നൂറ്റാണ്ടുകളിലുടനീളം ആളുകൾ വിവിധ കാരണങ്ങളാൽ സ്വർണം കൈവശം സൂക്ഷിക്കാറുണ്ട്. സമൂഹവും നിലവിൽ സമ്പദ്‌വ്യവസ്ഥകളും വരെ സ്വർണ്ണത്തിന് മൂല്യം കൽപ്പിക്കുകയും മൂല്യം നിലനിർത്തുകയും ചെയ്യുന്നു. മറ്റ് രൂപത്തിലുള്ള കറൻസി പ്രവർത്തിക്കാതെ വരുമ്പോൾ പോലും സ്വർണം രക്ഷയ്ക്കായി എത്തും. അതുകൊണ്ട് തന്നെ നിങ്ങളുടെ കൈവശം സ്വർണമുണ്ടെങ്കിൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. സ്വർണം സ്വന്തമാക്കേണ്ടതിന്റെ പിന്നിലെ ചില കാരണങ്ങൾ ഇവയാണ്.
സ്വർണത്തിന്റെ മൂല്യം
പേപ്പർ കറൻസി, നാണയങ്ങൾ അല്ലെങ്കിൽ മറ്റ് ആസ്തികൾ എന്നിവയിൽ നിന്ന് വ്യത്യസ്തമായി, കാലങ്ങളായി സ്വർണം അതിന്റെ മൂല്യം കാത്തുസൂക്ഷിക്കുന്നു. ഒരു തലമുറയിൽ നിന്ന് മറ്റൊന്നിലേക്ക് സ്വത്ത് കൈമാറുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ഒരു മാർഗമായാണ് ആളുകൾ സ്വർണ്ണത്തെ കാണുന്നത്. പുരാതന കാലം മുതൽ സ്വർണ്ണം നശിക്കുന്നില്ല.
യുഎസ് ഡോളറിന്റെ നഷ്ട്ടം
യുഎസ് ഡോളർ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട റിസർവ് കറൻസികളിലൊന്നാണ്. എന്നിരുന്നാലും 1998 നും 2008 നും ഇടയിൽ നടന്നതു പോലെ ഡോളറിന്റെ മൂല്യം മറ്റ് കറൻസികൾക്കെതിരെ കുറയുമ്പോൾ, സ്വർണ വില കുത്തനെ ഉയരും. ഇത് സ്വർണത്തിൽ നിക്ഷേപം നടത്തുന്നവർക്ക് നേട്ടം നൽകും. 1998 നും 2008 നും ഇടയിൽ സ്വർണ വില മൂന്നിരട്ടിയായാണ് വർദ്ധിച്ചത്. ജ്വല്ലറികളിൽ സ്വർണത്തിന് മുൻകൂട്ടി കാശ് നിക്ഷേപിച്ചിട്ടുണ്ടോ? ഇത്തരം പദ്ധതികൾ ഉടൻ നിരോധിക്കും
പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം
ചരിത്രപരമായി പണപ്പെരുപ്പത്തിനെതിരായ ഒരു സുരക്ഷിത മാർഗമാണ് സ്വർണം. കാരണം ജീവിതച്ചെലവ് വർദ്ധിക്കുമ്പോൾ സ്വർണത്തിന്റെ വില ഉയരും. അതായത് പ്രാദേശിക കറൻസി മൂല്യം നഷ്ടപ്പെടുന്നുവെന്ന് കാണുമ്പോൾ ആളുകൾ കൂടുതൽ സ്വർണം വാങ്ങാൻ പ്രേരിതരാകും.
സാമ്പത്തിക മാന്ദ്യ കാലത്തും സ്വർണത്തിന്റെ ഡിമാൻഡ് കുറയില്ല. സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? പോക്കറ്റ് കാലിയാകും; സ്വർണ വിപണിയ്ക്ക് മോദിയുടെ അപ്രതീക്ഷിത തിരിച്ചടി
ആവശ്യം വർദ്ധിക്കുന്നു
സ്വർണ്ണത്തിന്റെ ആവശ്യം ഓരോ വർഷവും വർദ്ധിച്ചു വരികയാണ്. ഇന്ത്യയെ പോലുള്ള ചില രാജ്യങ്ങളിൽ സ്വർണം സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ആഭരണങ്ങൾ ഉൾപ്പെടെ നിരവധി ഉപയോഗങ്ങളാണ് ഇന്ത്യയിൽ സ്വർണത്തിനുള്ളത്. അതുപോലെ തന്നെ ഇന്ത്യൻ വിവാഹ സീസണുകൾ സ്വർണ്ണത്തിന്റെ ഡിമാൻഡ് കുത്തനെ ഉയർത്തും. സ്വര്‍ണ്ണ വില കുതിച്ചുയരുന്നത് എന്തുകൊണ്ട്?സ്വര്‍ണ്ണ വിലയെ നയിക്കുന്ന 5 ഘടകങ്ങള്‍ ഇവയാണ്
പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരണം
നിക്ഷേപങ്ങളുടെ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായും സ്വർണം പലരും തിരഞ്ഞെടുക്കാറുണ്ട്. 1970 കാലഘട്ടം സ്വർണ്ണത്തിന് മികച്ച സമയമായിരുന്നു. എന്നാൽ ഓഹരി വിപണിയ്ക്ക് മോശം സമയവും. എന്നാൽ 1980കളും 1990കളും ഓഹരി വിപണിയ്ക്ക് ഗുണകരമായപ്പോൾ സ്വർണ നിക്ഷേപം വൻ നഷ്ട്ടത്തിലായിരുന്നു. ഇത്തരത്തിൽ മികച്ച പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരത്തിലൂടെ നിക്ഷേപകർക്ക് നഷ്ട്ട സാധ്യതകൾ കുറയ്ക്കാം.
സ്വർണ വില
ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്നലെ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. പവന് 25920 രൂപയും ഗ്രാമിന് 3240 രൂപയുമാണ് ഇന്നലത്തെ നിരക്ക്. ആഗോള വിപണിയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്നതാണ് ആഭ്യന്തര വിപണിയിലെയും വില വർദ്ധനവ്. ആഗോള വിപണികളില്‍ സ്വര്‍ണ വില രണ്ടാഴ്ചത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 1,428 ഡോളറിലെത്തിയിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിയുന്നതോടെ സ്വര്‍ണവില ചരിത്ര നിരക്കിലേക്ക് ഉയരുകയായിരുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications