വലിയൊരളവ് റീട്ടെയില്‍ നിക്ഷേപകരും ഹോള്‍ഡ് ചെയ്യുന്നൊരു ഓഹരിയാണ് യെസ് ബാങ്ക്. കണക്കുകൾ തന്നെയാണ് ഇത് പറയാൻ കാരണം. 2022 ഡിസംബര്‍ 31 നുള്ള കണക്ക് പ്രകാരം 47.28 ലക്ഷം റീട്ടെയില്‍ നിക്ഷേപകരാണ് യെസ് ബാങ്ക് ഓഹരികള്‍ കൈവശം വെയ്ക്കുന്നത്.
ഇവരുടെ കയ്യിലായി 13,232 കോടി രൂുപ വിലമതിക്കുന്ന 642.31 കോടി യെസ് ബാങ്ക് ഓഹരികളുണ്ട്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഏറ്റവും കൂടുതൽ നിക്ഷേപകരുള്ള ഓഹരിയും യെസ് ബാങ്ക് തന്നെയാണ്.
നിക്ഷേപകർ ഒരുപാടുണ്ടെങ്കിലും പലരുടെയും മുഖത്ത് ആശങ്കയാണ്. കാലങ്ങളായി അനങ്ങാപാറ നിലപാട് സ്വീകരിച്ച ഓഹരി 2022 ഡിസംബറിലാണ് ഒന്ന് അനക്കം വെച്ചത്. ഡിസംബര്‍ 13- ന് 23.95 രൂപയിലെത്തിയ യെസ് ബാങ്ക് ഓഹരികൾ ഇവിടെ നിന്ന് തിരുത്തല്‍ നേരിട്ട് 17 രൂപ നിലവാരത്തിയിരുന്നു സ്ഥാനം പിടിച്ചിരുന്നത്. ഇവിടെ നിന്നാണ് ഇപ്പോൾ പൊടുന്നനെയുള്ള വീഴ്ച. പ്രതീക്ഷിച്ച വീഴ്ചയായിരുന്നെങ്കിലും യെസ് ബാങ്ക് ഓഹരിയിൽ ഇനി എന്ത് എന്നാണ് നിക്ഷേപകരുടെ ചോദ്യം.
ലോക്ഇൻ അവസാനിച്ചു, പിന്നാലെ ഇടിവ്
ലോക്ഇന്‍ പിരയഡ് അവസാനിച്ചതിന് ശേഷം പ്രതീക്ഷിച്ചത് പോലെ നഷ്ട കഥയാണ് യെസ് ബാങ്ക് ഓഹരിക്ക് പറയാനുള്ളത്. തുടര്‍ച്ചയായ 7-ാം ദിവസമാണ് യെസ് ബാങ്ക് ഓഹരികള്‍ ഇടിയുന്നത്. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് വിലയായി 15.37 രൂപയേക്കാള്‍ 3.12 ശതമാനം ഇടിഞ്ഞ് 14.89 രൂപയിലാണ് വ്യാഴാഴ്ച യെസ് ബാങ്ക് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്.
ഏഴ് ദിവസങ്ങളായി 11.84 ശതമാനം ഇടിവാലാണ് ഓഹരി വിലയിലുണ്ടായത്. 384.3,4 ലക്ഷം യെസ് ബാങ്ക് ഓഹരികളാണ് വ്യാഴാഴ്ച ബിഎസ്ഇയില്‍ ട്രേഡ് ചെയ്തത്. 2 ആഴ്ചത്തെ ആവറേജ് വോളിയമായ 376.66 ലക്ഷത്തേക്കാള്‍ കൂടുതലാണിത്.
ഇനി എങ്ങോട്ട്
യെസ് ബാങ്ക് ഓഹരികൾക്ക് 14.40 രൂപ നിലവാരത്തില്‍ പിന്തുണയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇത് 12 രൂപ നിലവാരത്തിലേക്ക് ഇനിയും ഇടിയാമെന്നും ചിലർ വിലയിരുത്തുന്നു. നിലവിലെ ഘട്ടത്തില്‍, യെസ് ബാങ്ക് ഓഹരികളെ സംബന്ധിച്ച് 14.40 രൂപ നിര്‍ണായക നിലയായിരിക്കും, അതിന് താഴേക്ക് പോവുകയാണെങ്കിൽ 13.50 രൂപ നിലവാരത്തിലേക്ക് വീഴാമെന്നും ആനന്ദ് രതി ഷെയേഴ്സ് ആൻഡ് സ്റ്റോക്ക് ബ്രോക്കേഴ്സിലെ ടെക്നിക്കല്‍ റിസര്‍ച്ച് അനലിസ്റ്റ് ജിഗര്‍ എസ്.പട്ടേല്‍ പറയുന്നു.
ലോക്ഇൻ പിരിയഡ് അവസാനിക്കുന്നതിനാൽ 2023 ആരംഭം മുതൽ യെസ് ബാങ്ക് ഓഹരികളിൽ ഇടിവ് കാണാമെന്ന് ഷെയർ ഇന്ത്യ വെെസ് പ്രസിഡന്റ് രവി സിംഗ് പറഞ്ഞു. ഇനിയും ഇടിയാൻ സാധ്യതയുള്ളതിനാൽ വരുന്ന ആഴ്ചകളിൽ ഓഹരി വില 12 രൂപ രൂപയിലെത്താമെന്നും ഇപ്പോൾ ഓഹരികൾ ഒഴിവാക്കാനുമാണ് ഇദ്ദേഹം നിർദ്ദേശിക്കുന്നത്.
14.40 രൂപയ്ക്ക് താഴെ ക്ലോസ് ചെയ്താൽ 12 രൂപയിലേക്ക് താഴാമെന്ന് ടിപ്സ്2ട്രേഡേഴ്സിലെ എആര്‍ രാമചന്ദ്രന്‍ പറഞ്ഞു. യെസ് ബാങ്ക് ഓഹരികളിൽ നിക്ഷേപം ആരംഭിക്കാനിരിക്കുന്നവരാണെങ്കിൽ 12-13 രൂപ വിലയിൽ വാങ്ങാമെന്നാണ് ആനന്ദ് രതിയിലെ ടെക്നിക്കല്‍ റിസര്‍ച്ച് സീനിയര്‍ മാനേജര്‍ ഗണേഷ് ഡോംഗ്രെയുടെ അഭിപ്രായം. ഇടത്തരം കാലയളവിൽ ഓഹരികൾ20 മുതല്‍ 22 രൂപ ലെവലിൽ എത്തുമെന്നും അദ്ദേഹം കണക്കാക്കുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു യാത്ര വളരെ എളുപ്പം, ട്രെയിൻ ടിക്കറ്റ് വില 230 രൂപ മാത്രം, സന്തോഷം നൽകുന്ന വാർത്ത അറിയാം

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

പഠനം മികച്ച സ്കോളർഷിപ്പോടെ, അപേക്ഷിക്കേണ്ടത് എങ്ങനെ എന്നറിയാം, കിട്ടിയാൽ പഠനം അടിപൊളി

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ



Click it and Unblock the Notifications