ഈ ലോൺ സർക്കാർ ജീവനക്കാർക്ക് മാത്രമുള്ളത്; പലിശ കുറവ്, പ്രോസസിം​ഗ് ഫീസില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇതിനായി വിവിധ ബാങ്കുകൾ പല തരത്തിലുള്ള ഹോം ലോണുകളും നൽകുന്നുണ്ട്. എന്നാൽ എസ്ബിഐ സർക്കാർ ജീവനക്കാരുടെ വീട് എന്ന സ്വപ്നത്തിനായി നൽകുന്ന വായ്പാ പദ്ധതിയാണ് ശൗര്യ ഹോം ലോൺ. പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..

സർക്കാർ ജീവനക്കാർക്ക് മാത്രം

സർക്കാർ ജീവനക്കാർക്ക് മാത്രം

കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മാത്രമുള്ളതാണ് ഈ വായ്പാ പദ്ധതി. അതായത് പെൻഷന് അർഹതയുള്ള ജോലിയുള്ളവർക്ക് ശൗര്യ ഹോം ലോണിന് അപേക്ഷിക്കാവുന്നതാണ്.

വായ്പ തുക

വായ്പ തുക

താഴെ പറയുന്ന ഘടകങ്ങൾ അനുസരിച്ചാണ് ബാങ്ക് വായ്പാ തുക നിശ്ചയിക്കുന്നത്.

  • അപേക്ഷകന്റെ വരുമാനം
  • തിരിച്ചടവ് ശേഷി
  • വയസ്സ്
  • ആസ്തികൾ
  • ബാധ്യതകൾ
  • നിർദിഷ്ട വീട് അല്ലെങ്കിൽ ഫ്ലാറ്റിന്റെ വില
  • കുറഞ്ഞ പലിശ നിരക്ക്

    കുറഞ്ഞ പലിശ നിരക്ക്

    കുറഞ്ഞ പലിശ നിരക്കും സീറോ പ്രോസസിങ് ഫീസുമാണ് ഈ വായ്പയുടെ പ്രത്യേകത. കൂടാതെ മറ്റു ചാർജുകളും വായ്പ കാലാവധിയ്ക്ക് മുമ്പ് അടച്ചു തീർക്കുന്നതിന് പിഴയും ഈടാക്കില്ല.

    സ്ത്രീകൾക്ക് ഇളവ്

    സ്ത്രീകൾക്ക് ഇളവ്

    30 വർഷം വരെയാണ് തിരിച്ചടവ് കാലാവധിയുള്ളത്. വനിതാ അപേക്ഷകർക്ക് പലിശ നിരക്കിൽ ഇളവും ലഭിക്കും.

    പ്രായപരിധി

    പ്രായപരിധി

    18 വയസിനും 75 വയസിനും ഇടയിലുള്ള എല്ലാ സർക്കാർ ജോലിക്കാർക്കും ജോലിയിൽ നിന്ന് വിരമിച്ചവർക്കും ഈ സ്കീമിലൂടെ വായ്പയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

    ആവശ്യമായ രേഖകൾ

    ആവശ്യമായ രേഖകൾ

    വായ്പയ്ക്ക് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ താഴെ പറയുന്നവയാണ്.

    • പൂരിപ്പിച്ച വായ്പയ്ക്കുള്ള അപേക്ഷ
    • അപേക്ഷന്റെ ഐഡന്റിന്റി കാർഡ്
    • മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോ
    • പാൻ / പാസ്പോർട്ട് / ഡ്രൈവർ ലൈസൻസ് / വോട്ടർ ഐഡി കാർഡ് ഇവയിൽ ഏതെങ്കിലും
    • വിലാസം തെളിയിക്കാൻ ടെലഫോൺ ബിൽ/ യൂട്ടിലിറ്റി ബിൽ/ പാസ്പോർട്ട് / ഡ്രൈവിംഗ് ലൈസൻസ് / ആധാർ കാർഡ് എന്നിവയിൽ ഏതെങ്കിലും കോപ്പി
    • അപേക്ഷകന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളുടെയും കഴിഞ്ഞ ആറുമാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ്

malayalam.goodreturns.in

English summary

SBI home loan for government employees

Every individual dream of having a house of his own. State Bank of India (SBI), country's biggest lender, can help them to fulfill their dream. It offers many home loan products including regular home loan, balance transfer of home loan, NRI home loan, Flexipay home loan, etc. All those government employees looking out for a home loan with cheap EMIs, low-interest rates and zero processing fees can have a look at SBI Privilege and SBI Shaurya Home Loan.
Story first published: Wednesday, April 10, 2019, 10:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X