മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലെ നഷ്ട സാധ്യതയെ പറ്റി അറിയാവുന്നത് കൊണ്ടു തന്നെ മാറി നില്‍ക്കുന്നൊരു വിഭാഗം ഇന്നുമുണ്ട്. ഇത്തരത്തിലുള്ള സ്ഥിര വരുമാനക്കാര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപങ്ങളിലൊന്നാണ് ആവര്‍ത്തന നിക്ഷേപം. എസ്‌ഐപി പോലെ നിശ്ചിത ഇടവേളകളിലാണ് ആവര്‍ത്തന നിക്ഷേപത്തിലും പണം നിക്ഷേപിക്കേണ്ടത്. ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും ആവര്‍ത്തന നിക്ഷേപം ആരംഭിക്കാവുന്നതാണ്.
നഷ്ട സാധ്യത ഒട്ടുമില്ലാ എന്നതിനൊപ്പം ബാങ്കുകളിലെ നിക്ഷേപത്തിനും പലിശയ്ക്കും 5 ലക്ഷം രൂപ വരെ ഡിഐസിജിസി ഗ്യാരണ്ടിയുമുണ്ട്. മ്യൂച്വല്‍ ഫണ്ടിലേത് പോലെ ഓഹരി വിപണി ഇടിയുമ്പോള്‍ നിക്ഷേപത്തെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഇവിടെയില്ല. 5 വര്‍ഷ കാലാവധിയില്‍ ആവര്‍ത്തന നിക്ഷേപം ആരംഭിക്കുന്നൊരാള്‍ക്ക് 7 ലക്ഷം സ്വന്തമാക്കാന്‍ എത്ര രൂപ നിക്ഷേപിക്കണമെന്ന് നോക്കാം.
സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
എസ്ബിഐയില്‍ 12 മാസം മുതല്‍ 10 വർഷം വരെയാണ് ആവർത്തന നിക്ഷേപത്തിന്റെ കാലവധി. ചുരുങ്ങിയ നിക്ഷേപം 100 രൂപയാണ്. 10 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാവുന്ന തുക ഉയർത്താം. നിക്ഷേപത്തിന് നോമിനേഷൻ സൗകര്യവും ഓവർഡ്രാഫ്റ്റ്, ലോൺ സൗകര്യവും നേടാൻ സാധിക്കും. എസ്ബിഐയിൽ സ്ഥിര നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന അതേ പലിശ നിരക്കാണ് ആവർത്തന നിക്ഷേപത്തിന് ലഭിക്കുക.
5 വര്‍ഷത്തേക്കുള്ള ആവർത്തന നിക്ഷേപത്തിന് സാധാരണ നിക്ഷേപകർക്ക് 5.6 ശതമാനമാണ് പലിശ നിരക്ക്. മാസത്തില്‍ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് കാലാവധിയില്‍ 6.93 ലക്ഷം രൂപ ലഭിക്കും. മുതിര്‍ന്ന പൗരന്മാരുടെ ആവർത്തന നിക്ഷേപത്തിന് 5 വര്‍ഷത്തേക്ക് 6.10 ശതമാനമാണ് ലഭിക്കുന്ന പലിശ നിരക്ക്. 10,000 രൂപ മാസത്തില്‍ നിക്ഷേപിച്ചാലാണ് 5 വർഷത്തിന് ശേഷം 7.02 ലക്ഷം രൂപ നേടാനാവുക.
പോസ്റ്റ് ഓഫീസ് നിക്ഷേപം
പോസ്റ്റ് ഓഫീസ് ആവർത്തന നിക്ഷേപങ്ങളുടെ കാലാവധി 5 വര്‍ഷമാണ്. നിക്ഷേപത്തിന് 5.8 ശതമാനമാണ് പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്കും ഇതേ നിരക്കാണ്. 100 രൂപയാണ് ചുരുങ്ങിയ നിക്ഷേപത്തിന് ആവശ്യം. 10 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം ആരംഭിക്കാം. പരമാവധി നിക്ഷേപത്തിന് പരിധിയില്ല. പോസ്റ്റ് ഓഫീസിൽ വ്യക്തഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം.
12 മാസം നിക്ഷേപം തുടർന്നൊരാൾക്ക് 50 ശതമാനം തുക വായ്പയെടുതക്കാൻ സാധിക്കും. നിക്ഷേപ പലിശയേക്കാൾ 2 ശതമാനം പലിശ അധികം ലഭിക്കും. 5.8 ശതമാനം പലിശ നിരക്കിൽ മാസത്തിൽ 10,000 രൂപ നിക്ഷേപിക്കുന്നൊരാള്‍ക്ക് 5 വര്‍ഷത്തിന് ശേഷം 6.96 ലക്ഷം രൂപയാണ് ലഭിക്കുക. ലഭിക്കും.
എവിടെ നിക്ഷേപിക്കാം
നിക്ഷേപം തുടങ്ങാനൊരുങ്ങുന്നയാൾക്ക് പോസ്റ്റ് ഓഫീസാണോ എസ്ബിഐ ആണോ എന്ന് പരിശോധിക്കാം. എസ്ബിഐ ആവര്‍ത്തന നിക്ഷേപത്തിനും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപത്തിനും സാമ്യതകള്‍ ഒന്നു തന്നെയാണ്. നിക്ഷേപിക്കുന്ന തുകയും ഇരു നിക്ഷേപങ്ങളിലും തുല്യമാണ്. പലിശ നിരക്കിലാണ് വ്യത്യാസം കാണുന്നത്. കാലാവധിയിൽ പോസ്റ്റ് ഓഫീസിനേക്കാൾ കൂടുതൽ കാലം എസ്ബിഐയിൽ നിക്ഷപിക്കാൻ സാധിക്കും.
പോസ്റ്റ് ഓഫീസില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കും സാധാരണ പൗരന്മാര്‍ക്കും ഒരേ നിരക്കാണ് നല്‍കുന്നത്. സാധാരണ നിക്ഷേപകര്‍ക്ക് പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപമാണ് നല്ലത്. എസ്ബിഐയേക്കാള്‍ .0.20 ശതമാനം അധിക നിരക്ക് പോസ്റ്റ് ഓഫീസില്‍ ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് എസ്ബിഐ തിരഞ്ഞെടുക്കാം.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

യുക്കോ ബാങ്ക് പലിശ നിരക്ക് ഉയർന്നു; നിക്ഷേപകർക്ക് ഇനി കൊയ്ത്തുകാലമോ?

എഫ്ഡി നിക്ഷേപങ്ങളിൽ 8% ലാഭം കൊയ്യാൻ ഈ വഴി നോക്കൂ

ഹിൻഡാൽകോ, വേദാന്ത ഓഹരികളിൽ വൻ കുതിപ്പ്; നിക്ഷേപകർക്ക് ഇനി നല്ല കാലം?

ഓഹരി വിപണിയിൽ വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ അറിയാമോ?

ബെസ്കോം പവർകട്ട് ഇല്ല; ബംഗളൂരു നിവാസികൾക്ക് ഇന്ന് ആശ്വാസം

മുംബൈ-ബെംഗളൂരു വന്ദേ ഭാരത് സ്ലീപ്പർ: യാത്ര ഇനി അതിവേഗം

ആർബിഐ പണനയം നാളെ: നിങ്ങളുടെ ഇഎംഐ കുതിച്ചുയരുമോ?

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?



Click it and Unblock the Notifications