വാര്‍ഷിക ഫീസില്ലാത്ത 6 ക്രഡിറ്റ് കാര്‍ഡുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷികഫീസില്ല. ചിലവയ്ക്ക് വേറെ ഫീസുകള്‍ അടയക്കുമ്പോള്‍ വാര്‍ഷികഫീസ് വേണ്ടെന്നു വെക്കാറുണ്ട്.

ഇവിടെ പറയാന്‍ പോകുന്നത് വാര്‍ഷിക ഫീസില്ലാത്ത് 6 ക്രഡിറ്റ് കാര്‍ഡുകളെപ്പറ്റിയാണ്. വാര്‍ഷികഫീസില്ലാത്തതുകൊണ്ട് ഈ ക്രഡിറ്റ് കാര്‍ഡുകളാണ് നല്ലത് എന്നല്ല പക്ഷേ ക്രഡിറ്റ് കാര്‍ഡുകള്‍ വാങ്ങുമ്പോള്‍ ഇക്കാര്യവും നിങ്ങള്‍ക്ക് കണക്കിലെടുക്കാവുന്നതാണ്.

എച്ച്എസ്ബിസി പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡുകള്‍

എച്ച്എസ്ബിസി പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡുകള്‍

എച്ച്എസ്ബിസി പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് വാര്‍ഷിക ഫീസില്ല. ആദ്യത്തെ 90 ദിവസത്തെ എല്ലാ ഇടപാടുകള്‍ക്കും 10 ശതമാനം കാഷ്ബാക്ക് ലഭിക്കും.
പേയ്‌മെന്റുകളില്‍ 3 തവണ റിവാഡ് പോയിന്റുകള്‍ ഉണ്ടെന്നു മാത്രമല്ല എച്ച്എസ്ബിസി പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് ജോയിനിംഗ് ഫീസില്ല.

ഐസിഐസിഐ ബാങ്ക് ഇന്‍സ്റ്റന്റ് പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ്

ഐസിഐസിഐ ബാങ്ക് ഇന്‍സ്റ്റന്റ് പ്ലാറ്റിനം ക്രഡിറ്റ് കാര്‍ഡ്

ഫിക്‌സഡ് ഡിപോസിറ്റിന്മേല്‍ ലഭിക്കുന്ന ക്രഡിറ്റ് കാര്‍ഡാണിത്. വാര്‍ഷിക ഫീസില്ലാത്ത ഈ കാര്‍ഡിന്മേല്‍ മാസത്തില്‍ 2 സിനിമാ ടിക്കറ്റും ചിലവാക്കുന്ന ഓരോ 100 രൂപയ്ക്കും 3 റിവാര്‍ഡ് പോയിന്റുകളും ലഭിക്കും.

ആക്‌സിസ് ഇന്‍സ്റ്റാ ഈസി ക്രഡിറ്റ് കാര്‍ഡ്

ആക്‌സിസ് ഇന്‍സ്റ്റാ ഈസി ക്രഡിറ്റ് കാര്‍ഡ്

500 രൂപയുടെ ജോയിനിംഗ് ഫീസുള്ള ഈ കാര്‍ഡില്‍ കാര്‍ഡ് ഇഷ്യൂ ചെയ്ത് 45 ദിവസത്തിനുള്ളില്‍ 5000 രൂപ ചിലവാക്കുകയാണെങ്കില്‍ ആ പണം തിരിച്ച് നല്‍കും.

ഇന്ത്യന്‍ ഓയില്‍ സിറ്റി പ്ലാറ്റിനം കാര്‍ഡ്

ഇന്ത്യന്‍ ഓയില്‍ സിറ്റി പ്ലാറ്റിനം കാര്‍ഡ്

1000 രൂപ വാര്‍ഷിക ഫീസുണ്ടെങ്കിലും 30,000 രൂപയ്ക്കുമേല്‍ ഒരു വര്‍ഷം ചിലവാക്കുകയാണെങ്കില്‍ ആ ഫീസ് കാന്‍സലാവുന്നതാണ്.

ഗ്രോസറി ഷോപ്പിലും സൂപ്പര്‍ മാര്‍ക്കറ്റിലും 150 രൂപ വെച്ച് ചിലവാക്കിയാല്‍ 2 ടര്‍ബോ പോയിന്റുകള്‍ ലഭിക്കും. ഇന്ധനത്തിന് ഒരുപാട് തുക നിങ്ങള്‍ ചിലവഴിക്കുന്നുണ്ടെങ്കില്‍ ഇന്ത്യന്‍ ഓയില്‍ സിറ്റി പ്ലാറ്റിനം കാര്‍ഡ് എടുക്കുകയാണ് നല്ലത്.

 

എസ്ബിഐ കാര്‍ഡ്

എസ്ബിഐ കാര്‍ഡ്

ഇന്ത്യന്‍ ഓയില്‍ സിറ്റി പ്ലാറ്റിനം കാര്‍ഡ് പോലെ ഒരു നിശ്ചിത തുക ചിലവാക്കിയാല്‍ വാര്‍ഷിക ഫീസ് കട്ടാവുന്ന പ്ലാന്‍ ആണ് എസ്ബിഐ കാര്‍ഡിന്റേതും.ഒരു ലക്ഷം രൂപയാണ് ചിലവാക്കേണ്ടത്.
മറ്റു ഷോപ്പിംഗുകള്‍ക്ക് ഓഫറുകള്‍ ലഭിക്കുന്നതോടൊപ്പം സര്‍ചാര്‍ജുകള്‍ ഈടാക്കില്ല എന്ന പ്രത്യേകതയും എസ്ബിഐ കാര്‍ഡിനുണ്ട്.

സ്റ്റാന്‍ന്റേഡ് ചാര്‍ട്ടേര്‍ഡ് പ്ലാറ്റിനം റിവാര്‍ഡ്‌സ്

സ്റ്റാന്‍ന്റേഡ് ചാര്‍ട്ടേര്‍ഡ് പ്ലാറ്റിനം റിവാര്‍ഡ്‌സ്

സ്റ്റാന്‍ന്റേഡ് ചാര്‍ട്ടേര്‍ഡ് പ്ലാറ്റിനം റിവാര്‍ഡ്‌സിന് വാര്‍ഷിക ഫീസില്ല. പക്ഷേ ഇതാദ്യത്തെ വര്‍ഷത്തേയ്ക്ക് മാത്രമാണ് ബാധകം. സപ്ലിമെന്ററി കാര്‍ഡുകള്‍ക്ക് ചാര്‍ജുകളില്ല 399 രൂപയുടെ ജോയിനിംഗ് ഫീസു മാത്രമേയുള്ളൂ.

English summary

6 Credit Cards That Have No Annual Fees In India

Some credit cards have no annual fee, while for others there are charges that are waived-off if a certain amount is spent, within a given time frame.
Story first published: Friday, May 6, 2016, 16:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X