സ്റ്റേറ്റ് ബാങ്ക് ഹോംലോണുകളുടെ കാലാവധി 30 വര്‍ഷമാക്കി

സ്റ്റേറ്റ് ബാങ്ക് ഹോംലോണുകളുടെ കാലാവധി 30 വര്‍ഷമാക്കി
ഹോംലോണെടുക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. ലോണിന്റെ കാലാവധി പരമാവധി 30 വര്‍ഷമാക്കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. സ്വാഭാവികമായും മറ്റു ബാങ്കുകളും ഈ പാത പിന്തുടരാനാണ് സാധ്യത.

പലിശനിരക്കില്‍ തുടര്‍ച്ചയായി വ്യത്യാസം വരുന്നതു കൊണ്ടുള്ള അധികഭാരത്തില്‍ നിന്ന് ആളുകള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. നിരക്കുകളുടെ ബേസിക് പോയിന്റില്‍ 250 മുതല്‍ 300 പോയിന്റിന്റെ വരെ വര്‍ധനവാണുണ്ടായിട്ടുള്ളത്.

സ്വാഭാവികമായും 25 ബേസിക് പോയിന്റിന്റെ വര്‍ധനവ് ഒരു ലക്ഷം രൂപ കടമെടുത്ത ഒരാള്‍ക്ക് ചുരുങ്ങിയത് 17 രൂപയുടെ വര്‍ധനവാണ് പ്രതിമാസ അടവുകളില്‍ ഉണ്ടാക്കുക.

കാലാവധി കൂട്ടുന്നതോടെ പ്രതിമാസം വരുന്ന സാമ്പത്തിക ബാധ്യതയുടെ തോത് കുറയ്ക്കാമെന്ന മെച്ചമാണുള്ളത്. ഇപ്പോള്‍ 20 വര്‍ഷ കാലവധിയാണ് ലോണുകള്‍ക്കുള്ളത്. പ്രത്യേക അപേക്ഷ നല്‍കുകയാണെങ്കില്‍ അഞ്ചുവര്‍ഷം കൂട്ടിനല്‍കാറുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X