ബാങ്ക് നിക്ഷേപത്തേക്കാൾ ലാഭം ഈ പോസ്റ്റ് ഓഫീസ് നിക്ഷേപം; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഇന്ത്യ പോസ്റ്റ് അഥവാ പോസ്റ്റല്‍ വകുപ്പ് നല്‍കിവരുന്ന ബാങ്കിംഗ് സേവനങ്ങളിലൊന്നാണ് 5 വര്‍ഷ പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് അഥവാ ആര്‍ഡി അക്കൗണ്ട്. ഓരോ മാസവും നിശ്ചിത തുക നിക്ഷേപിക്കുന്ന പദ്ധതിയാണിത്. സാധാരണക്കാരില്‍ നിക്ഷേപക ശീലം വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന ചെറിയ ചെറിയ സേവിംഗ്‌സ് സ്‌കീമുകളാണ് പോസ്റ്റ് ഓഫീസിലേത്. നിലവില്‍ അത്തരം ഒന്‍പത് സ്‌കീമുകള്‍ ഇവിടെ ലഭ്യമാണ്. ചെറുകട നിക്ഷേപ പദ്ധതികളില്‍ സര്‍ക്കാര്‍ അപ്പപ്പോള്‍ നിശ്ചയിക്കുന്ന പലിശ നിരക്കാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടിനും ബാധകമാവുക.

പോസ്റ്റ് ഓഫീസ്

പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങളാണ് ചുവടെ:

1. ഏത് പോസ്‌റ്റോഫീസിലും പണമോ ചെക്കോ നല്‍കി റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാം. ചെക്കാണ് നല്‍കുന്നതെങ്കില്‍ അത് നല്‍കുന്ന തീയതിയാണ് ഡെപ്പോസിറ്റ് തീയതിയായി പരിഗണിക്കുക. ഒരു പോസ്‌റ്റോഫീസില്‍ എത്ര റിക്കറിംഗ് അക്കൗണ്ടുകളും തുറക്കാം.

 

2

2. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റിന് 7.3 ശതമാനം വാര്‍ഷിക പലിശ ലഭിക്കും. ഓരോ മൂന്നു മാസത്തിലുമാണ് പലിശ കണക്കാക്കുക.

3. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്ക് 10 രൂപയുടെ നിക്ഷേപം 725.5 രൂപയായി മാറും. മെച്വറായ ശേഷം വീണ്ടും അഞ്ചു വര്‍ഷത്തേക്ക് ഒന്നിച്ചോ വര്‍ഷാവര്‍ഷമോ അത് പുതുക്കി പദ്ധതിയില്‍ തുടരാം.

4. പോസ്റ്റ് ഓഫീസ് റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുറക്കാനുള്ള ഏറ്റവും കുറഞ്ഞ തുക 10 രൂപയാണ്. 10 രൂപയ്ക്ക് മുകളില്‍ അഞ്ച് രൂപയുടെ ആവര്‍ത്തികളായി നിക്ഷേപിക്കാം.

 

3

5. പോസ്റ്റ് ഓഫീസിലെ ഈ റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുകയ്ക്ക് പരിധിയില്ല. എത്ര രൂപ വേണമെങ്കിലും നിക്ഷേപിക്കാം.

6. ഒരു വര്‍ഷത്തിനു ശേഷം മൊത്തം നിക്ഷേപത്തിന്റെ പകുതി തുകവരെ പിന്‍വലിക്കാം. ഒരു പ്രാവശ്യം മാത്രമേ ഇങ്ങനെ പിന്‍വലിക്കാനാവൂ. ഈ തുകയാവട്ടെ നിക്ഷേപം കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് നിശ്ചിത പലിശയടക്കം ഒന്നിച്ച് തിരിച്ചടച്ചിരിക്കണം.

7. ചുരുങ്ങിയത് ആറു മാസത്തെ ഇന്‍സ്റ്റാള്‍മെന്റ് മുന്‍കൂറായി ഒന്നിച്ച് അടയ്ക്കുന്നവര്‍ക്ക് റിബേറ്റിന് അര്‍ഹതയുണ്ടായിരിക്കും.

 

4

8. പ്രായപൂര്‍ത്തിയാവാത്ത മൈനറുടെ പേരിലും റിക്കറിംഗ് ഡിപ്പോസിറ്റ് അക്കൗണ്ട് തുടങ്ങാം. എന്നാല്‍ 10 വയസ്സായ മൈനര്‍ക്ക് സ്വന്തമായും അക്കൗണ്ട് തുടങ്ങുകയും കൈകാര്യം ചെയ്യുകയുമാവാം.

9. രണ്ട് മുതിര്‍ന്നവര്‍ക്ക് ജോയിന്റ് അക്കൗണ്ടായും ഇത് ആരംഭിക്കാം. ആരംഭിച്ചതിനു ശേഷം സിംഗിള്‍ അക്കൗണ്ട് ജോയിന്റ് അക്കൗണ്ടായും തിരിച്ചും മാറ്റാനും സൗകര്യമുണ്ട്.

10. ഒരു പോസറ്റ് ഓഫീസില്‍ നിന്ന് മറ്റൊരു പോസ്റ്റ് ഓഫീസിലേക്ക് അക്കൗണ്ട് മാറ്റാനും സംവിധാനമുണ്ട്. അക്കൗണ്ട് തുടങ്ങുന്ന സമയത്തും തുടങ്ങിയതിനു ശേഷവും ഒരാളെ നോമിനിയായി നല്‍കുകയും ചെയ്യാം.

 

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X