ശമ്പളക്കാർക്ക് നികുതിയിൽ നിന്ന് രക്ഷപ്പെടാൻ അഞ്ച് വഴികൾ; കാശുണ്ടാക്കാൻ ബെസ്റ്റ് മാർ​ഗങ്ങൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശമ്പളക്കാരായ ഭൂരിഭാഗം പേരും ഓരോ സാമ്പത്തിക വർഷവും അടയ്ക്കേണ്ട നികുതികളെക്കുറിച്ച് ആശയക്കുഴപ്പത്തിലായിരിക്കും. നികുതി ലാഭിക്കാൻ വിവിധ ഓപ്ഷനുകളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാതെ തിടുക്കത്തിൽ നിക്ഷേപം നടത്തുന്നവരാണ് പലരും. എന്നാൽ ആദ്യം തന്നെ ചെയ്യേണ്ടത് വിവിധ നികുതി സ്ലാബുകളെക്കുറിച്ചും നിങ്ങളുടെ ശമ്പളത്തിലെ എല്ലാ ഘടകങ്ങളെക്കുറിച്ചും മനസ്സിലാക്കുകയാണ്. ഇത് നികുതി ലാഭിക്കാവുന്ന വിവിധ മേഖലകളെക്കുറിച്ച് മനസ്സിലാക്കാൻ നിങ്ങളെ സഹായിക്കും. താഴെ പറയുന്നവയാണ് ശമ്പളക്കാർക്ക് നികുതി ഇളവുകൾ ലഭിക്കുന്ന ചില നിക്ഷേപ മാർ​ഗങ്ങൾ.

 

പിപിഎഫ്

പിപിഎഫ്

പിപിഎഫ് അക്കൗണ്ടിന് 15 വർഷത്തെ കാലാവധിയാണുള്ളത്. ഇഇഇ ആദായ നികുതി ആനുകൂല്യങ്ങളാണ് പിപിഎഫ് വഴി ശമ്പളക്കാർക്ക് ലഭിക്കുക. പിപിഎഫിൽ നിന്ന് ലഭിക്കുന്ന പലിശയും നികുതി രഹിതമാണ്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ പിപിഎഫ് നിക്ഷേപത്തിന്റെ പലിശ നിരക്ക് 8 ശതമാനമാണ്. പിപിഎഫ് പലിശ നിരക്കുകൾ ഓരോ ത്രൈാസത്തിലുമാണ് മാറ്റുന്നത്.

നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്)

നാഷണൽ പെൻഷൻ സിസ്റ്റം (എൻപിഎസ്)

രണ്ടുതരം എൻപിഎസ് അക്കൗണ്ടുകളാണുള്ളത്. എൻപിഎസ് ടയർ- Iഉം എൻപിഎസ് ടയർ- IIവും. ലോക്ക് ഇൻ കാലാവധിയുള്ള അക്കൗണ്ടാണ് എൻപിഎസ് ടയർ- I. അതേസമയം എൻപിഎസ് ടയർ- II അക്കൌണ്ടുകൾക്ക് ലോക്ക്-ഇൻ കാലാവധി ഇല്ല. ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സിസി (1) സെക്ഷൻ 80 സി.സി.ഡി. (1 ബി) സെക്ഷനുകൾ പ്രകാരം 2 ലക്ഷം വരെയുള്ള നികുതി ഇളവാണ് ലഭിക്കുക. മികച്ച് ഒരു റിട്ടയർമെന്റ് കോർപ്പസ് ഫണ്ടാണ് എൻപിഎസ്.

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം

ആരോഗ്യ ഇൻഷുറൻസ് പ്രീമിയം

ആദായ നികുതി സെക്ഷൻ 80D പ്രകാരം ആരോഗ്യ ഇൻഷുറൻസ് പ്രീമിയം എടുക്കുന്നത് വഴി നികുതി ലാഭിക്കാം. നികുതിദായകൻ, പങ്കാളിയ്ക്ക്, അല്ലെങ്കിൽ കുട്ടികൾക്ക് മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത് വഴി പരമാവധി 25,000 രൂപ നികുതി ഇളവ് ലഭിക്കും. നികുതിദായകരുടെ രക്ഷിതാക്കൾ 60 വയസിനു മുകളിലുള്ളവരാണെങ്കിൽ 30,000 രൂപ വരെയുള്ള നികുതി ഇളവ് അവകാശപ്പെടാവുന്നതാണ്.

വീട്ടു വാടക

വീട്ടു വാടക

നികുതിദായകർക്ക് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്ന വീടിന്റെ വാടക തുകയിൽ നിന്നും നികുതി കിഴിവ് ലഭിക്കും. സെക്ഷൻ 80GG പ്രകാരം അനുവദിക്കുന്ന പരമാവധി കിഴിവ് 60,000 രൂപയാണ്. തൊഴിലുടമയിൽ നിന്ന് ഹൗസ് റെന്റ് അലവൻസ് ലഭിക്കുന്നവർക്കാണ് ക്ലെയിം അവകാശപ്പെടാൻ സാധിക്കൂ. സെക്ഷൻ 80G പ്രകാരം, പണം, ഡിമാൻഡ് ഡ്രാഫ്റ്റ്, ബാങ്ക് ട്രാൻസ്ഫർ, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് എന്നിവ വഴി നൽകുന്ന 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ സംഭാവനകൾക്കും നികുതി ഇളവ് ലഭിക്കും.

സേവിംഗ്സ് അക്കൗണ്ട്

സേവിംഗ്സ് അക്കൗണ്ട്

സെക്ഷൻ 80 ടിടിഎ പ്രകാരം, ഒരു സേവിംഗ്സ് അക്കൗണ്ട് ഡെപ്പോസിറ്റിൽ നിന്നു ലഭിക്കുന്ന പലിശ വരുമാനവും നികുതി ഇളവിന് അർഹമാണ്. എന്നാൽ ബാങ്ക് ഫിക്സഡ് ഡിപ്പോസിറ്റിനും (എഫ്ഡി) ടൈം ഡിപ്പോസിറ്റിനും ലഭിക്കുന്ന പലിശയ്ക്ക് നികുതി ഇളവ് ലഭിക്കില്ല.

malayalam.goodreturns.in

English summary

Salaried Individual Can Save Income Tax

Interest earned from PPF is tax free. The interest rate on PPF deposit is 8% in the quarter ending June.
Story first published: Wednesday, June 12, 2019, 13:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X