എന്താണ് ക്രഡിറ്റ്കൗണ്‍സിലിങ്ങ്?

By Kavitha Murthy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടത്തില്‍ മൂക്കോളം മുങ്ങി ജീവിതം അങ്കലാപ്പിലായോ? നിരാശപ്പെടേണ്ട ക്രെഡിറ്റ് കൗണ്‍സലിങ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കടം അന്‍പതുലക്ഷത്തില്‍ താഴെയാണെങ്കില്‍ സഹായം നിങ്ങളുടെ പടിവാതുക്കല്‍ തന്നെയുണ്ട്.
പേഴ്‌സണല്‍ ലോണ്‍, ഭവന-വാഹന വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ്, ചെറുകിട-ഇടത്തരം വ്യവസായങ്ങള്‍ എന്നിവയ്ക്ക് ഈ സേവനം ലഭ്യമാണ്. ബാങ്കിങ് കോഡ്‌സ് ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ബോര്‍ഡ് ഓഫ് ഇന്ത്യ (ബി.സി.എസ്.ബി.ഐ.) ആണ് ഈ സേവനം നല്‍കുന്നത്.

 

സേവനം പൂര്‍ണ്ണമായും സൗജന്യമാണ് . ഫീസ് ഇല്ല. നിങ്ങളുടെ കടബാധ്യതകള് മുഴുവന്‍ നാട്ടുകാര്‍ അറിയുമല്ലോ എന്ന വേവലാതിയും വേണ്ട. കടക്കാരും ബാങ്കുകളും നല്‍കുന്ന മുഴുവന്‍ വിവരങ്ങളും തികഞ്ഞ സ്വകാര്യതയോടെ മാത്രമേ കൗണ്‍സലര്‍ കൈകാര്യം ചെയ്യുകയുള്ളൂ.

 എന്താണ് ക്രഡിറ്റ്കൗണ്‍സിലിങ്ങ്?

നിങ്ങള്‍ക്കു കടമുള്ള ബാങ്കുകളുമായി കൗണ്‍സലര്‍ സംസാരിച്ച് തിരിച്ചടവിന് പറ്റിയ വിധത്തിലുള്ള പുതിയ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കും. ഇത് അനുസരിക്കാന്‍ ബാങ്കുകള്‍ക്ക് നിയമപരമായ ബാധ്യതയില്ലെങ്കിലും മിക്കപ്പോഴും അവരും ഇതില്‍ താല്പര്യം കാണിക്കാറുണ്ട്. ശണ്ഠ കൂടാതെ മറ്റ് നൂലാമാലകളില്ലാതെ പണം തിരിച്ചുകിട്ടുന്നത് അവര്‍ക്കും താല്പര്യമുള്ള കാര്യമാണല്ലോ. മാത്രമല്ല ഈ നടപടിക്രമങ്ങള്‍ അതിവേഗത്തില്‍ നടക്കുകയും ചെയ്യും.

ഇമെയില്‍ വിലാസം: creditcounselingbcsbi@rbi.or-g.in

തപാല്‍ വിലാസം:
Banking Codes and Standards Board of India
C-7, Reserve Bank of India Building
Bandra Kurla Complex Bandra (East)
Mumbai - 400 051
Tel No (022) 2657 1105

English summary

Debt and Credit Counselling The things you want to know

People who are struggling with debt, such people can think about credit counseling. This will be provided only to the borrowers of member banks in the retail segment e.g. personal loam/vehicle loan/home loan/Credit Card and MSE sector whose credit exposure does not exceed Rs. 50 lakh
English summary

Debt and Credit Counselling The things you want to know

People who are struggling with debt, such people can think about credit counseling. This will be provided only to the borrowers of member banks in the retail segment e.g. personal loam/vehicle loan/home loan/Credit Card and MSE sector whose credit exposure does not exceed Rs. 50 lakh
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X