യെസ് ബാങ്കിനെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നയിക്കുന്ന കൺസോർഷ്യത്തിൽ അംഗമാകാൻ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൽഐസി) വാതിലിലും സർക്കാർ മുട്ടിയതായി വിവരം. എസ്‌ബിഐയും എൽഐസിയും ചേർന്ന് യെസ് ബാങ്കിന്റെ 49 ശതമാനം ഓഹരി വാങ്ങാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇരുവരും 24.5 ശതമാനം വീതം ഓഹരികൾ സ്വന്തമാക്കുമെന്നാണ് അനൌദ്യോഗിക റിപ്പോർട്ട്. എൽഐസി, എസ്‌ബിഐ എന്നിവ 49% ഓഹരികൾ 490 കോടി രൂപയ്ക്ക് ഏറ്റെടുക്കുമെന്ന് ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കി.
യെസ് ബാങ്കിനെ രക്ഷപ്പെടുത്തുന്നതിനായുള്ള ഓഹരി ഏറ്റെടുക്കൽ റിസർവ് ബാങ്ക് അംഗീകരിച്ചിട്ടുണ്ട്. മൂലധന ക്ഷാമം നേരിടുന്ന യെസ് ബാങ്കിൽ നിക്ഷേപിക്കുന്നതിന് എസ്‌ബിഐ ബോർഡ് വ്യാഴാഴ്ച വൈകിട്ട് (എസ്‌ബിഐ) ബാങ്കിന് "തത്വത്തിൽ" അനുമതി നൽകിയിരുന്നു. യെസ് ബാങ്കിനെ മൊറട്ടോറിയത്തിന് കീഴിലാക്കിയതിന് തൊട്ടുപിന്നാലെയാണ് ഇത്.

വ്യാഴാഴ്ച നടന്ന സെൻട്രൽ ബോർഡ് യോഗത്തിൽ യെസ് ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യപ്പെട്ടു. ബാങ്കിലെ നിക്ഷേപ അവസരങ്ങൾ അന്വേഷിക്കുന്നതിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ടെന്ന് എസ്‌ബിഐ വൃത്തങ്ങളിൽ നിന്നുള്ള വിവരം.
വ്യാഴാഴ്ച വൈകുന്നേരമാണ്, റിസർവ് ബാങ്ക് യെസ് ബാങ്കിന് മൊറട്ടോറിയം ഏർപ്പെടുത്തിയത്, ബോർഡിനെ അസാധുവാക്കി. നിക്ഷേപകരുടെ പിൻവലിക്കൽ പരിധി 50,000 രൂപയാക്കി. നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കുന്നതിനും പൊതുതാൽപര്യത്തിനും വേണ്ടി, യെസ് ബാങ്കിന് ചില നിർദേശങ്ങൾ നൽകേണ്ടത് അത്യാവശ്യമാണെന്ന് സെൻട്രൽ ബാങ്ക് പറഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
