ബാങ്കിൽ വെറുതെ കാശ് നിക്ഷേപിച്ചിട്ട് എന്ത് കാര്യം? ഇക്കാര്യങ്ങൾ അറിഞ്ഞ് മാത്രം നിക്ഷേപം നടത്തൂ

ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും സുരക്ഷിതവുമായ നിക്ഷേപമാണ് സ്ഥിര നിക്ഷേപം. ജോലിയിൽ നിന്ന് വിരമിച്ച ഭൂരിഭാഗം ആളുകളും അവരുടെ ദൈനംദിന ചെലവുകൾക്കായി സ്ഥിര നിക്ഷേപത്തിൽ നിന്ന് ലഭിക്കുന്ന പലിശയെയാണ് ആശ്രയിക്കുന്നത്. എന്നാൽ സ്ഥിര നിക്ഷേപങ്ങളിൽ കാശ് നിക്ഷേപിക്കുന്ന പലർക്കും താഴെ പറയുന്ന കാര്യങ്ങളിൽ പലതും അറിയില്ല. എഫ്ഡി നിക്ഷേപം നടത്തും മുമ്പ് നിങ്ങൾ തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ ഇതാ..

നിക്ഷേപ പരിധി

നിക്ഷേപ പരിധി

സ്ഥിര നിക്ഷേപം നടത്തുന്നതിന് എസ്‌ബി‌ഐ ഉൾപ്പെടെയുള്ള മിക്ക പൊതുമേഖലാ ബാങ്കുകൾക്കും കുറഞ്ഞ നിക്ഷേപ പരിധി 1,000 രൂപയാണ്. എന്നാൽ സ്വകാര്യ ബാങ്കുകളും മിനിമം നിക്ഷേപ പരിധി ഇതിലും ഉയർന്നതാണ്. ഉദാഹരണത്തിന്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെ മിനിമം നിക്ഷേപ തുക സാധാരണ ഉപഭോക്താക്കൾക്ക് 10,000 രൂപയും പ്രായപൂർത്തിയാകാത്തവർക്ക് 2,000 രൂപയും ആണ്. പരമാവധി നിക്ഷേപ പരിധി എന്ന് ഒന്നില്ല. എന്നാൽ നിക്ഷേപം ഒരു കോടി രൂപയ്ക്ക് മുകളിലാണെങ്കിൽ, അതിനെ ബൾക്ക് ഡെപ്പോസിറ്റ് എന്നാണ് വിളിക്കുന്നത്. കൂടാതെ സാധാരണ എഫ്ഡികളേക്കാൾ ഉയർന്ന പലിശ നിരക്കും ലഭിക്കും.

എന്താണ് കോമ്പൗണ്ടിംഗ് ഇന്റർവെൽ?

എന്താണ് കോമ്പൗണ്ടിംഗ് ഇന്റർവെൽ?

നിങ്ങൾ എഫ്ഡിയിൽ പണം നിക്ഷേപിക്കുമ്പോൾ കോമ്പൗണ്ടിംഗ് ഇന്റർവെൽ തിരഞ്ഞെടുക്കാവുന്നതാണ്. സാധാരണ എല്ലാ ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും കോമ്പൗണ്ടിംഗ് ക്വാർട്ടേർലി അടിസ്ഥാനത്തിലാണ് കണക്ക് കൂട്ടുന്നത്. ഉദാഹരണത്തിന്, 8 ശതമാനം പലിശയ്ക്ക് ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയാണ് നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ, താഴെ പറയുന്ന രീതിയിലാകും വിവിധ കോമ്പൗണ്ടിംഗ് ഇന്റർവെല്ലുകളിൽ പലിശ ലഭിക്കുക

  • പ്രതിദിനം: 8,328 രൂപ
  • പ്രതിമാസം: 8,300 രൂപ
  • ത്രൈമാസം: 8,243 രൂപ (ഇതാണ് ബാങ്കുകൾ നൽകുന്നത്)
  • അർദ്ധവാർഷികം: 8,160 രൂപ
  • വാർഷികം: 8,000 രൂപ
  • അധിക പലിശ

    അധിക പലിശ

    മിക്ക ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് 0.25% മുതൽ 0.75% വരെ അധിക പലിശ വാഗ്ദാനം ചെയ്യുന്നു. എസ്‌ബി‌ഐ, പി‌എൻ‌ബി, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് തുടങ്ങിയവ മുതിർന്ന പൗരന്മാർക്ക് 0.5% അധിക പലിശനിരക്ക് നൽകുന്നു. മുതിർന്ന പൗരന്മാർ എന്നാൽ എഫ്ഡി തുറക്കുന്ന ദിവസം 60 വയസ്സിന് മുകളിലുള്ള വ്യക്തി എന്നാണ് അർത്ഥമാക്കുന്നത്. കൂടാതെ മിക്ക ബാങ്കുകളും ബാങ്ക് ജീവനക്കാർക്കും മുൻ ജീവനക്കാർക്കും അധിക പലിശ നിരക്ക് നൽകാറുണ്ട്. കൈയിലുള്ള കാശ് 5 വർഷത്തേയ്ക്ക് എഫ്ഡിയിൽ നിക്ഷേപിക്കാൻ റെ‍ഡിയാണോ? ലാഭം ഇങ്ങനെ

    കാലാവധി

    കാലാവധി

    മിക്ക ബാങ്ക് സ്ഥിര നിക്ഷേപങ്ങളുടെയും കാലാവധി 7 ദിവസം മുതൽ 10 വർഷം വരെ വ്യത്യാസപ്പെടുന്നു. എന്നാൽ, ഐ‌ഡി‌ബി‌ഐ ബാങ്ക്, രത്‌നാകർ ബാങ്ക് എന്നീ രണ്ട് ബാങ്കുകൾ 20 വർഷത്തെ കാലാവധി വാഗ്ദാനം ചെയ്യുന്നുണ്ട്. സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടഡ്, ഡച്ച് ബാങ്ക് തുടങ്ങിയ വിദേശ ബാങ്കുകളുടെ പരമാവധി കാലാവധി 5 വർഷം മാത്രമാണ്.

    എഫ്ഡി കാലാവധിയ്ക്ക് ശേഷം

    എഫ്ഡി കാലാവധിയ്ക്ക് ശേഷം

    നിങ്ങൾ സ്ഥിര നിക്ഷേപം ഓൺലൈനിലോ ഓഫ്‌ലൈനിലോ തുറക്കുമ്പോൾ കാലാവധിയ്ക്ക് ശേഷം എന്തു ചെയ്യണമെന്നതിനുള്ള നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്. 3 ഓപ്ഷനുകളാണുള്ളത്.

    • മുതലും പലിശയും നിങ്ങളുടെ അക്കൗണ്ടിലേയ്ക്ക് ക്രെഡിറ്റ് ചെയ്യുക
    • പലിശ നിങ്ങളുടെ അക്കൗണ്ടിലും മുതൽ വീണ്ടും നിക്ഷേപിക്കുക
    • മുതലും പലിശയും വീണ്ടും നിക്ഷേപിക്കുക
    എഫ്ഡി നേരത്തേ പിൻവലിക്കലും പിഴയും

    എഫ്ഡി നേരത്തേ പിൻവലിക്കലും പിഴയും

    കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് നിങ്ങളുടെ സ്ഥിര നിക്ഷേപം നിങ്ങൾ പിൻവലിക്കുകയാണെങ്കിൽ മിക്ക ബാങ്കുകളും പിഴ ഈടാക്കും. ഇത് ഒരോ ബാങ്കിലും വ്യത്യാസപ്പെടുന്നു. വിവിധ ബാങ്കുകൾ ഈടാക്കുന്ന പിഴ നിരക്ക് താഴെ പറയുന്ന രീതിയിലാണ്.

    • എസ്‌ബി‌ഐ - 1%
    • എച്ച്ഡിഎഫ്സി ബാങ്ക് - 1%
    • ഐസിഐസിഐ ബാങ്ക് - 1.50% വരെ *
    • പഞ്ചാബ് നാഷണൽ ബാങ്ക് - 1%
    • ആക്സിസ് ബാങ്ക് - 1%
    • കാനറ ബാങ്ക് - 1%
    • ബാങ്ക് ഓഫ് ബറോഡ - 1%
    • യൂണിയൻ ബാങ്ക് - പിഴ ഈടാക്കില്ല
    • എഫ്ഡി ഭാഗിക പിൻവലിക്കൽ

      എഫ്ഡി ഭാഗിക പിൻവലിക്കൽ

      എഫ്ഡി ഭാഗികമായി പിൻവലിക്കാനുള്ള അവസരം ചില ബാങ്കുകൾ നൽകാറുണ്ട്. അതായത് നിങ്ങൾക്ക് 5 ലക്ഷം രൂപ എഫ്ഡി ഉണ്ടെങ്കിലും ഒരു ലക്ഷം രൂപ ആവശ്യം വന്നാൽ, ബാങ്ക് ഒരു ലക്ഷം രൂപ മാത്രം തിരകെ നൽകി ഒറിജിനൽ നിബന്ധനകളും വ്യവസ്ഥകളും ഉപയോഗിച്ച് എഫ്ഡിയിൽ 4 ലക്ഷം രൂപ സൂക്ഷിക്കും. നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം പലിശ കിട്ടും!!! ഞെട്ടേണ്ട... ഏത് ബാങ്കിലാണെന്ന് അറിയണ്ടേ??

      എഫ്‍‍ഡിയിൽ നിന്ന് വായ്പ

      എഫ്‍‍ഡിയിൽ നിന്ന് വായ്പ

      നിങ്ങളുടെ എഫ്ഡിയിൽ നിന്ന് മൊത്തം പണവും പിൻവലിക്കാതെ തന്നെ, എഫ്‍ഡിയിൽ നിന്ന് വായ്പ എടുക്കാവുന്നതാണ്. പെട്ടെന്നുള്ള പണത്തിന്റെ ആവശ്യത്തിന് ഈ സേവനം ഉപയോ​ഗപ്പെടുത്താം. എഫ്ഡി നിക്ഷേപത്തിന്റെ 90% ആണ് ഇത്തരത്തിൽ നിങ്ങൾക്ക് വായ്പ എടുക്കാനാകുന്നത്. കൂടാതെ, വായ്പയുടെ പലിശനിരക്ക് സാധാരണ വായ്പയേക്കാൾ കുറവായിരിക്കും.

      എഫ്ഡിയിൽ നോമിനേഷൻ സൗകര്യം

      എഫ്ഡിയിൽ നോമിനേഷൻ സൗകര്യം

      എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യമുണ്ട്, അത് നിങ്ങൾ ഉപയോഗിക്കേണ്ടതാണ്. കൂടാതെ, നിങ്ങൾക്ക് ഒരു ബാങ്കിൽ ഒന്നിലധികം സ്ഥിര നിക്ഷേപങ്ങളുണ്ടെങ്കിൽപ്പോലും, ഒരേ ബാങ്കിലെ വ്യത്യസ്ത എഫ്ഡികളിൽ വ്യത്യസ്ത ആളുകളെ നാമനിർദ്ദേശം ചെയ്യാൻ കഴിയും.

      ടിഡിഎസ്

      ടിഡിഎസ്

      വാർഷിക പലിശ പൊതു ജനങ്ങൾക്ക് 40,000 രൂപയിൽ കൂടുതലാണെങ്കിലും മുതിർന്ന പൗരന്മാർക്ക് 50,000 രൂപയിൽ കൂടുതലാണെങ്കിലും ടിഡിഎസ് 10% നിരക്കിൽ ബാധകമാണ്. ടിഡിഎസ് ഓരോ പാദത്തിലും ലഭിക്കുന്ന പലിശയിൽ നിന്ന് കുറയ്ക്കുകയും ആദായനികുതി വകുപ്പിൽ നിക്ഷേപിക്കുകയും ചെയ്യുന്നു. എഫ്ഡി അക്കൗണ്ടിന് അപേക്ഷിക്കുമ്പോഴോ തുറക്കുമ്പോഴോ പാൻ കാർഡ് വിവരങ്ങൾ ഡെപ്പോസിറ്റർ നൽകുന്നതിൽ പരാജയപ്പെട്ടാൽ ടിഡിഎസ് 20% കുറയ്ക്കും.

malayalam.goodreturns.in

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X