുള്ള സാധ്യതയുമുണ്ട്. കയ്യിലുള്ള പണം പൂർണമായും ഒരിക്കലും പെന്നി ഓഹരികളിൽ നിക്ഷേപിക്കാൻ പാടില്ല. പെന്നി ഓഹരികളിൽ നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും 5 അൾട്രാ പെന്നി ഓഹരികളെയും പരിചയപ്പെടുത്തുന്നതാണ് ഈ ലേഖനം.

നിക്ഷേപിക്കുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ- ഏത് ഓഹരികളിൽ നിക്ഷേപിക്കുമ്പോഴും കമ്പനിയുടെ അടിസ്ഥാന കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. ഇതുപോലെ പെന്നി ഓഹരികളിൽ നിക്ഷേപിക്കുന്നതിന് മുൻപ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി പരിശോധിക്കണം. ഇടയ്ക്കിടെ നഷ്ടത്തിൽ വീഴുന്ന കമ്പനികളവരുത്. കുറഞ്ഞ വില കണ്ട് തിടുക്കത്തിൽ ഓഹരികൾ വാങ്ങുന്നതിന് മുൻപ് കമ്പനിയുടെ അടിസ്ഥാനകാര്യങ്ങൾ പരിശോധിക്കണം. കുറഞ്ഞ കടബാധ്യത, കരുതല്‍ ശേഖരം എന്നിവയുള്ള ഓഹരികൾ പരിഗണിക്കാം.
* ഷെയർ ഹോൾഡിംഗ്- എത്ര ശതമാനം ഓഹരികൾ പ്രമോട്ടർമാർ കൈവശം വെയ്ക്കുന്നു എന്നത് ശ്രദ്ധിക്കണം. ഉയര്‍ന്ന പ്രമോട്ടർ വിഹിതം കമ്പനിയിലുള്ള വിശ്വാസത്തിന്റെ പ്രതിഫനമാണത്. ഗുണമേന്മയുള്ള ബിസിനസ്- ദീര്‍ഘകാലയളവില്‍ നിലനില്‍ക്കുന്നതും പ്രസക്തിയുള്ളതുമായ സംരംഭമായിരിക്കണം.
* ബുക്ക് വാല്യു- ഓഹരികളുടെ മൂല്യമതിപ്പിന്റെ (Valuations) അടിസ്ഥാനത്തില്‍ ചെലവ് കുറഞ്ഞാതാകണം. ഓഹരിയുടെ വില ബുക്ക് വാല്യൂവിന്റെ താഴെയാണോയെന്നും പരിശോധിക്കുക. ബുക്ക് വാല്യൂവിനേക്കാള്‍ 20ശതമാനമെങ്കിലും എങ്കിലും താഴെയുള്ള ഓഹരികള്‍ പരിഗണിക്കാം.
* ടൈമിംഗ്- പെന്നി സ്റ്റോക്കുകളുടെ വില ഉയരുന്നതും താഴുന്നതും പ്രവചനാതീതമാണ്. ലിക്വിഡിറ്റ് പ്രശ്നമുള്ളതിനാൽ പ്രത്യേക സമയത്ത് വിൽക്കുന്നതനി ബുദ്ധിമുട്ട് നേരിട്ടേക്കാം. വളർച്ചാ സാധ്യതയുള്ള സമയത്ത് പെന്നി ഓഹരികളിൽ നിക്ഷേപിക്കുകയും ദീർഘകാലത്ത് കുറഞ്ഞ പ്രകടന കാലയളവ് അനുഭവപ്പെടുകയാണെങ്കിൽ പുറത്തുകടക്കുന്നതും അനുയോജ്യമാണ്.

അള്‍ട്രാ പെന്നി ഓഹരികള്‍
1 രൂപയില്‍ താഴെ വിലയുള്ള പെന്നി ഓഹരികളെയാണ് അള്‍ട്രാ പെന്നി ഓഹരികള്‍ എന്ന് പറയുന്നത്. കുറഞ്ഞ വിലയുള്ളതിനാല്‍ ഇത്തരം പെന്നി ഓഹരികളില്‍ നിക്ഷേപിക്കുന്നത് വഴി വലിയ തുക ചെലവഴിക്കാതെ ഓഹരികള്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇതോടൊപ്പം ഇവ മള്‍ട്ടിബാഗര്‍ ഓഹരികളായി മാറിയാല്‍ വലിയ നേട്ടം ഉണ്ടാക്കാനും സാധിക്കും.
നിക്ഷേപം ഒന്നിലധികം തവണ വര്‍ധിപ്പിക്കുന്ന ഓഹരികളാണ് മള്‍ട്ടിബാഗര്‍ സ്റ്റോക്കുകള്‍. എന്നാല്‍ 1 രൂപയില്‍ താഴെ വിലയുള്ള ഈ പെന്നി ഓഹരികള്‍ മുന്നേറുമെന്നും ലാഭവും വരുമാനവും ഉണ്ടാക്കുമെന്നും യാതൊരു ഉറപ്പും ലഭിക്കാത്തവയാണ്. വില പൂജ്യത്തിലേക്ക് മാറാനും സാധ്യതയുണ്ട്. 5 അൾട്രാ പെന്നി ഓഹരികളെ നോക്കാം.
1. എക്‌സെല്‍ റിയാലിറ്റി ആ്ന്‍ഡ് ഇന്‍ഫ്രാ
ടെലിമാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ കെയര്‍ എന്നീ മേഖലകളില്‍ വോയ്സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനിയാണ് എക്‌സെല്‍ റിയാലിറ്റി ആ്ന്‍ഡ് ഇന്‍ഫ്രാ. 0.44 രൂപയാണ് ബുധനാഴ്ചത്തെ ഓഹരി വില. 0.69രൂപയാണ് 52 ആഴ്ച ഉയര്‍ന്ന വില.0.27 രൂപയാണ് താഴ്ന്ന വില.
55.02 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി കഴിഞ്ഞ് 2 വര്‍ഷത്തിനിട 129 ശതമാനം റിട്ടേണ്‍ നല്‍കി. 6 മാസത്തിനിടെ ഓഹരികള്‍ 40 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് പാദങ്ങളിലായി ലാഭം വര്‍ധിപ്പിക്കുന്ന കമ്പനിക്ക് കടം കുറവാണ്.
2. എആര്‍സി ഫിനാന്‍സ്
നിക്ഷേപം സ്വീകരിക്കാത്തൊരു നോണ്‍-ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായാണ് എആര്‍സി ഫിനാന്‍സ്. 0.67 രൂപയിലാണ് എആര്‍സി ഫിനാന്‍സ് ഓഹരികള്‍ വ്യാപാരം നടക്കുന്നത്. 52 ആഴ്ചയിലെ ഉയര്‍ന്ന വില 3.32 രൂപയും താഴ്ന്ന വില 0.60 രൂപയുമാണ്. 33.83 കോടി രൂപ വിപണി മൂല്യമുള്ള ഓഹരി മൂന്ന് വര്‍ഷത്തിനിടെ 1575 ശതമാനം റിട്ടണും 2 വര്‍ഷത്തിനിടെ 76 ശതമാനം റിട്ടേണും നല്‍കി.
3. ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍
ടെലികോം എക്യുപ്മെന്റ്, ഇന്‍ഫ്രാ സര്‍വീസസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ക്മ്പനിയാണ് ജിടിഎല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്. 988.35 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരി വില 0.78 രൂപയാണ്്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 18 ശതമാനം ഉയര്‍ന്ന ഓഹരി 2 വര്‍ഷത്തിനിടെ 2 ശതമാനവും മൂന്ന് വര്‍ഷത്തിനിടെ 225 ശതമാനം റിട്ടേണും നല്‍കി.
1 വര്‍ഷത്തിനിടെ 49 ശതമാനം ഇടിവാണ് ഓഹരിയിലുണ്ടായത്. 0.64 രൂപയാണ് 52 ആഴ്ചയിലെ താഴ്ന്ന വില. 52 ആഴ്ചയ്ക്കിടെ 1.84 രൂപയിലേക്കും ഓഹരി വിലയെത്തി.
4. ഗായത്രി ഹൈവേസ് ലിമിറ്റഡ്
2006 ഡിസംബര്‍ 28-ന് 'ഗായത്രി ഡൊമിസൈല്‍ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരില്‍ ആരംഭിച്ച കമ്പനി 2018ലാണ് ഭഗായത്രി ഹൈവേസ് ലിമിറ്റഡ്ഭ എന്നാക്കി മാറ്റുന്നത്. ദേശീയ, സംസ്ഥാന സര്‍ക്കാറുകളുടെ റോഡുകള്‍ ടോള്‍, ആന്വിറ്റി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന കമ്പനിയാണ്. 0.75 രൂപയാണ് ഓഹരി വില. 18.21 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയ 3 വര്‍ഷത്തിനിടെ 261 ശതമാനം ഉയര്‍ന്നു. 1 വര്‍ഷത്തിനിടെ 28 ശതമാനമാണ് ഓഹരി വിലയിലുണ്ടായ ഇടിവ്.
5. എസിഐ ഇന്‍ഫോകോം ലിമിറ്റഡ്
ഇന്ത്യന്‍ ഐടി രംഗത്തെ തുടക്കകാരാണ് 1982ല്‍ പ്രവര്‍ത്തനം ആരംഭിച്ച എസിഐ ഇന്‍ഫോകോം ലിമിറ്റഡ്. യുഎസ്എയിലെ ഷുഗാര്‍ട്ട്-അസോസിയേറ്റ്സുമായി സാങ്കേതിക സഹകരണത്തോടെ ഫ്‌ലോപ്പി ഡിസ്‌ക് ഡ്രൈവുകള്‍ നിര്‍മിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടുമുള്ള ഉപഭോക്താക്കള്‍ക്കുള്ള ഐടി, ടെലികോം സേവനങ്ങളണ് കമ്പനി നല്‍കുന്നത്.
ബുധനാഴ്ച 0.86 രൂപയാണ് എസിഐ ഇന്‍ഫോകോമിന്റെ ഓഹരി വില. 9.17 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി 2 വര്‍ഷത്തിനിടെ 176 ശതമാനം റിട്ടേണ്‍ നല്‍കി. 52 ആഴ്ചയിലെ ഉയര്‍ന്ന വില 2.62 രൂപയാണ്. 52 ആഴ്ചയിലെ കുറഞ്ഞ വില 0.66 രൂപയാണ്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിനു നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുമ്പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

ഇന്ത്യൻ ഓഹരി വിപണി: ഇന്ന് നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ അനിശ്ചിതത്വം; നിക്ഷേപകർക്ക് എന്ത് സംഭവിക്കും?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് വൻ കുതിപ്പിന് സാധ്യതയേറുന്നു

ടിസിഎസ് ഓഹരിയിൽ വൻ മാറ്റം; ബ്രോക്കർമാരുടെ പുതിയ നീക്കം ഞെട്ടിക്കുന്നു

സെൻസെക്സ് കുതിച്ചുയരുന്നു; നിക്ഷേപകർക്ക് ആവേശം നൽകുന്ന വമ്പൻ തിരിച്ചുവരവ്

ദലാൽ സ്ട്രീറ്റ് വിപണിയിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ എന്തൊക്കെ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

നിഫ്റ്റി കുതിപ്പ് തുടരുന്നു; വിപണിയിലെ ഈ മാറ്റം നിക്ഷേപകരെ ഞെട്ടിക്കുമോ?

ആർബിഐ വായ്പാനയം: ഈ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ഇന്ത്യൻ ഐടി ഓഹരികൾ തകരുമോ? നിക്ഷേപകർ ആശങ്കയിൽ



Click it and Unblock the Notifications