നിങ്ങളുടെ നിക്ഷേപത്തിന് 9 ശതമാനം പലിശ കിട്ടും!!! ഞെട്ടേണ്ട... ഏത് ബാങ്കിലാണെന്ന് അറിയണ്ടേ??

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് നിക്ഷേപങ്ങളിൽ നിന്ന് ജനങ്ങൾ പിന്നോട്ട് വലിയുകയാണ് കാരണം കുറഞ്ഞ പലിശ തന്നെ. എസ്ബിഐ ഉള്‍പ്പടെയുള്ള ഷെഡ്യൂള്‍ഡ് ബാങ്കുകള്‍ ഒരു കോടിക്കു താഴെയുള്ള നിക്ഷേപ തുകയ്ക്ക് ഒരു വര്‍ഷ കാലയളവിൽ നൽകുന്ന പലിശ വെറും 6.40 ശതമാനമാണ്. എന്നാൽ സ്ഥിര നിക്ഷേപത്തിന് ഒമ്പത് ശതമാനം പലിശ ലഭിക്കുന്ന ചില ബാങ്കുകളുമുണ്ട്. ഏതൊക്കെയാണ് ആ ബാങ്കുകളെന്ന് അറിയണ്ടേ?

 

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ‌

ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ‌

കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഒരുവര്‍ഷ കാലയളവിലുള്ള നിക്ഷേപത്തിന് നല്‍കുന്ന പലിശ 8.75ശതമാനമാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് 9.25ശതമാനം പലിശയും ലഭിക്കും.

മറ്റ് ബാങ്കുകൾ

മറ്റ് ബാങ്കുകൾ

സ്മോള്‍ ഫിനാന്‍സ് ബാങ്കുകളും പെയ്‌മെന്റ് ബാങ്കുകളുമാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും കൂടുതൽ പലിശ നൽകുന്നത്. ഇസാഫിന്റേതു പോലെ തന്നെയാണ് ഫിന്‍കെയര്‍ പെയ്‌മെന്റ് ബാങ്കും നിക്ഷേപകര്‍ക്ക് നൽകുന്ന പലിശ.

ഇസാഫ് ബാങ്കിന്റെ പലിശ നിരക്കുകൾ

ഇസാഫ് ബാങ്കിന്റെ പലിശ നിരക്കുകൾ

കാലയളവ് - പലിശ(ശതമാനം)

  • 7മുതൽ 14 ദിവസം - 5.75
  • 15 മുതൽ 59 ദിവസം - 5.75
  • 60 മുതൽ 90 ദിവസം - 6.50
  • 91 മുതൽ 179 ദിവസ - 6.75
  • 180 മുതൽ 363 ദിവസം - 7.50
  • 365 മുതൽ 727 ദിവസം - 8.75
  • 729 മുതൽ 1091 ദിവസം - 8.00
  • 1093 മുതൽ 1819 ദിവസം - 7.00
  • 1821 മുതൽ 3652 ദിവസം - 7.00
എന്താണ് ഇസാഫ്?

എന്താണ് ഇസാഫ്?

ഇസാഫ്' എന്ന പേര്‍ഷ്യന്‍ വാക്കിന്റെ അര്‍ത്ഥം ‘സാന്ത്വനം' എന്നാണ്. 1992 ല്‍ എന്‍ജിഒ ആയി പ്രവര്‍ത്തനമാരംഭിച്ച ഇസാഫ്, ഇന്ന് കേരളം ആസ്ഥാനമായ റിസര്‍വ് ബാങ്ക് അംഗീകൃത സ്‌മോള്‍ ഫിനാന്‍സ് ബാങ്കായി മാറിയിരിക്കുകയാണ്. സാധാരണക്കാര്‍ക്ക് വേണ്ടിയുള്ള മികച്ച ബാങ്കാണിത്.

എന്താണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍?

എന്താണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍?

സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ബാങ്കിം​ഗ് സേവനങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്ന ചെറുബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരിക്കുന്നത്. സാധാരണ ബാങ്കുകളെപ്പോലെ നിക്ഷേപം സ്വീകരിക്കാനും വായ്പ ലഭ്യമാക്കുവാനും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍ മൊത്തം വായ്പയുടെ 70 ശതമാനം കൃഷി, സ്വയംതൊഴില്‍, അസംഘടിതമേഖലയിലെ സംരംഭങ്ങള്‍ പോലുള്ള താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്കായിരിക്കണം നല്‍കേണ്ടത്.

ഇസാഫ് ബാങ്കിന്റെ മറ്റ് പ്രത്യേകതകൾ

ഇസാഫ് ബാങ്കിന്റെ മറ്റ് പ്രത്യേകതകൾ

സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍ക്ക് പ്രവര്‍ത്തന പരിധിയില്ല. എടിഎം, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍, മൊബൈല്‍/ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നീ സേവനങ്ങളെല്ലാം മറ്റേത് മുന്‍നിര ബാങ്കുകളെപ്പോലെ സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളിലും ലഭ്യമാണ്. ഇവിടെ നിക്ഷേപത്തിന് പരിധിയില്ല.

വായ്പകള്‍ ലഭിക്കാൻ എളുപ്പം

വായ്പകള്‍ ലഭിക്കാൻ എളുപ്പം

ചെറുകിടക്കാര്‍ക്ക് അതായത് ശമ്പള വരുമാനക്കാ‍ർ അല്ലാത്തവ‍ർക്ക് ഭവനവായ്പകളും മറ്റും ലഭിക്കാൻ വളരെ പ്രയാസമാണ്. അത്തരക്കാര്‍ക്ക് ഇസാഫ് ബാങ്കില്‍ നിന്നും വായ്പ ലഭിക്കും. അതുപോലെ കൃഷിക്കാര്‍, ചെറുകിട വ്യാപാരികള്‍, സ്വയംതൊഴില്‍ കണ്ടെത്തിയവര്‍, ചെറുകിട സംരംഭകര്‍ എന്നിവര്‍ക്കും വായ്പ വളരെ ലളിതമായി തന്നെ ലഭിക്കും.

malayalam.goodreturns.in

English summary

ESAF Small Finance Bank FD Rates

The journey of ESAF began in a small house named ‘Little’ at Thrissur in 1992. Contrary to what the name sounds, ESAF Society was launched with a bigger vision of sustainable holistic transformation of the poor and the marginalized.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X