സ്വകാര്യ ബാങ്കിംഗ് ഓഹരിയായ യെസ് ബാങ്ക് തുടര്‍ച്ചയായ 2 വ്യാപാര സെഷനിലെ നഷ്ടത്തിന് ശേഷം ചൊവ്വാഴ്ച നേട്ടമുണ്ടാക്കി. 9 ശതമാനം ഉയര്‍ന്ന് 16.75 രൂപയിലാണ് ഓഹരി ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. നാലാം പാദ ഫലത്തിന് മുന്നോടിയായാണ് ഓഹരിയിലെ കുതിപ്പ്. ഈ ആഴ്ച അവസാനം യെസ് ബാങ്ക് നാലാം പാദഫലം പുറത്തുവിടും. ഏപ്രില്‍ 22 ആണ് ഇതിനുള്ള തീയതിയായി നിശ്ചയിച്ചിട്ടുള്ളത്.
ഓഹരി വില
ചൊവ്വാഴ്ച 9.12ശതമാനം ഉയര്‍ന്ന് 16.75 രൂപയിലാണ് യെസ് ബാങ്ക് ഓഹരികൾ ക്ലോസ് ചെയ്തത്. കഴിഞ്ഞാഴ്ച 7.52 ശതമാനമാണ് യെസ് ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കിയത്. 6 മാസത്തിനിടെ 4.09 ശതമാനവും ഉയര്‍ന്നു. 2023-ൽ ഇതുവരെ 23.79 ശതമാനം ഇടിഞ്ഞ യെസ് ബാങ്ക് 1 വര്‍ഷത്തിനിടെ 17.38 ശതമാനം നേട്ടം നിക്ഷേപകർക്ക് നൽകുകയുണ്ടായി.
24.75 രൂപയാണ് ഓഹരിയുടെ 52 ആഴ്ചയിലെ ഉയർന്ന വില. 2022 ഡിസംബറിലാണ് ഈ വിലയിലേക്ക് യെസ് ബാങ്ക് ഓഹരികളെത്തിയത്. 12.25 രൂപയാണ് 12 ആഴ്ചയിലെ താഴ്ന്ന വില.

നാലാം പാദഫലം
Q4 ഫലത്തിൽ യെസ് ബാങ്ക് അറ്റാദയത്തില്‍ വര്‍ഷാടിസ്ഥാനത്തില്‍ 12.5 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നാണ് കൊട്ടക് ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നത്. 2021-22 നാലാം പാദത്തിലെ 367.50 കോടിയുടെ അറ്റാദായത്തില്‍ നിന്ന് 12.50 ശതമാനം കുറഞ്ഞ് 321.70 ശതമാനത്തിലെത്തുമെന്നാണ് കൊട്ടകിന്റെ നിഗമനം.
ബിസിനസ് വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന നെറ്റ് ഇന്ററസ്റ്റ് ഇൻകം കഴിഞ്ഞ വർഷത്തിലെ ഇതേ പാദത്തേക്കാൾ 6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നും കൊട്ടത് ഇക്വിറ്റീസ് പ്രതീക്ഷിക്കുന്നു. മൊത്തത്തിലുള്ള വായ്പ വളര്‍ച്ച വ്യവസായ ശരാശരിയേക്കാള്‍ 11 ശതമാനം പ്രതിവര്‍ഷം കുറവായിരിക്കുമെന്നും കൊട്ടക് ഇക്വിറ്റീസ് റിപ്പോർട്ട് പറയുന്നു.
യെസ് ബാങ്ക് ഓഹരി പങ്കാളിത്തം
മാര്‍ച്ച് 31 നുള്ള കണക്ക് പ്രകാരം 50.57 ലക്ഷം ഓഹരി ഉടമകളാണ് യെസ് ബാങ്കിനുള്ളത്. ഏറ്റവും കൂടുതൽ ഓഹരി ഉടമകളുള്ളതും യെസ് ബാങ്കിനാണ്. 13 മ്യൂച്വല്‍ ഫണ്ടുകള്‍ 0.12 ശതമാനം ഓഹരികളാണ് കൈവശം വെയ്ക്കുന്നത്. ബാങ്കുകള്‍ക്ക് 33.02 ശതമാനവും 13 ഇന്‍ഷൂറന്‍സ് കമ്പനികള്‍ 4.62 ശതമാനം യെസ് ബാങ്ക് ഓഹരികളും കയ്യില്‍ വെയ്ക്കുന്നു.
2022 ഡിസംബര്‍ വരെയുള്ള കണക്ക് പ്രകാരം എസ്ബിഐയാണ് ഏറ്റവും വലിയ ഓഹരി ഉടമ. 26.14 ശതമാനം ഓഹരികൾ എസ്ബിഐയുടെ കയ്യിലുണ്ട്. 2020 മാര്‍ച്ചില്‍ 10 രൂപയ്ക്കാണ് എസ്ബിഐ യെസ് ബാങ്ക് ഓഹരികൾ വാങ്ങിയത്.
എസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് , ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിംഗ് ഡെവലപ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ എന്നിവയ്ക്ക് യെസ് ബാങ്കില്‍ 1 ശതമാനം മുതല്‍ 4.34 ശതമാനം വരെ ഓഹരിയുണ്ട്.
ലക്ഷ്യ വില
ട്രെന്ഡ്ലൈന് ഡാറ്റ അനുസരിച്ച്, യെസ് ബാങ്ക് ഓഹരികള്‍ക്ക് ശരാശരി 19.3 രൂപയാണ് ബ്രോക്കര്‍ നൽകുന്ന ലക്ഷ്യ വില. ഇത് 16.97 ശതമാനം ഉയര്ചയാണ് കാണിക്കുന്നത്. പ്രൊവിഷനുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കാരണം ഡിസംബര്‍ പാദത്തില്‍ യെസ് ബാങ്കിന്റെ ലാഭം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ പാദത്തേക്കാൾ 80.66 ശതമാനം ഇടിഞ്ഞ് 51.52 കോടി രൂപയായിരുന്നു. നെറ്റ് ഇന്ററസ്റ്റ് ഇൻകം മൂന്നാം പാദത്തിൽ 11.7 ശതമാനം വളര്‍ന്ന് 1,971 കോടി രൂപയായിരുന്നു.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

RVNL ഓഹരി ഉടമകൾ ശ്രദ്ധിക്കുക: ഓഗസ്റ്റ് 17-ന് എക്സ്-ഡിവിഡന്റാകുന്നു; അറിയേണ്ട പ്രധാന കാര്യങ്ങൾ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബ്രോക്കറേജ് റേറ്റിംഗുകൾ മാറിയപ്പോൾ ശ്രദ്ധിക്കേണ്ട ഓഹരികൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ: ബാങ്കിംഗ്, ഓട്ടോ ഓഹരികളിൽ കുതിപ്പ്, ഐടി മേഖലയിൽ ജാഗ്രത!

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

10 രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ നിയന്ത്രണം; നിക്ഷേപകർക്ക് തിരിച്ചടിയോ?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ

ടാറ്റ മോട്ടോഴ്സിന്റെ വമ്പൻ കുതിപ്പ്: ഒന്നാം പാദ ഫലത്തിന് പിന്നിലെ രഹസ്യമെന്ത്?



Click it and Unblock the Notifications