കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ‘മുറ്റത്തെ മുല്ല' എന്നാണ് സർക്കാരിന്റെ ഈ പദ്ധതിയുടെ പേര്.
ഇനി ബാങ്കുകളുടെ അമിത പലിശയിൽ നിന്നും കൊള്ള പലിശക്കാരിൽ നിന്നും സാധാരണക്കാര്‍ക്ക് മോചനം. കുടുംബശ്രീയുമായി സഹകരിച്ച് ലഘുവായ്പാ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. 'മുറ്റത്തെ മുല്ല' എന്നാണ് സർക്കാരിന്റെ ഈ പദ്ധതിയുടെ പേര്.
സഹകരണ സംഘങ്ങൾ
സഹകരണ സംഘങ്ങളുമായി ചേര്‍ന്നാണ് വായ്പാ പദ്ധതി ഒരുക്കുന്നത്. ആവശ്യക്കാരുടെ വീടുകളിലെത്തി ലളിതമായ നടപടിക്രമങ്ങളിലൂടെ ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ലഘുവായ്പ നല്‍കുന്നതാണ് പദ്ധതി. കൊള്ള പലിശക്കാരില്‍ നിന്നു വായ്പയെടുത്ത് കടക്കെണിയിലാകുന്നവരെ രക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
തിരിച്ചടവ് ആഴ്ച്ച തോറും
1,000 മുതല്‍ 25,000 രൂപ വരെയാണ് വായ്പയായി നല്‍കുക. ആഴ്ചതോറും ലഘുവായ തിരിച്ചടവ് ക്രമീകരണത്തിലൂടെയാണ് ഗുണഭോക്താവില്‍ നിന്നും വായ്പാ തുക ഈടാക്കുന്നത്. 52 തവണകളായി വരെ തുക തിരിച്ചടക്കാം. 12 ശതമാനമാണ് പലിശ നിരക്ക്. കുടുംബശ്രീ പ്രവർത്തകരാണ് വായ്പാ ആവശ്യക്കാരെ കണ്ടെത്തുന്നത്.
മുറ്റത്തെ മുല്ലയുടെ ലക്ഷ്യങ്ങൾ
- സഹകരണ പ്രസ്ഥാനത്തിന് ജനങ്ങളോടുള്ള പ്രതിബദ്ധത ഉറപ്പുവരുത്തുക
- സംഘങ്ങളുടെ സാമൂഹിക സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുക
- ജനങ്ങളുടെ സാമ്പത്തിക സാക്ഷരത വര്‍ദ്ധിപ്പിക്കുക
ഉദ്ഘാടനം നാളെ
പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂണ്‍ 26ന് പാലക്കാട് മണ്ണാര്‍കാട്ട് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന് നിർവ്വഹിക്കും. പാലക്കാട് ജില്ലയിലാണ് മുറ്റത്തെ മുല്ല പദ്ധതി ആദ്യം നടപ്പിലാക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
