രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഫ്ലെക്സി ഡെപ്പോസിറ്റ് അക്കൗണ്ട് തുറക്കുന്നതിനുള്ള ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നു. ഇത് ഒരു റെക്കറിംഗ് അക്കൗണ്ടിന് സമാനമായ അക്കൗണ്ടാണ്. ഒരു ഫ്ലെക്സി അക്കൗണ്ടിൽ എല്ലാ മാസവും ഒരു നിശ്ചിത തുക തന്നെ നിക്ഷേപിക്കണമെന്നില്ല. നിക്ഷേപിക്കുന്ന തുക എത്രയാണെന്നും എത്ര മാസങ്ങളിൽ ആണെന്നും നിക്ഷേപകന് തന്നെ തീരുമാനിക്കാവുന്നതാണ്. പ്രതിമാസ തുകയായി ഒട്ടും നിക്ഷേപിച്ചിലെങ്കിൽ, ഒരു സാമ്പത്തിക വർഷത്തേക്ക് എസ.ബി. ഐ. 50 രൂപ പിഴയായി ഈടാക്കുന്നതാണ്.

എസ്ബിഐയുടെ ഫ്ലെക്സി ഡിപ്പോസിറ്റ് അക്കൗണ്ടഇനി കുറിച്ച് അറിയേണ്ട ചില കാര്യങ്ങൾ
ഈ സൗകര്യം ലഭിക്കുന്നതിന് നിങ്ങൾക്ക് ഒരു സേവിംഗ്സ് ബാങ്ക് അക്കൗണ്ടും ഫിക്സഡ് ഡിപ്പോസിറ്റ് അക്കൗണ്ടും ഉണ്ടായിരിക്കണം. മാത്രമല്ല നിങ്ങളുടെ ഫിക്സ്ഡ് ഡിപ്പോസിറ്റ് അക്കൗണ്ട് സേവിംഗ്സ് ബാങ്ക് അക്കൌണ്ടുമായി ബന്ധിപ്പിക്കുകയും വേണം. ഇതുവഴി ഓട്ടോമാറ്റിക്കായി പണം ഫിക്സഡ് ഡിപ്പോസിറ്റിലേയ്ക്ക് മാറ്റാം.
തുക: എസ്ബിഐയുടെ ഫ്ലെക്സി സ്കീമിന് മിനിമം ഗഡു തുക 500 രൂപയാണ്, ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 5,000 രൂപ നിക്ഷേപിക്കണം. പത്തു ഗഡുക്കളായി പരമാവധി 50000 രൂപ വരെ നിക്ഷേപിക്കാം.
കാലാവധി:എസ്ബിഐ ഫ്ലെക്സി ഡിപ്പോസിറ്റ് സ്കീമിന് കുറഞ്ഞത് 5 വർഷവും പരമാവധി 7 വർഷവുമാണ് കാലാവധി.
പലിശ നിരക്ക്: പലിശ നിരക്കും ഫിക്സഡ് ഡിപ്പോസിറ്റുകക്കുള്ള അതേ പലിശ നിരക്കാണ് ഫ്ലെക്സി ഡെപ്പോസിറ്റ് അക്കൗണ്ടുകൾക്കും. മൂന്നു മാസം കൂടുമ്പോഴാണ് പലിശ കണക്കാക്കുന്നത് .5 വർഷം മുതൽ 10 വർഷം വരെ കാലാവധി പൂർത്തിയാക്കുന്ന സാധാരണ പൗരന്മാർക്ക് 6.85 ശതമാനം പലിശയും, മുതിർന്ന പൌരന്മാർക്ക് 7.35 ശതമാനം പലിശയും എസ്ബിഐ നൽകും.
കാലാവധി തീരുന്നതിനു മുൻപുള്ള പിൻവലിക്കൽ : എസ്ബിഐയുടെ ഫ്ലെക്സി സ്കീമിൽ കാലാവധി തീരുന്നതിനു മുൻപുള്ള പിൻവലിക്കൽ അനുവദിനീയമല്ല. എങ്കിലും അത്യാവശ്യ സാഹചര്യങ്ങളിൽ നിക്ഷേപകർ പിൻവലിക്കുകയാണെങ്കിൽ അക്കൗണ്ട് അനുസരിച്ചുള്ള പലിശ നിരക്കിൽ നിന്നും 0.5 ശതമാനം കുറച്ചായിരിക്കും പണം ലഭിക്കുക.
മറ്റ് സൗകര്യങ്ങൾ: ഈ പദ്ധതിയിൽ വായ്പാ സൌകര്യം, നോമിനേഷൻ സൗകര്യം, പാസ്ബുക്ക് സൗകര്യം എന്നിവയും ലഭ്യമാണ്. പലിശ നൽകേണ്ടത് ടിഡിഎസ് (സ്രോതസിൽ നികുതിയിളവ്) വിധേയമാണ്
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications