മ്യൂച്വൽ ഫണ്ടിനെക്കുറിച്ച് നിങ്ങൾക്ക് എന്തൊക്കെ അറിയാം? പണം പിൻവലിച്ചില്ലെങ്കിൽ പണി പാളുന്നത് എപ്പോൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ കാശ് നിക്ഷേപിക്കുന്നവർ നമ്മുടെ നാട്ടിൽ വളരെ ചുരുക്കമാണ്. നിക്ഷേപത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് പലരെയും മ്യൂച്വൽ ഫണ്ടിൽ നിന്ന് മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നതും. മ്യൂച്വൽ ഫണ്ടിലെ നിക്ഷേപം ഭാ​ഗ്യ പരീക്ഷണമായും റിസ്ക് കൂടിയ നിക്ഷേപ പദ്ധതിയുമായാണ് ചിലരെങ്കിലും കാണുന്നത്. എന്നാൽ മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിലെ റിസ്ക്കുകൾ എന്തൊക്കെയെന്നും പണം പിൻവലിക്കേണ്ടത് എപ്പോഴെന്നും പരിശോധിക്കാം.

ദീർഘകാല നിക്ഷേപം

ദീർഘകാല നിക്ഷേപം

ദീർഘകാലാടിസ്ഥാനത്തിൽ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം നടത്തിയാൽ പോലും നിങ്ങൾക്ക് പരമാവധി 10 മുതൽ 15 ശതമാനം വരെ വരുമാനം മാത്രമേ ലഭിക്കുകയുള്ളൂ. അതുകൊണ്ട് തന്നെ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകൾ കൂടുതൽ പണം സമ്പാദിക്കാനുള്ള മാർ​ഗമായി കാണരുത്. എപ്പോഴും അമിത പ്രതീക്ഷകൾ കുറയ്ക്കുന്നതാണ് നല്ലത്.

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്

ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ട്

22,000 കോടി രൂപയിൽ കൂടുതൽ പണം കൈകാര്യം ചെയ്യുന്ന വലിയ ഇക്വിറ്റി സ്കീമുകളിലൊന്നാണ് ഐസിഐസിഐ പ്രുഡൻഷ്യൽ ബ്ലൂചിപ്പ് ഫണ്ടിന്റേത്. ഇതിൽ നിന്ന് ഒരു വർഷത്തെ കാലവധിയിൽ ലഭിക്കുന്ന വരുമാനം 5.62 ശതമാനവും 3 വർഷത്തെ വരുമാനം 11.02 ശതമാനവും 5 വർഷത്തെ വരുമാനം 11.28 ശതമാനവുമാണ്. ഇതിൽ കൂടുതലായ അസാധാരണമായ വരുമാനം ഒരിയ്ക്കലും പ്രതീക്ഷിക്കരുത്.

പണം പിൻവലിക്കേണ്ടത് എപ്പോൾ?

പണം പിൻവലിക്കേണ്ടത് എപ്പോൾ?

മുകളിൽ പറഞ്ഞ റിട്ടേൺ ശതമാനത്തേക്കാൾ കൂടുതൽ പണം നിങ്ങൾക്ക് റിട്ടേണായി ലഭിച്ചെങ്കിൽ അപ്പോൾ തന്നെ നിക്ഷേപം പിൻവലിക്കുന്നതാണ് നല്ലത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ചില സ്മോൾ ക്യാപ് ഫണ്ടുകൾ പ്രതിവർഷം 30 മുതൽ 40 ശതമാനം വരെ ഉയർന്ന വരുമാനം നൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് ഭാഗികമായെങ്കിലും പണം പിൻവലിക്കുന്നത് നിങ്ങൾക്ക് നേട്ടം നൽകും. എന്നാൽ ഇന്ന് സ്മോൾ ക്യാപ് ഫണ്ടുകൾ വരുമാനം നേടാൻ പാടുപെടുകയാണ്. ഇടത്തരക്കാർക്ക് ധൈര്യമായി തുടങ്ങാവുന്ന മ്യൂച്വൽ ഫണ്ടുകൾ; കാശ് പോകുമെന്ന പേടി വേണ്ട

വിദ​ഗ്ധരുടെ അഭിപ്രായം

വിദ​ഗ്ധരുടെ അഭിപ്രായം

നിങ്ങൾക്ക് മ്യൂച്വൽ ഫണ്ടുകളെക്കുറിച്ചോ മാർക്കറ്റുകളെക്കുറിച്ചോ വ്യക്തമായി മനസിലാക്കാൻ കഴിയുന്നില്ലെങ്കിൽ, വിദഗ്ദ്ധരുടെ അഭിപ്രായം തേടുന്നതാണ് നല്ലത്. മിക്ക ബ്രോക്കറേജ് സ്ഥാപനങ്ങൾക്കും നിങ്ങൾക്ക് സൗജന്യമായി ഉപദേശം നൽകാൻ കഴിയും. അവയിൽ ചിലത് മ്യൂച്വൽ ഫണ്ടുകളിൽ നിന്ന് കമ്മീഷൻ നേടുന്നുണ്ടാകും. മാസം 4000 രൂപ മാറ്റി വയ്ക്കാനുണ്ടോ; കോടികളുണ്ടാക്കാൻ ഈ 4000 രൂപ ധാരാളം മതി, എങ്ങനെയെന്ന് അല്ലേ?

40 വയസ്സിന് മുകളിൽ പ്രായമുള്ളവർ

40 വയസ്സിന് മുകളിൽ പ്രായമുള്ളവർ

നിങ്ങൾ 40നും 50നും ഇടയിൽ പ്രായമുള്ളവരാണെങ്കിൽ നിങ്ങളുടെ കോർപ്പസിന്റെ വലിയൊരു ഭാഗം ഡെറ്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതാകും കൂടുതൽ വിവേകപൂർവ്വമായ തീരുമാനം. എന്നാൽ പ്രായം കുറഞ്ഞ നിക്ഷേപകർക്ക് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ തന്നെ നിക്ഷേപം നടത്തി നേട്ടമുണ്ടാക്കാം. അപകടസാധ്യതകൾ കുറയ്ക്കുന്നതിന് എസ്‌ഐ‌പി റൂട്ടിലൂടെ നിക്ഷേപം നടത്തുന്നതാണ് നല്ലത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വിപണികൾ അങ്ങേയറ്റം അസ്ഥിരമാണ്. മാസം 5000 രൂപ മാറ്റി വയ്ക്കാനുണ്ടോ? 20 വർഷം കൊണ്ട് കാശുണ്ടാക്കാനുള്ള വഴിയിതാണ്

malayalam.goodreturns.in

English summary

മ്യൂച്വൽ ഫണ്ടിൽ നിന്ന് പണം പിൻവലിച്ചില്ലെങ്കിൽ പണി പാളുന്നത് എപ്പോൾ?

Money investors in mutual fund investments are very few in our country. The lack of a proper understanding of investing is what drives many to opt out of mutual funds. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X