രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ ഫ്ലെക്സി ഡിപ്പോസിറ്റ് അക്കൗണ്ട് വഴി ഉപഭോക്താക്കൾക്ക് മാസാമാസം നിക്ഷേപം നടത്താം. റിക്കറിംഗ് അക്കൗണ്ടിന് സമാനമാണെങ്കിലും ഈ അക്കൗണ്ടിൽ എല്ലാ മാസവും ഒരു നിശ്ചിത തുക നിക്ഷേപിക്കണമെന്നില്ല. കൈയിലുള്ള പണത്തിന് അനുസരിച്ച് ഓരോ മാസവും നിക്ഷേപം നടത്താം എന്നതാണ് ഫ്ലെക്സി ഡിപ്പോസിറ്റിന്റെ പ്രത്യേകത. കൂടുതൽ വിവരങ്ങൾ ഇതാ..
നിക്ഷേപ തുക
ഫ്ലെക്സി ഡിപ്പോസിറ്റിൽ കുറഞ്ഞത് 500 രൂപയാണ് ഓരോ മാസവും നിക്ഷേപിക്കേണ്ടത്. ഒരു സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 5,000 രൂപ എങ്കിലും നിക്ഷേപിക്കണം. പത്തു ഗഡുക്കളായി പരമാവധി 50000 രൂപ വരെ നിക്ഷേപിക്കാം.
പിഴ
പ്രതിമാസ നിക്ഷേപം മുടക്കിയാൽ ബാങ്ക് പിഴ ഈടാക്കും. ഒരു സാമ്പത്തിക വർഷം എസ്ബിഐ 50 രൂപയാണ് പിഴ ഈടാക്കുന്നത്.
കാലാവധി
എസ്ബിഐ ഫ്ലെക്സി ഡിപ്പോസിറ്റ് സ്കീമിന്റെ ഏറ്റവും കുറഞ്ഞ കാലാവധി 5 വർഷവും പരമാവധി കാലാവധി 7 വർഷവുമാണ്.
പലിശ നിരക്ക്
ഫിക്സഡ് ഡിപ്പോസിറ്റുകൾക്കുള്ള അതേ പലിശ നിരക്കാണ് ഫ്ലെക്സി ഡിപ്പോസിറ്റുകൾക്കും ലഭിക്കുന്നത്. മൂന്നു മാസം കൂടുമ്പോഴാണ് പലിശ കണക്കാക്കുന്നത്. സാധാരണ പൗരന്മാർക്ക് 6.85 ശതമാനം പലിശയും സീനിയർ സിറ്റിസൺസിന് 7.35 ശതമാന പലിശയുമാണ് ബാങ്ക് നൽകുന്നത്.
കാലാവധി തീരും മുമ്പുള്ള പിൻവലിക്കൽ
കാലാവധി തീരുന്നതിന് മുമ്പും പണം പിൻവലിക്കാവുന്നതാണ്. എന്നാൽ ഇങ്ങനെ പിൻവലിക്കുമ്പോൾ ലഭിക്കുന്ന പലിശ നിരക്കിൽ നിന്ന് 0.5 ശതമാനം കുറച്ചായിരിക്കും പണം ലഭിക്കുക.
മറ്റ് ആനുകൂല്യങ്ങൾ
ഈ പദ്ധതിയിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ താഴെ പറയുന്നവയാണ്.
- നിക്ഷേപ തുകയിൽ നിന്ന് വായ്പ സൗകര്യം
- അക്കൗണ്ട് ഉടമയ്ക്ക് നോമിനിയെ വയ്ക്കാവുന്നതാണ്
- പാസ്ബുക്ക് സൗകര്യം
- നിക്ഷേപത്തിന് ലഭിക്കുന്ന പലിശ നികുതിയിളവിന് വിധേയമാണ്
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications