2023 സാമ്പത്തിക വർഷത്തിലെ മാർച്ച് പാദഫലം ഇന്ത്യന്‍ കമ്പനികളെയും ഓഹരി വിപണിയെയും സംബന്ധിച്ച് ഉണര്‍ന്ന് നല്കുന്ന സംഖ്യകളാണ്. നിഫ്റ്റി50 കമ്പനികൾ മാര്‍ച്ച് പാദത്തില്‍ ഭൂരിഭാഗവും മികവാര്‍ന്ന പ്രകടനം നടത്തി. സാമ്പത്തിക വർഷത്തിലെ മൊത്തം പ്രകടനം നോക്കിയാലും കമ്പനികൾ നേട്ടമുണ്ടാക്കി.
കമ്പനികളുടെ ലാഭത്തിൽ വർഷാടിസ്ഥാനത്തിൽ 20,000 കോടിക്ക് മുകളിലാണ് വർധനവുണ്ടായത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ നിഫ്റ്റി50 കമ്പനികളുടെ ആകെ ലാഭം 7 ശതമാനം ഉയര്‍ന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 6.37 ലക്ഷം കോടി രൂപയായി. 2022 ല്‍ ഇത് 5.94 ലക്ഷം കോടിയായിരുന്നു. 50 കമ്പനികളില്‍ ഒന്നു പോലും നഷ്ടം നേരിട്ടിട്ടില്ല.
എസ്ബിഐ മുന്നിൽ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ലാഭം വാരിയവരില്‍ മുന്‍നിരയിലുണ്ട്. 20,274 കോടിയാണ് എസ്ബിഐയുടെ ആകെ ലാഭത്തിലുള്ള വര്‍ധനവ്. 2023 സാമ്പത്തിക വര്‍ഷത്തിലാകെ 55,648 കോടി രൂപയായിരുന്നു എസ്ബിഐയുടെ ലാഭം. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ലാഭത്തിൽ 57 ശതമാനം വർധനവാണ്. ആഗോള സമ്പദ്വ്യവസ്ഥ മാന്ദ്യ ഭീതിയെയും തളര്‍ച്ചയെയും അഭിമുഖീകരിക്കുന്ന സമയത്താണ് ഇന്ത്യന്‍ കമ്പനികളുടെ മുന്നേറ്റം.

പൊതുമേഖല തന്നെ രണ്ടാമത്
ലാഭം കൊണ്ട് ഞെട്ടിച്ച മറ്റൊരു കമ്പനി കോള്‍ ഇന്ത്യയാണ്. 2023 സാമ്പത്തിക വര്‍ഷത്തില്‍ 28,165 കോടിയാണ് കോള്‍ ഇന്ത്യയുടെ ലാഭം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 17,358 കോടിയായിരുന്ന ലാഭത്തിൽ 62 ശതമാനത്തിന്റെ മുന്നേറ്റം ഉണ്ടാക്കാനായി.
ഐസിഐസിഐ ബാങ്ക് ലാഭത്തില്‍ 36 ശതമാനം വര്‍ധനവ് വരുത്തി 34,037 കോടി രൂപയിലെത്തി. മുന്‍ പാദത്തെ അപേക്ഷിച്ച് 8,927 കോടി രൂപയുടെ മുന്നേറ്റം ലാഭത്തിലുണ്ടായി. എച്ച്ഡിഎഫ്സി ബാങ്കിന് 7,944 കോടി രൂപയാണ് ലാഭത്തില്‍ വര്‍ധനവ്. മൊത്ത ലാഭം 45,997 കോടി രൂപയാണ്.
ആദ്യ പത്തിലുള്ള മറ്റുള്ളവർ
രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അഞ്ചാം സ്ഥാനത്താണ്. അംബാനിയുടെ കമ്പനി 66,702 കോടി രൂപ മൊത്ത ലാഭമുണ്ടക്കിയപ്പോള് 5,997 രൂപ അധികമായി നേടി. സണ്‍ ഫാര്‍മ ഇന്‍ഡസ്ട്രീസിന്റെ ലാഭം 5,201 കോടി രൂപ വര്‍ധിച്ചു. ബജാജ് ഫിനാന്‍സിന് 4,497 കോടിയും മാരുതി സുസീക്കി 4,332 കോടിയും എയര്‍ടെല്‍ 4,091 കോടിയും ഐടിസി 3,949 കോടി രൂപയും മുന്‍ സാമ്പത്തിക വർഷത്തേക്കാൾ ലാഭം കൂട്ടിച്ചേർത്തു.
ലാഭ മാർജിനിലും മുന്നേറ്റും
2023 സാമ്പത്തിക വര്‍ഷത്തിലെ വരുമാനം പരിഗണിക്കുമ്പോള്‍ നിഫ്റ്റി50 കമ്പനികളില്‍ ലാഭ മാര്‍ജിനിലും വലിയമുന്നേറ്റമണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ട്രാന്സ്മിഷന് കമ്പനിയായ പവര്‍ ഗ്രിഡ് കോർപ്പറേഷനാണ് ഒന്നാമത്. 46,854 കോടി രൂപയാണ് കമ്പനിയുടെ 2023 സാമ്പത്തിക വർഷത്തെ ആകെ വരുമാനം. ലാഭം 15,417 കോടിയുമാണ്. 32.9 ശതമാനമാണ് ലാഭ മാര്‍ജിന്‍. എല്ലാ കമ്പനികള്‍ക്കിടയിലും ഇത് മികച്ച് നില്ക്കുന്നു.
രണ്ടാം സ്ഥാനത്ത് ബജാജ് ഫിനാന്‍സാണ്. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനിയായ ബജാജ് ഫിനാന്‍സ് 41,407 കോടി രൂപ വരുമാനമുണ്ടാക്കി. 11,507 കോടി രൂപയാണ് കമ്പനിയുടെ ലാഭം. ലാഭ മാര്‍ജിന്‍ 27.29 ശതമാനം വരും. മൂന്നാം സ്ഥാനത്ത് എഫ്എംസിജി കമ്പനിയായ ഐടിസി ലിമിറ്റഡാണ്. 72,990.21 കോടി വരുമാനമുണ്ടാക്കിയ കമ്പനിക്ക് 19,142.62 കോടി രൂപയാണ് ലാഭമുണ്ടാക്കാൻ സാധിച്ചത്. 26.23 ശതമാനാണ് ലാഭ മാര്‍ജിന്‍.
മികച്ച ലാഭമാര്‍ജിന്‍ കാണിച്ച കമ്പനികളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപം ഉയര്‍ത്തിയിട്ടുണ്ട്. പവര്‍ ഗ്രിഡ് കോര്‍പ്പറേഷനില്‍ 2022 മാര്‍ച്ചില്‍ 29.3 ശതമാനമായരുന്ന വിദേശ നിക്ഷേപം നിലവില്‍ 32.29 ശതമാനാമാണ്.
More From GoodReturns

IRFC Q1 ഫലങ്ങൾ ഇന്ന്: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക സൂചനകൾ ഇവയാണ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

IRFC Q1 ഫലങ്ങൾ: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യതയോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്? ഈ ആഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഓഹരികളും ഫലങ്ങളും

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എക്സ്പയറി ദിനത്തിലെ പെന്നി സ്റ്റോക്ക് കെണികൾ: നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ

മണിപ്പാൽ ഹെൽത്ത് ഐപിഒ തുടങ്ങി: 9,275 കോടിയുടെ മെഗാ ഓഫറിൽ നിക്ഷേപിക്കണോ?

പെന്നി സ്റ്റോക്ക് നിക്ഷേപകർ ശ്രദ്ധിക്കുക; ഈ ഐപിഒകൾ വിപണിയിൽ വലിയ മാറ്റമുണ്ടാക്കുന്നു

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട മുന്നറിയിപ്പുകൾ ഇതാ!

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications