പണം സമ്പാദിക്കാനുള്ള എളുപ്പ വഴികളിലൊന്നാണ് ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റുകള്‍ അഥവാ എഫ്ഡികള്. ഇവയില്‍ ടാക്സ് സേവിംഗ് എഫ്ഡികള് ധാരാളമുണ്ട്. ആദായ നികുതിയില്‍ ഇളവ് ലഭിക്കുന്ന നിക്ഷേപങ്ങളാണിവ. എസ്ബിഐ, ഐസിഐസിഐ, എച്ച്ഡിഎഫ്സി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് തുടങ്ങി പ്രധാനപ്പെട്ട എല്ലാ ബാങ്കുകളും ടാക്സ് സേവിംഗ് എഫ്ഡികള് ഓഫര്‍ ചെയ്യുന്നുണ്ട്.
കാലാവധി അഞ്ചു വര്‍ഷം
ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ ലോക്ക്-ഇന്‍ കാലാവധി അഞ്ച് വര്‍ഷമാണ്. അതായത് അഞ്ചു വര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പ് ഇവ പിന്‍വലിക്കാനാവില്ല. 1961ലെ ഇന്‍കം ടാക്സ് ആക്ടിന്റെ 80സി വകുപ്പ് പ്രകാരം 1.5 ലക്ഷം വരെയുള്ള ഇത്തരം നിക്ഷേപങ്ങള്‍ക്ക് നികുതിയിളവുണ്ട്. അതേസമയം, ഈ നിക്ഷേപങ്ങളുടെ പലിശ ആദായ നികുതിയില്‍ ഉള്‍പ്പെടും. വിവിധ ബാങ്കുകള്‍ ഓഫര്‍ ചെയ്യുന്ന ടാക്സ് സേവിംഗ് എഫ്ഡികളെ കുറിച്ച് പരിശോധിക്കാം.
ആര്‍ബിഎല്‍ ബാങ്ക്
വെറും 100 രൂപയുണ്ടെങ്കില്‍ ആര്‍ബിഎല്‍ ബാങ്കില്‍ ആദായനികുതിയില്‍ ഇളവ് ലഭിക്കുന്നതിന് പരിഗണിക്കുന്ന ടാക്സ് സേവിംഗ് എഫ്ഡി ഓപ്പണ്‍ ചെയ്യാം. അഞ്ചു മുതല്‍ 10 വര്‍ഷം വരെ കാലാവധിക്കുള്ളില്‍ മെച്വറാകുന്ന ഇവയ്ക്ക് 736 ശതമാനം പലിശയാണ് ബാങ്ക് ഈടാക്കുന്നത്.
ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്
10,000 രൂപയാണ് ഐഡിഎഫ്സി ഫസ്റ്റ് ബാങ്കില്‍ ടാക്സ് സേവിംഗ് ഫിക്സഡ് ഡിപ്പോസിറ്റ് ഓപ്പണ്‍ ചെയ്യാന്‍ വേണ്ടത്. ഈ സ്ഥിരം നിക്ഷേപത്തിന് 7.75 ശതമാനമാണ് ബാങ്ക് ഓഫര്‍ ചെയ്യുന്ന പലിശ നിരക്ക്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
അഞ്ചിനും 10നുമിടയില്‍ വര്‍ഷം മെച്വുറിറ്റി കാലാവധിയുള്ള എസ്ബിഐയുടെ ടാക്സ് സേവിംഗ് എഫ്ഡിക്ക് 6.85 ശതമാനം പലിശ നിരക്കാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. ഇതിലെ മിനിമം ഡിപ്പോസിറ്റ് 1000 രൂപയാണ്. ഒരു വര്‍ഷം 1.5 ലക്ഷം രൂപയില്‍ കൂടാന്‍ പാടില്ലെന്ന് നിബന്ധനയുണ്ട്.
ഐസിഐസിഐ
ഏഴ് ശതമാനം പലിശയാണ് ഐസിഐസിഐ ബാങ്ക് ആദായ നികുതി ഇളവ് ലഭിക്കുന്ന ഫിക്സഡ് ഡെപ്പോസിറ്റിന് നല്‍കുന്നത്. അഞ്ചിനും 10നും ഇടയില്‍ വര്‍ഷം മെച്വുറിറ്റി കാലാവധി ഉള്ളവയായിരിക്കണം നിക്ഷേപമെന്ന നിബന്ധനയുണ്ട്. ഐസിഐസിഐ ബാങ്കില്‍ ഇത്തരമൊരു നിക്ഷേപം തുടങ്ങാന്‍ ചുരുങ്ങിയത് 10,000 രൂപയെങ്കിലും വേണം.
എച്ച്ഡിഎഫ്സി ബാങ്ക്
അഞ്ചിനും 10നും ഇടയില്‍ വര്‍ഷം നിക്ഷേപ കാലാവധിയുള്ള എഫ്ഡിക്ക് എച്ച്ഡിഎഫ്സി ബാങ്ക് നല്കുന്ന പലിശ 6.5 ശതമാനമാണ്. വെറും 100 രൂപയുണ്ടെങ്കില്‍ ഇത്തരമൊരു അക്കൗണ്ട് എച്ച്ഡിഎഫ്സി ബാങ്കില്‍ തുടങ്ങാന്‍ സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
