വിവാഹം കഴിച്ച് ആദ്യ 90 ദിവസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തീർച്ചയായും ചില തീരുമാനങ്ങൾ എടുക്കണം.
പണത്തിന് ദാമ്പത്യ ജീവിതത്തിൽ വളരെ വലിയ സ്ഥാനം തന്നെയുണ്ട്. ഭാര്യാ-ഭർതൃ ബന്ധത്തിലെ ചില സമ്മർദ്ദങ്ങൾക്കും ചില സാഹചര്യങ്ങളിൽ വിവാഹ മോചനത്തിലേയ്ക്ക് വരെ നയിക്കാൻ പണം കാരണമാകാറുണ്ട്. അതുകൊണ്ട് തന്നെ വിവാഹം കഴിച്ച് ആദ്യ 90 ദിവസങ്ങൾക്കുള്ളിൽ തന്നെ ദമ്പതികൾ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തീർച്ചയായും ചില തീരുമാനങ്ങൾ എടുക്കണം. അവ എന്തൊക്കെയാണെന്ന് നോക്കാം...
പേര് മാറ്റം
ഇത് പ്രധാനമായും സ്ത്രീകൾക്കാണ് ബാധകം. വിവാഹ ശേഷം പേരിനൊപ്പം ഭർത്താവിന്റെ പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉൾപ്പെടെ എല്ലാ രേഖകളിലും നിങ്ങളുടെ പേരുകൾ അപ്ഡേറ്റ് ചെയ്യണം.
ഗുണഭോക്താക്കൾ
നിങ്ങളുടെ റിട്ടയർമെൻറ് അക്കൗണ്ടുകൾ, ലൈഫ് ഇൻഷുറൻസ് കോൺട്രാക്റ്റുകൾ, ഫിനാൻഷ്യൽ അക്കൗണ്ടുകൾ എന്നിവയിൽ ഗുണഭോക്താക്കളുടെ പേരുകൾ വിവാഹ ശേഷം ആവശ്യമെങ്കിൽ മാറ്റാവുന്നതാണ്. അച്ഛനമ്മമാരുടെ മരണ ശേഷം മക്കൾ തീർച്ചയായും ചെയ്യേണ്ട കാര്യങ്ങൾ
നികുതി ബാധ്യത
രണ്ട് പേരും ജോലി ചെയ്യുന്നവരാണെങ്കിൽ ഇരുവരും സംയുക്തമായി തന്നെ നികുതി ബാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യണം. ദമ്പതികൾ വിവാഹശേഷം മാരിറ്റൽ സ്റ്റാറ്റസ് സിംഗിൾ എന്നത് മാറ്റി മാരീഡ് എന്നാക്കാൻ മറക്കരുത്. കാരണം ഇത് നിങ്ങൾക്ക് വർഷാവസാനം വലിയ നികുതിയിളവാണ് നൽകുക.
ഭാവി തീരുമാനങ്ങൾ
ഭാവിയെക്കുറിച്ച് ഇരുവർക്കുമുള്ള ആഗ്രഹങ്ങളും സ്വപ്നങ്ങളും പങ്കു വയ്ക്കുക. വീടു വാങ്ങൽ, മക്കൾക്കായുള്ള സേവിംഗ്സ്, പുതിയ ബിസിനസുകൾ തുടങ്ങി ഇരുവരുടെയും വ്യക്തിപരമായതും പ്രൊഫഷണൽ ലക്ഷ്യങ്ങളും ചർച്ച ചെയ്യുകയും മുൻഗണന നൽകുകയും ചെയ്യുക. മക്കളുടെ വിവാഹത്തിനും പഠനത്തിനും കാശ് മാറ്റിവയ്ക്കാം; മികച്ച ലാഭം നൽകുന്ന നിക്ഷേപ പദ്ധതികൾ
ചെലവുകൾ നിയന്ത്രിക്കാം
ചെലവുകൾ നിയന്ത്രിച്ച് ഒരാളുടെ ശമ്പളം പൂർണമായും സേവിംഗ്സിന് ആയും മറ്റേയാളുടേത് ചെലവിനായും എടുക്കാവുന്നതാണ്. മികച്ച നിക്ഷേപ മാർഗങ്ങളും മറ്റും കണ്ടെത്തി പണം നിക്ഷേപിക്കുകയും ചെയ്യാം. പൈസയെക്കുറിച്ച് ഇനി ടെൻഷൻ വേണ്ട...പണം കൈയിൽ നിൽക്കാൻ ചില കുറക്കുവഴികൾ ഇതാ...
ബഡ്ജറ്റ് തയ്യാറാക്കുക
മികച്ച ബഡ്ജറ്റ് സാമ്പത്തിക അച്ചടക്കത്തിന്റെ സുപ്രധാന ഘടകമാണ്. ഇരുവരുടെയും ശമ്പളത്തിന്റെ 50 ശതമാനം ചെലവുകൾക്കായും 30 ശതമാനം മറ്റ് അത്യാവശ്യ കാര്യങ്ങൾക്കായും ബാക്കി 20 ശതമാനം നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾക്കോ സേവിംഗ്സിലേയ്ക്കോ മാറ്റി വയ്ക്കാവുന്നതാണ്. ഈ അനുപാതത്തിൽ ഓരോരുത്തർക്കും വ്യക്തിപരമായ രീതിയിൽ മാറ്റങ്ങളും വരുത്താം. എന്തായാലും എല്ലാവരും ചിന്തിക്കേണ്ട അടിസ്ഥാനപരമായ കാര്യം വരവ് അറിഞ്ഞ് വേണം ചെലവ് എന്നതു തന്നെ.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications