ക്രഡിറ്റ് കാര്‍ഡ് കടങ്ങള്‍ എങ്ങനെ വീട്ടും? 7 എളുപ്പവഴികള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രഡിറ്റ് കാര്‍ഡ് കടങ്ങള്‍ വലിയൊരു ചതിക്കുഴിയാണ് പലപ്പോഴും കാര്‍ഡ് ഉടമകള്‍ അതില്‍ത്തന്നെ വീഴുകയും ചെയ്യും.ക്രഡിറ്റ് കാര്‍ഡ് കമ്പനികളുടെ ഉയര്‍ന്ന പലിശ നിരക്കും അധിക ചാര്‍ജുകളും ഫീസുകളുമെല്ലാം ടെന്‍ഷന്‍ കൂട്ടാനേ ഉപകരിക്കുകയുള്ളൂ.

ഓഫറുകളും കിഴിവുകളും കണ്ട് മറ്റൊന്നും ആലോചിക്കാതെ എടുത്തു ചാടുന്നവരാണ് പലരും. വരാനിരിക്കുന്ന ബാധ്യതകള്‍ അപ്പോള്‍ ചിന്തിക്കുകയുമില്ല.

ക്രഡിറ്റ് കാര്‍ഡ് കടങ്ങള്‍ വീട്ടാന്‍ ഇതാ ചില പൊടിക്കൈകള്‍

1. ബാലന്‍സ് ട്രാന്‍സ്ഫര്‍

1. ബാലന്‍സ് ട്രാന്‍സ്ഫര്‍

ക്രഡിറ്റ് കാര്‍ഡ് ഉടമ കാര്‍ഡില്‍ അടക്കാനുള്ള പണം ഒരു കാര്‍ഡില്‍ നിന്നും മറ്റൊരു കമ്പനിയുടെ ക്രഡിറ്റ് കാര്‍ഡിലേക്ക് മാറ്റുന്നതാണ് ബാലന്‍സ് ട്രാന്‍സ്ഫര്‍.വാര്‍ഷിക ചാര്‍ജ് (എപിആര്‍) കുറക്കാന്‍ ഇതുവഴി കഴിയും.

2. അടക്കാനുള്ള തുക ഇഎംഐ ആക്കിമാറ്റാം

2. അടക്കാനുള്ള തുക ഇഎംഐ ആക്കിമാറ്റാം

ക്രഡിറ്റ് കാര്‍ഡ് കടം ഇഎംഐ ആക്കി മാറ്റി ഓരോ മാസത്തിലും കൃത്യമായ തുക നല്‍കി കടം വീട്ടാന്‍ കഴിയും.1.49% മുതല്‍ 1.99% വരെ പലിശ നിരക്കാണുണ്ടാവുക. ഇതൊരിക്കലും ക്രഡിറ്റ് സ്‌കോറിനെ ബാധിക്കില്ല.

3. നിക്ഷേപത്തില്‍ നിന്നുമടക്കാം

3. നിക്ഷേപത്തില്‍ നിന്നുമടക്കാം

ക്രഡിറ്റ് കാര്‍ഡ് കടം കൂടി നില്‍ക്കുമ്പോള്‍ നിക്ഷേപിച്ചിട്ടു കാര്യമില്ല.നിക്ഷേപത്തില്‍ നി്ന്നും ഒരു തുകയെടുത്ത് പേയ്‌മെന്റ് നടത്തി കടം വീട്ടാം.

4. മിനിമം തുക പോര

4. മിനിമം തുക പോര

മിനിമം തുക മാത്രം അടക്കുന്നത് കടം കൂട്ടുകയേ ഉള്ളൂ. കാരണം അടക്കാനുള്ള തുകയിന്മേല്‍ പലി
ശ കൂടും. ഇത് കടത്തിന്മേല്‍ കടമായി മാറാന്‍ സാധ്യതയുണ്ട്.

5. ബില്ലിംഗ് സൈക്കിള്‍ അറിയുക

5. ബില്ലിംഗ് സൈക്കിള്‍ അറിയുക

ഒന്നിലധികം ക്രഡിറ്റ് കാര്‍ഡുകളുണ്ടെങ്കില്‍ ബില്ലിംഗ് തീയതികള്‍ അറിഞ്ഞുവെക്കണം. ക്രഡിറ്റ് ഫ്രീ പിരിയഡുകളുടെ സൗജന്യം ഉപയോഗിക്കണം.

6. ചെലവ് ചുരുക്കാം

6. ചെലവ് ചുരുക്കാം

അനാവശ്യമായ ധൂര്‍ത്തൊഴിവാക്കാം. ആവശ്യങ്ങള്‍ക്കുമാത്രം പണം ചിലവഴിക്കുക. മിച്ചം പിടിക്കുന്ന പണം കടം വീട്ടാനുപയോഗിക്കാം.

7. ചില എളുപ്പ വഴികള്‍

7. ചില എളുപ്പ വഴികള്‍

ഒന്നിലധികം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാം. ബില്ലുകള്‍ ഇടക്കിടെ പരിശോധിക്കാം.സിബില്‍ സ്‌കോറും അത് മെച്ചപ്പെടുത്താനും ഇടക്ക് ശ്രദ്ധിക്കണം.

English summary

6 Smart Ways To Get Out Of Credit Card Debt

Credit card debt is a trap, where many individuals fall without even realizing. The main reason to pile a credit debt is ignorance and un managed credit cards.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X