ആഗോള ആശങ്കകൾക്കിടയിൽ വിപണി രണ്ട് ദിവസമായി ദിശകിട്ടാതെ അലയുകയായിരുന്ന വിപണിയെ വ്യാഴാഴ്ച നെഗറ്റീവ് വികാരം പിടികൂടിയതായി കാണാം. യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോ പവലിന്റെ പ്രസ്താവന വിപണിക്ക് കൂടുതൽ ആഘാതം നൽകും.
അതേസമയം മിഡ്കാപ്, സ്മോൾ കാപ് വിഭാഗത്തിൽ ചില ഓഹരികൾ മികച്ച പ്രകടനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മിഡ്കാപ്, സ്മോൾകാപ് സൂചികകളിലെ മികച്ച പ്രകടനത്തിനും ഇതാണ് കാരണം. ബാങ്കിംഗ് ഓഹരിയായ യെസ് ബാങ്ക് ഈ നേട്ടത്തിന്റെ ഭാഗമാണ്.
വ്യാഴാഴ്ചയും നേട്ടത്തിൽ ക്ലോസ് ചെയ്ത യെസ് ബാങ്ക് ഓഹരികൾ തുടർച്ചയായ എട്ടാം സെഷനിലും ഉയർന്ന നിലയിൽ തുടർന്നു. വ്യാഴാഴ്ച 4.45 ശതമാനം ഉയർന്ന് 18.77 രൂപയിലേക്ക് ഓഹരിയെത്തിയിരുന്നു. ഇൻട്രാഡേയിലെ ഉയർന്ന നിലവാരമായിരുന്നു ഇത്. 2.30 ശതമാനം നേട്ടത്തിൽ 18.30 രൂപയിലാണ് വെള്ളിയാഴ്ച ഓഹരി ക്ലോസ് ചെയ്തത്. എട്ട് വ്യാപാര ദിനങ്ങളിൽ 17.75 ശതമാനം വർധനവാണ് യെസ് ബാങ്ക് ഓഹരികളിലുണ്ടായത്. വരും ദിവസങ്ങളിൽ ഓഹരിയുടെ ഭാവി എന്താണ് എന്ന് പരിശോധിക്കാം.

മൂവിംഗ് ശരാശരിക്ക് മുകളിൽ
യെസ് ബാങ്ക് ഓഹരികൾ 5-ദിവസം, 10-, 20-, 30-, 50-, 100-, 150-, 200-ദിവസത്തെ സിമ്പിൾ മൂവിംഗ് ആവറേജുകളേക്കാൾ (എസ്എംഎ) ഉയർന്നാണ് വ്യാപാരം നടക്കുന്നത്. പൊതുവേ ഓഹരി 50, 200 ദിവസങ്ങളിലെ മൂവിങ് ആവറേജിന് മുകളിലാണ് സ്റ്റോക്ക് വ്യാപാരം നടത്തുന്നതെങ്കില്‍ മുകളിലേക്കായിരുക്കും അടിയന്തര ട്രെന്‍ഡ്. ഇനി 50, 200 ദിവസങ്ങളിലെ മൂവിങ് ആവറേജുകള്‍ക്ക് താഴെയാണ് സ്റ്റോക്കിന്റെ കിടപ്പെങ്കില്‍ ബെയറിഷ് ട്രെന്‍ഡ് പ്രതീക്ഷിക്കാം.
അതേസമയം, ഓഹരിയുടെ 14 ദിവസത്തെ റിലേറ്റീവ് സ്ട്രെങ്ത് സൂചിക (ആർഎസ്ഐ) 72.53 ആണ്. ആർഎസ്ഐ 30-ന് താഴെയുള്ള പരിധിയെ ഓവർസോൾഡായും 70-ന് മുകളിലുള്ള മൂല്യം ഓവർ ബോട്ടായുമാണ് കണക്കാക്കുന്നത്. ഓഹരിയുടെ ഒരു വർഷത്തെ ബീറ്റ 1.12 ആണ്. ഇത് ഓഹരിയുടെ ഉയർന്ന അസ്ഥിരതയെ സൂചിപ്പിക്കുന്നു.
20 രൂപ ഭേദിക്കുമോ
നിലവിലെ ലെവവുകൾ പരിഗണിച്ചുള്ള വിദഗ്ധരുടെ നിരീക്ഷണങ്ങൾ പ്രകാരം യെസ് ബാങ്ക് ഓഹരികൾ റസിസ്റ്റന്റ് ലെവലിന് അരികിലാണ്. ആനന്ദ് രതി ഷെയേഴ്‌സ് ആന്റ് സ്റ്റോക്ക് ബ്രോക്കേഴ്‌സിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ജിഗർ എസ് പട്ടേലിന്റെ നിരീക്ഷണത്തിൽ ഓഹരിക്ക് 19 രൂപയ്ക്ക് സമീപം വൻ പ്രതിരോധം ഉണ്ടാകും. ഏകദേശം 16 രൂപയാണ് ഓഹരിയുടെ സപ്പോർട്ട്.
യെസ് ബാങ്ക് ഓഹരിക്ക് 19 രൂപ ഭേദിക്കാനായാൽ വരും ആഴ്ചകളിൽ 21-22 രൂപ നിലവാരത്തിലേക്ക് ഓഹരി കുതിക്കാമെന്നും അദ്ദേഹം വിശദമാക്കുന്നു. 19 രൂപ നിലവാരത്തിലെ പ്രതിരോധം ഭേദിച്ചാൽ ഓഹരി പോസ്റ്റീവ് പ്രവണത നിലനിർത്തുകയും 22.50 രൂപയ്ക്കും 24.80 രൂപയ്ക്കും ഇടയിലുള്ള അടുത്ത ഉയർന്ന ലക്ഷ്യങ്ങളിലേക്ക് കുതിക്കുമെന്നും പ്രഭുദാസ് ലില്ലാധറിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലക്കൽ പറഞ്ഞു.
ഓഹരി പ്രകടനം
എട്ട് ദിവസമായി ഓഹരി മുന്നേറ്റമാണെങ്കിലും 2023 ൽ 10.92 ശതമാനം ഇടിവാണ് ഓഹരിയിലുണ്ടായത്. ഒരു വർഷത്തിനിടെ 10.88 ശതമാനം റിട്ടേൺ ഓഹരി നൽകി. 24.75 രൂപയാണ് 52 ആഴ്ചയിലെ ഉയർന്ന വില. 14.40 രൂപയാണ് 52 ആഴ്ച താഴ്ന്ന വില.
അറിയിപ്പ്
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നല്‍കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗ്രേനിയം ഇന്‍ഫര്‍മേഷന്‍ ടെക്നോളജീസും ലേഖകനും ഉത്തരവാദികളല്ല.
More From GoodReturns

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ ഈ 3 ഓഹരികൾ; ശ്രദ്ധിക്കേണ്ട നിർണ്ണായക ലെവലുകൾ ഇതാ

10 രൂപയിൽ താഴെയുള്ള ഈ പെനി ഓഹരികളിൽ വൻ മുന്നേറ്റം; നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളിൽ വില്പന സമ്മർദ്ദം; ബ്രോക്കറേജ് സ്ഥാപനങ്ങൾ ടാർഗെറ്റ് വില വെട്ടിക്കുറച്ചു, നിക്ഷേപകർ എന്ത് ചെയ്യണം?

എസ്എംഇ ഐപിഒ അലോട്ട്മെന്റ് സ്റ്റാറ്റസ് അറിയണോ? ഇന്ന് നിർണ്ണായക ദിവസം, നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഇൻഡിഗോ ഓഹരികളിൽ വൻ മാറ്റം; ബ്രോക്കറേജ് സ്ഥാപനങ്ങളുടെ പുതിയ ലക്ഷ്യവിലകൾ നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വരാജ് എൻജിൻസ് ബോർഡ് മീറ്റിംഗ്: ട്രാക്ടർ വിപണിയുടെ ഗതി മാറ്റുന്ന നിർണ്ണായക തീരുമാനങ്ങൾ വരുന്നു?

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബജാജ് ഓട്ടോയുടെ കുതിപ്പ്: ബ്രോക്കറേജ് സ്ഥാപനങ്ങൾ ലക്ഷ്യവില ഉയർത്തി, നിക്ഷേപകർക്ക് ഇനി എന്ത്?

റൈറ്റ്സ് നിക്ഷേപകർ ശ്രദ്ധിക്കുക: ഓഗസ്റ്റ് 4-ലെ ബോർഡ് യോഗത്തിൽ ഡിവിഡന്റ് പ്രഖ്യാപനത്തിന് സാധ്യത

ബജാജ് ഓട്ടോ, ടിവിഎസ് ഒന്നാം പാദ ഫലങ്ങൾ: നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക മാറ്റങ്ങൾ ഇവയാണ്

പാർലമെന്റ് സമ്മേളനം: MSME മേഖലയിൽ വൻ മാറ്റങ്ങൾ, ഓഹരി വിപണിയിൽ വരാനിരിക്കുന്ന അട്ടിമറികൾ ഇവയാണ്!



Click it and Unblock the Notifications