ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) വിവിധ വിഭാഗങ്ങളിലുള്ള റീട്ടെയിൽ ഉപഭോക്താക്കൾക്കായി പുതിയ വായ്പാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ഉത്സവ സീസണിനോട് അനുബന്ധിച്ചാണ് എസ്ബിഐ പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഓട്ടോ / കാർ ലോൺ, വ്യക്തിഗത വായ്പ, വിദ്യാഭ്യാസ വായ്പ, ഭവനവായ്പ എന്നിവയ്ക്ക് ആനുകൂല്യങ്ങൾ ലഭിക്കും.
കാർ വായ്പ
കാർ വായ്പകളുടെ പ്രോസസ്സിംഗ് ഫീസാണ് എസ്‌ബിഐ ഒഴിവാക്കിയിരിക്കുന്നത്. കൂടാതെ, കാർ വായ്പ തിരഞ്ഞെടുക്കുന്ന ഉപഭോക്താക്കൾക്ക് 8.70% മുതൽ ആരംഭിക്കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്ക് എസ്‌ബിഐ വാഗ്ദാനം ചെയ്യുന്നു. പലിശ വർദ്ധനവും ബാധകമല്ല. എസ്‌ബിഐയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായാ യോനോ വഴിയോ വെബ്‌സൈറ്റ് വഴി ഓൺലൈനായോ അപേക്ഷിക്കുന്ന ഉപയോക്താക്കൾക്ക് പലിശ നിരക്കിൽ 25 ബേസിസ് പോയിന്റ് ഇളവും നൽകും. ശമ്പളക്കാരായ ഉപഭോക്താക്കൾക്ക് കാറിന്റെ ഓൺ-റോഡ് വിലയുടെ 90% വരെ വായ്പ നേടാനും കഴിയും.
പേഴ്സണൽ ലോൺ
പേഴ്സണൽ ലോണായി എസ്‌ബിഐ 10.75 ശതമാനം പലിശ നിരക്കിൽ 20 ലക്ഷം രൂപ വരെ വായ്പ വാഗ്ദാനം ചെയ്യുന്നു. ആറ് വർഷം വരെയാണ് തിരിച്ചടവ് കാലാവധി. കൂടാതെ, എസ്‌ബിഐയിൽ ശമ്പള അക്കൗണ്ടുള്ള ഉപഭോക്താക്കൾക്ക് യോനോ പ്ലാറ്റ്‌ഫോമിലൂടെ 5 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
വിദ്യാഭ്യാസ വായ്പ
8.25 ശതമാനം പലിശയ്ക്ക് 50 ലക്ഷം രൂപ വരെയും വിദേശത്ത് പഠിക്കാൻ 1.50 കോടി രൂപ വരെയും എസ്ബിഐയിൽ നിന്ന് വിദ്യാഭ്യാസ വായ്പ ലഭിക്കും. 15 വർഷമാണ് പരമാവധി തിരിച്ചടവ് കാലാവധി.
ഭവന വായ്പ
2019 ഏപ്രിൽ മുതൽ പുതിയ ഭവന വായ്പകളുടെ പലിശ നിരക്ക് എസ്ബിഐ 35 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ആർബിഐയുടെ റിപ്പോ നിരക്ക് അനുസരിച്ച് 8.05% പലിശ നിരക്കിലാണ് എസ്ബിഐ ഭവനവായ്പ വാഗ്ദാനം ചെയ്യുന്നത്. സെപ്റ്റംബർ 1 മുതൽ നിലവിലുള്ളതും പുതിയതുമായ എല്ലാ വായ്പകൾക്കും ഈ നിരക്ക് ബാധകമാകുമെന്ന് ബാങ്ക് അറിയിച്ചു.
വാഹന വ്യാപാരികൾക്ക് ഇളവ്
വാഹന വിൽപ്പന മന്ദഗതിയിലായതിനെത്തുടർന്ന് വായ്പ തിരിച്ചടയ്ക്കാൻ ബുദ്ധിമുട്ടുന്ന വാഹന വ്യാപാരികൾക്ക് തിരിച്ചടവ് സമയം 15 മുതൽ 30 ദിവസം വരെ എസ്ബിഐ നീട്ടിയിരുന്നു. വിൽപ്പന കുത്തനെ ഇടിഞ്ഞതിനാൽ പല വാഹന ഡീലർമാരും വായ്പ തിരിച്ചടയ്ക്കേണ്ട ദിവസം തുക അടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ്. സാധാരണയായി, തിരിച്ചടവ് കാലാവധി 60 ദിവസമാണ്. ഇത് 75 ദിവസമായും 90 ദിവസമായുമാണ് നീട്ടി നൽകിയിരിക്കുന്നത്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
