ആദായ നികുതിയുടെ പരിധിക്ക് താഴെയാണോ നിങ്ങള്‍?എന്നാലും നികുതി കെട്ടാം

ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്.

By Shyncy
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദായ നികുതി അടയ്ക്കുന്നതിന് സര്‍ക്കാര്‍ ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട്. നിങ്ങളുടെ വാര്‍ഷിക വരുമാനം 2.5 ലക്ഷത്തില്‍ താഴെയാണെന്നിരിക്കട്ടേ, നിങ്ങള്‍ നികുതി അടയ്ക്കേണ്ട പരിധിയ്ക്ക് താഴെയാണ്. പക്ഷേ ചില പ്രത്യേക സാഹചര്യത്തില്‍ നിങ്ങള്‍ക്കും ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിയ്ക്കുകയും അതിന്റെ ചില ഉപയോഗങ്ങള്‍ കൈപ്പറ്റുകയും ചെയ്യാം. പ്രായമേറിയവര്‍, സ്ത്രീകള്‍ അങ്ങനെ വിവിധ കാറ്റഗറയില്‍ ഉള്‍പ്പെടുത്തി ചില ഇളവുകളും നല്‍കുന്നുണ്ട്. എന്നാല്‍ ആദായ നികുതി അടയ്ക്കാത്തവരാണെങ്കില്‍ പോലും നിങ്ങള്‍ക്ക് പലപ്പോഴും ലഭിയ്ക്കേണ്ട പല ഗുണങ്ങളും ഇത് മൂലം നഷ്ടമാകും.

ആദായ നികുതിയുടെ പരിധിയും മറ്റു വിവരങ്ങളും

വരുമാനത്തില്‍ നിന്ന് തന്നെ നികുതി ഈടാക്കുന്നവയും ഇല്ലാത്തവയും ഉണ്ട.് ഇവയില്‍ ചില മാറ്റങ്ങളൊക്കെ വരുത്തിയാല്‍ മറ്റ് ചില നേട്ടങ്ങള്‍ നിങ്ങള്‍ക്കുണ്ടാകും. അത്തരം ചില കാര്യങ്ങളെപ്പറ്റി പരിശോധിക്കാം.

എന്തൊക്കെയാണ് നേട്ടങ്ങള്‍

ആദായ നികുതി അടയ്ക്കേണ്ട പരിധ്ക്കുള്ളില്‍ ഉള്‍പ്പെട്ടവരല്ല നിങ്ങള്‍ എങ്കിലും നിങ്ങള്‍ക്കും ഇന്‍കം ടാക്സ് റിട്ടേണ്‍സ് സമര്‍പ്പിക്കാം. ഇതുകൊണ്ട് നഷ്ടമൊന്നും സംഭവി്ക്കില്ല. അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ചില നേട്ടങ്ങള്‍ ഉണ്ടാക്കാം.

ഇന്‍കം ടാക്സ് റിട്ടേണ്‍സ്  സമര്‍പ്പിക്കുന്നത്  കൊണ്ട് നിങ്ങള്‍ക്ക് ലഭിക്കുന്ന ചില ഗുണങ്ങളെപ്പറ്റി പറയാം. ഒരു ലോണ്‍ എടുക്കാനോ നല്ലൊരു വിസക്ക് വേണ്ടി നിങ്ങള്‍ ശ്രമി്ക്കുമ്പോഴാണ് ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യുന്നതിന്റെ ഗുണം നിങ്ങള്‍ക്ക് മനസിലാവുക. പല പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ഇടപാടുകാരോട് ഇന്‍കം ടാക്സ് റിട്ടേണ്‍സ് അടച്ച് രേഖ ചോദിക്കാറുണ്ട്. ലോണ്‍ കിട്ടാന്‍ പിന്നെ മാനേജരോട് അധികം സംസാരിക്കേണ്ടി വരില്ലെന്ന് ചുരുക്കം. പരിധിക്ക് താഴെയുള്ളവര്‍ക്കും ഇന്‍കംടാക്സ് റിട്ടേണ്‍സ് അടച്ച രേഖയുണ്ടെങ്കില്‍ വാഹന ലോണ്‍, ഹോം ലോണ്‍ എന്നിവയൊക്കെ എളുപ്പത്തില്‍  ലഭിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.


ജോലിയിലും ഗുണങ്ങള്‍

ജോലി ചെയ്യുന്ന സ്ഥാപനത്തിലും നമുക്ക് ടാക്സ് റിട്ടേണ്‍സ് കൊണ്ട് ചില ഉപയോഗങ്ങളൊക്കെയുണ്ട്. നിങ്ങള്‍ ജോലിക്ക് പുറമെ ചില ഫ്രീലാന്‍സ് വര്‍ക്കിലൂടെ പണം സമ്പാദിക്കുന്ന ആളാണെങ്കില്‍, നിങ്ങളുടെ ഓഫീസില്‍ നിന്നും ടാക്സ് ഡിഡക്ടഡ് അറ്റ് സോഴ്സ് (ടിഡിഎസ്) പത്ത് ശതമാനം കട്ട് ചെയ്യുന്നുവെന്ന് കരുതുക, ആദായ നികുതി അട്ക്കേണ്ട പരിധിയില്‍ നിങ്ങള്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍ റീഫണ്ട് ചെയ്യാന്‍ നിങ്ങള്‍ക്ക് കമ്പനിയോട് ആവശ്യപ്പെടാം

 ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, അബദ്ധം പറ്റരുത് ഇന്‍കം ടാക്‌സ് ഫയല്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക, അബദ്ധം പറ്റരുത്

English summary

Benefits of filing tax return even without taxable income

Benefits of filing tax return even without taxable income
Story first published: Friday, January 13, 2017, 16:02 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X