അറിഞ്ഞോ പിഎഫ് തുക നേരിട്ട് പിന്‍വലിക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രൊവിഡന്റ് ഫണ്ട് ഇടപാടുകള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കുന്നതിന് മുന്നോടിയായി പി.എഫ് തുക പിന്‍വലിക്കാനുള്ള അപേക്ഷ തൊഴിലുടമയുടെ സാക്ഷ്യമുദ്രയില്ലാതെ ഓണ്‍ലൈനായി നേരിട്ടുനല്‍കാന്‍ അപേക്ഷകന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ (ഇ.പി.എഫ്.ഒ.) അനുമതി. നിലവിലെയോ മുമ്പത്തെയോ തൊഴിലുടമവഴി വേണം ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള ഫോമുകളില്‍ തൊഴിലുടമയുടെ ഒപ്പും സീലും നിര്‍ബന്ധമാണ് എന്നുമാത്രം.

ഇതില്ലാതെ അപേക്ഷ സമര്‍പ്പിക്കാം എന്നതാണ് പുതിയരീതിയുടെ മെച്ചം. യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി (യു.എ.എന്‍.) ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍നമ്പര്‍ എന്നിങ്ങനെയുള്ള കെ.വൈ.സി. വിവരങ്ങള്‍ ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. ഇവര്‍ക്ക് ഫോം19ഫോംഐ.ഒ.സി, ഫോം 31 എന്നിവവഴി നേരിട്ട് പി.എഫ്. കമ്മിഷണര്‍ക്ക് തൊഴിലുടമയുടെ സാക്ഷ്യമുദ്രയില്ലാതെ അപേക്ഷനല്‍കാം.

അറിഞ്ഞോ പിഎഫ് തുക നേരിട്ട് പിന്‍വലിക്കാം

ഓണ്‍ലൈനായല്ലാതെ അപേക്ഷിക്കുന്നവര്‍ 19 യു.എ.എസ്, എല്‍0 സി യു.എ.എന്‍., 31 യു.എ.എന്‍. എന്നീ പുതിയ ഫോമുകളില്‍ അപേക്ഷിക്കണം. തൊഴിലുടമയുടെ സാക്ഷ്യമുദ്ര ഇതില്‍ വേണ്ട. 5.65 കോടിപ്പേര്‍ക്കാണ് യു.എ.എന്‍. നല്‍കിയിരിക്കുന്നത്.2.13 കോടി ഉപഭോക്താക്കള്‍ അവരുടെ യു.എ.എന്‍. പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് ഇ.പി.എഫ്.ഒ. വെബ്‌സൈറ്റ് പറയുന്നത്.

English summary

Now, File PF Withdrawal Claims Without Employer's Attestation

Moving a step closer to online settlement of PF withdrawal claims, the Employees' Provident Fund Organisation (EPFO) has allowed its subscribers to file their applications directly to the retirement fund body without employers' attestation.

Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X