ഈ വ്യാപാര ആഴ്ചയില്‍ മിഡ്കാപ് ഓഹരികളില്‍ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് യെസ് ബാങ്കാണ്. 11.62 ശതമാനത്തിന്റെ നേട്ടം അഞ്ച് ദിവസത്തിനിടെ ഓഹരിയിലുണ്ടായി. ശക്തമായ വാങ്ങല്‍ താല്‍പര്യം യെസ് ബാങ്ക് ഓഹരികളില്‍ നടക്കുന്നുണ്ട്. വെള്ളിയാഴ്ച 20.05 രൂപയില്‍ വ്യാപാരം ആരംഭിച്ച ഓഹരി 21.15 രൂപ വരെ കുതിച്ചു. 10 മാസത്തെ ഉയര്‍ന്ന നിലവാരമാണ് ഇത്. 2023 ഫെബ്രുവരിലാണ് യെസ് ബാങ്ക് ഓഹരികള്‍ സമാന നേട്ടമുണ്ടാക്കിയത്.
നിലവിലെ മുന്നേറ്റത്തിന് ടെക്‌നിക്കല്‍, ഫണ്ടമെന്റല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്നാണ് ഓഹരി വിപണി വിദഗ്ധരുടെ വിലയിരുത്തൽ. നാല് വര്‍ഷത്തിനിടെ ആദ്യമായി ഓഹരി 200 ദിവസ എക്‌സ്‌പോണൻഷ്യൽ മൂവിംഗ് ആവറേജ് മറികടന്നിട്ടുണ്ട്. 2023 സാമ്പത്തിക വർഷത്തിലും യെസ് ബാങ്ക് തുടർച്ചയായി ലാഭം രേഖപ്പെടുത്തുന്നുണ്ട്. ഈ അനുകൂല സാധ്യതകൾ പരിഗണിച്ച് യെസ് ബാങ്ക് ഓഹരിയുടെ സമീപകാല ലക്ഷ്യവിലയും അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ യെസ് ബാങ്ക് സ്റ്റോക്ക് മൾട്ടിബാഗറാകാൻ സാധ്യതയുണ്ടോ എന്നും പരിശോധിക്കാം.

ശക്തമായ അടിത്തറ
2018 ലെ പ്രതിസന്ധിക്ക് ശേഷം യെസ് ബാങ്കിന്റെ അടിസ്ഥാനകാര്യങ്ങൾ ശക്തമായയെന്നാന്ന് രാകേഷ് ബൻസാൽ വെഞ്ച്വേഴ്സിന്റെ സഹസ്ഥാപകൻ രാകേഷ് ബൻസാലിന്റെ നിഗമനം. വാർഷിക റിപ്പോർട്ടിൽ യെസ് ബാങ്കിന് 75 ലക്ഷം ഉപഭോക്താക്കളുണ്ട്. 3.54 ലക്ഷം കോടി മൊത്തം ആസ്തികളും 2.03 ലക്ഷം കോടി അഡ്വാൻസുകളുമാണ് ബാങ്ക് റിപ്പോർട്ട് ചെയ്യുന്നത്.
യുപിഐ പേയ്‌മെന്റുകളിലും എൻഇഎഫ്ടി ഔട്ട്‌വേർഡ് ഇടപാടുകളിലും യെസ് ബാങ്ക് ഒന്നാം സ്ഥാനത്താണ്. ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകളിൽ 22.80 ശതമാനം വിപണി വിഹിതം യെസ് ബാങ്കിനാണ്. അതോടൊപ്പം 9.20 ശതമാനം ശതമാനം വാർഷിക വളർച്ചയോടെ യെസ് ബാങ്ക് 2023 സാമ്പത്തിക വർഷത്തിൽ തുടർച്ചയായ രണ്ടാം വർഷവും ലാഭം രേഖപ്പെടുത്തി. യെസ് ബാങ്കിന്റെ ഓഹരികൾ ശക്തമായ മുന്നേറ്റം നടത്തുന്നതിനുള്ള ഒരു കാരണം ഇതാണ്.
എത്ര വരെ ഉയരാം
യെസ് ബാങ്ക് ഓഹരി 19.50 രൂപ നിലവാരത്തിന് മുകളിൽ റേഞ്ച് ബ്രേക്ക്ഔട്ട് നടന്നിട്ടുണ്ടെന്ന് ആനന്ദ് രതിയിലെ മെഹുൽ കോത്താരി വ്യക്തമാക്കുന്നു. ഇത് ഓഹരിയെ വരും ആഴ്ചകളിൽ 22 മുതൽ 24 രൂപ വരെ ഉയരത്തിലേക്ക് എത്തിക്കും. എങ്കിലും യെസ് ബാങ്ക് ഓഹരിക്ക് 17 രൂപയിൽ സ്റ്റോപ്പ് ലോസ് കരുതണമെന്ന് മെഹുൽ കോത്താരി പറഞ്ഞു.
യെസ് ബാങ്ക് ഓഹരികൾ 22.40 രൂപയിൽ പ്രതിരോധം നേരിടുന്നുണ്ടെന്നാണ് ചോയ്സ് ബ്രോക്കിംഗിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സുമീത് ബഗാഡിയയുടെ വിശകലനം. ഈ പ്രതിരോധം ഭേദിച്ചാൽ യെസ് ബാങ്ക് ഓഹരികൾക്ക് 25 രൂപ വരെ ഉയരാനുള്ള സാധ്യതയും അദ്ദേഹം സൂചിപ്പിക്കുന്നു.
അടുത്ത മൾട്ടിബാഗറോ
നിലവിലെ നിലവാരത്തിൽ നിന്ന് മൾട്ടിബാഗർ റിട്ടേൺ നൽകാനുള്ള കഴിവ് യെസ് ബാങ്ക് ഓഹരിക്കുണ്ടെന്നാണ് വിദഗധാഭിപ്രായം. ടെക്നിക്കൽ ചാർട്ടിൽ യെസ് ബാങ്ക് ഓഹരികൾ കഴിഞ്ഞ നാല് വർഷത്തിനിടെ ആദ്യമായി 200 ഡിഎംഇഎ തകർത്തു. ഇത് യെസ് ബാങ്ക് ഓഹരികളിൽ ശക്തമായ മുന്നേറ്റത്തെ സൂചിപ്പിക്കുന്നതായി രാകേഷ് ബൻസാൽ വെഞ്ച്വേഴ്സിന്റെ രാകേഷ് ബൻസാൽ പറഞ്ഞു. അതിനാൽ ഓരോ ഇടിവിന് ശേഷവും തിരിച്ചു വരവ് ഓഹരിയിൽ പ്രതീക്ഷിക്കാം.
നിലവിലെ ടെക്നിക്കൽ, ഫണ്ടമെന്റൽ പരിശോധിച്ചാൽ യെസ് ബാങ്ക് ഓഹരികൾ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 40 രൂപ നിലവാരത്തിലേക്ക് എത്തിയേക്കാം. ഹ്രസ്വകാലത്ത് ഓഹരി 25 രൂപയിൽ എത്താനും സാധ്യതയുണ്ട്.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ സ്വീകരിക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യത? ശ്രദ്ധിക്കേണ്ട ഓഹരികളും ബ്രോക്കറേജ് നിർദ്ദേശങ്ങളും ഇതാ

ആർവിഎൻഎൽ ഡിവിഡന്റ്: ഓഗസ്റ്റ് 18-ന് മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, ലാഭം ഉറപ്പാക്കാം!

മഹീന്ദ്ര ഓഹരികളിൽ വൻ കുതിപ്പിന് കളമൊരുങ്ങുന്നു; ടാർഗെറ്റ് പ്രൈസ് ഉയർത്തി ബ്രോക്കറേജ് സ്ഥാപനങ്ങൾ

സോഷ്യൽ മീഡിയയിലെ മൈക്രോക്യാപ് തരംഗം: പണം നഷ്ടപ്പെടാതിരിക്കാൻ തിങ്കളാഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: തിങ്കളാഴ്ച വിപണിയിൽ വൻ കുതിപ്പിന് സാധ്യതയുള്ള ഓഹരികൾ ഇവയാണ്

ടെക്നോക്രാഫ്റ്റ് വെഞ്ചേഴ്സ് ഐപിഒ ലിസ്റ്റിംഗ്: നിക്ഷേപകർക്ക് വൻ നേട്ടമോ അതോ റിസ്കോ?

ഗോദ്റെജ് ഓഹരികൾ കൂപ്പുകുത്തി, ബാങ്കിങ് ഓഹരികളിൽ കുതിപ്പ്: ഓഗസ്റ്റ് 12-ലെ വിപണിയിലെ നിർണ്ണായക മാറ്റങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ത്യൻ റെയിൽവേ ഓഹരികളിൽ വൻ ചാഞ്ചാട്ടം; ഐആർസിടിസി ഫലങ്ങളും വിപണിയിലെ മാറ്റങ്ങളും നിക്ഷേപകർ അറിയേണ്ടതെന്ത്?

പത്ത് രൂപയിൽ താഴെയുള്ള ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട അപകടസാധ്യതകൾ



Click it and Unblock the Notifications